
അജ്മാന്‍ : ഗോള്ഡ് 101.3 എഫ്. എം. വാര്ത്താധിഷ്ഠിത പരിപാടിയായ വ്യക്തി / വാര്ത്ത / വര്ത്തമാനം ഇന്ന് (ഒക്ടോബര്‍ 9) മുതല്‍ പ്രക്ഷേപണം ആരംഭിക്കും. എല്ലാ ശനിയാഴ്ച്ചകളിലും ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയാണ് വാര്ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തികളുമായുള്ള വര്ത്തമാനം പ്രക്ഷേപണം ചെയ്യുക.
വ്യക്തി / വാര്ത്ത / വര്ത്തമാനത്തിന്റെ ആദ്യ ലക്കത്തില്‍ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം മനസ്സ് തുറക്കും.
അടുത്തയിടെ ഗോള്‍ഡ് എഫ്. എം. വാര്‍ത്താ വിഭാഗത്തിന്റെ തലവനായി ചുമതല ഏറ്റെടുത്ത ഗള്‍ഫ് റേഡിയോ മാധ്യമ രംഗത്തെ പ്രഗല്‍ഭനായ കുഴൂര്‍ വിത്സനാണ് പരിപാടിയുടെ അവതാരകന്‍. നേരത്തേ ഏഷ്യാനെറ്റ് റേഡിയോയില്‍ ഇദ്ദേഹം വിഭാവനം ചെയ്തു അവതരിപ്പിച്ച ന്യൂസ് ഫോക്കസ് എന്ന വാര്‍ത്താ പരിപാടിയിലൂടെ ലക്ഷക്കണക്കിന് പ്രവാസി ശ്രോതാക്കളുടെ പ്രിയങ്കരനായ റേഡിയോ അവതാരകനായി പ്രശസ്തി നേടിയതാണ് കുഴൂര്‍ വിത്സണ്‍. സമകാലീന മലയാള കവിതയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന യുവ കവി കൂടിയായ ഇദ്ദേഹം അവതരിപ്പിച്ചിരുന്ന ചൊല്‍ക്കാഴ്ച്ച എന്ന കവിതാ പരിപാടിയും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഗോള്ഡ് 101.3 എഫ്. എമ്മിലെ ആദ്യത്തെ വാര്ത്താധിഷ്ഠിത പരിപാടിയാണ് വ്യക്തി / വാര്ത്ത / വര്ത്തമാനം.





അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് ഡിസംബര്‍ രണ്ടാം വാരത്തില്‍ തിരശ്ശീല ഉയരും. ഒന്നര മണിക്കൂര്‍ മുതല്‍ രണ്ടര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് പരിഗണിക്കുക. യു. എ. ഇ. അടിസ്ഥാനത്തില്‍ നടക്കുന്ന നാടക മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംഘടന കളില്‍നിന്നും നാടക സമിതി കളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു.
ദുബായ് : കെ. എം. സി. സി. തൃശൂര്‍ ജില്ലാ “സര്‍ഗ്ഗ ധാര” യുടെ ത്രൈമാസ സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് എന്‍. കെ. എ. ലത്തീഫ് രചിച്ച “മാപ്പിള ശൈലി” രണ്ടാം പതിപ്പ് പ്രകാശനം ചെയ്യും. ഒക്ടോബര്‍ 14ന് വ്യാഴം രാത്രി 8 മണിക്ക് ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി നടക്കുന്നത്. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബുസമദ് (സാബീല്‍) പ്രകാശനം നിര്‍വഹിക്കും. ബഷീര്‍ തിക്കോടി ഗ്രന്ഥ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. നാസര്‍ ബേപ്പൂര്‍ മോഡറേറ്റര്‍ ആയിരിക്കും.


























