വിദേശ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ അമിത വില ഈടാക്കരുതെന്ന് ഖത്തര്‍ സര്‍ക്കാര്‍ താക്കീത് ചെയ്തു. അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറില്‍ ഉത്പന്നങ്ങള്‍ക്ക് വില കൂടുതലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി
വിദേശ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ അമിത വില ഈടാക്കരുതെന്ന് ഖത്തര്‍ സര്‍ക്കാര്‍ താക്കീത് ചെയ്തു. അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറില്‍ ഉത്പന്നങ്ങള്‍ക്ക് വില കൂടുതലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി
-
വായിക്കുക: ഖത്തര്‍
ഒരുമനയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ഒന്‍പതാം വാര്‍ഷികാ ഘോഷം ‘ഒരുമ സംഗമം 2010’ ദുബായ് സുഡാനീസ് സോഷ്യല്‍ ക്ലബ് ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി രമേഷ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളന ത്തില്‍ മുഖ്യാതിഥി കളായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ ബാബു ഭരദ്വാജ്, എല്‍വിസ് ചുമ്മാര്‍ (ജയ്ഹിന്ദ് ടി. വി), ബഷീര്‍ തിക്കൊടി, ശംസുദ്ദീന്‍ (നെല്ലറ ഗ്രൂപ്പ്), ബാവ, അക്ബര്‍ (ഗുരുവായൂര്‍ എന്‍. ആര്. ഐ. ഫോറം) തുടങ്ങിയര്‍ പങ്കെടുത്തു.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഫോട്ടോ ഗ്രാഫി അവാര്‍ഡ് ജേതാവായ കമാല്‍ കാസിമിന് എല്‍വിസ് ചുമ്മാര്‍ ചടങ്ങില്‍ ഒരുമ യുടെ അവാര്‍ഡ് നല്കി. പ്രവാസ ജീവിത ത്തില്‍ മുപ്പതു വര്‍ഷം പൂര്‍ത്തി യാക്കിയ ഒരുമ മെമ്പര്‍മാരായ കെ. വി. മുഹമ്മദ്, പി. കെ. ഫസലുദ്ധീന്‍, കെ. വി. ഷൗക്കത്ത് അലി എന്നിവര്‍ക്ക് വിശിഷ്ടാതിഥി ബാബു ഭരദ്വാജ് പൊന്നാട ചാര്‍ത്തി, ഒരുമയുടെ സ്നേഹോപ ഹാരവും സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരുമയുടെ പുരസ്കാരം നല്കി. ഒരുമ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രന്, റസാഖ് ഒരുമനയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹസീബ് സ്വാഗതവും, ട്രഷറര്‍ ആര്. എം. വീരാന്‍കുട്ടി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് യു. എ. ഇ. യിലെ ജാസ് റോക്കേഴ്സ് അവതരിപ്പിച്ച നൃത്തങ്ങള്‍ അരങ്ങേറി. യാസിറിന്റെ നേതൃത്വത്തില്‍ അലി, നാജി, പ്രദീപ്, സെറിന്‍, കല എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.
- pma
വായിക്കുക: സംഘടന
മസ്ക്കറ്റ് : വിസാ കാലാവധി തീര്‍ന്നിട്ടും നിയമ വിരുദ്ധമായി ഒമാനില്‍ തങ്ങുന്നവര്‍ക്ക് നിയമ വിധേയമായി പിഴ അടയ്ക്കാതെ രാജ്യം വിടാനുള്ള പൊതു മാപ്പിന്റെ കാലാവധി രണ്ടു മാസത്തേയ്ക്ക് കൂടി നീട്ടിയതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ജനുവരിയില്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ കാലാവധി മെയ് 31 ന് തീരേണ്ടതായിരുന്നു.
- ജെ.എസ്.
അബുദാബി : അബുദാബിയിലെ സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സി. ബി. എസ്. ഇ. പത്താം തരം പരീക്ഷയിലും മികച്ച പ്രകടനം കാഴ്ച വെച്ചതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. ഇന്ബനാഥന് അറിയിച്ചു. പരീക്ഷയ്ക്കു ഹാജരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിക്കുകയും പതിനൊന്നാം തരത്തിലേയ്ക്ക് പ്രവേശനത്തിനുള്ള യോഗ്യത നേടുകയും ചെയ്തു.
സി. ബി. എസ്. ഇ. നടപ്പിലാക്കിയ ഗ്രേഡിംഗ് സമ്പ്രദായമായ സി. ജി. പി. എ. (CGPA – Cumulative Grade Point Average) പ്രകാരം സണ്‍റൈസ് സ്ക്കൂളിലെ നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് 9.8 ഗ്രേഡ് ലഭിച്ചു. 9.8 CGPA 93.1 ശതമാനം മാര്‍ക്കിന് തുല്യമാണ്. CGPA ഗ്രേഡ് ശതമാനത്തിലേക്ക് മാറ്റാന്‍ ഈ ലിങ്കിലുള്ള സംവിധാനം ഉപയോഗിക്കാവുന്നതാണ്.
14 വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനത്തിലേറെ മാര്‍ക്ക് എല്ലാ വിഷയങ്ങളിലും ലഭിച്ചു എന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
- ജെ.എസ്.
വായിക്കുക: വിദ്യാഭ്യാസം