സൗദിയിലെ പുതിയ അംബാസഡറായി തല്‍മീസ് അഹമ്മദ് സ്ഥാനമേറ്റു. റിയാദിലെ ഇന്ത്യന്‍ സമൂഹം പുതിയ അംബാസഡര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി.
സൗദിയിലെ പുതിയ അംബാസഡറായി തല്‍മീസ് അഹമ്മദ് സ്ഥാനമേറ്റു. റിയാദിലെ ഇന്ത്യന്‍ സമൂഹം പുതിയ അംബാസഡര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി.
- ജെ.എസ്.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഈ മാസം 27 ന് റിയാദില്‍ എത്തും.
- ജെ.എസ്.
ആഡ് നെറ്റ് വിഷ്വല്‍ കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് നെസ്റ്റോ ഇന്ത്യന്‍ ഫെസ്റ്റ് റിയാദിലെ അല്‍ യെമാമ പാര്‍ക്കില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏപ്രീല്‍ രണ്ടിനാണ് പരിപാടി. ഇതിനോട് അനുബന്ധിച്ച് വീട്ടമ്മമാര്‍ക്ക് പാചക മത്സരവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ടാകും. നെസ്റ്റോ സി.ഇ.ഒ നാസര്‍ അബൂബക്കര്‍, അബ്ദുറഹ്മാന്‍ പൊന്മള, അമീര്‍ മലപ്പുറം, ഫൈസല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- ജെ.എസ്.
അലൈനില്‍ 20 ലക്ഷം മയക്ക് മരുന്ന് ഗുളികകളുമായി ഒരു അറബ് വംശജനെ പോലീസ് പിടികൂടി. മറ്റൊരു ഗള്‍ഫ് രാജ്യത്തേക്ക് കടത്താനായി ശ്രമിച്ച മയക്ക് മരുന്നുകളാണ് പിടികൂടിയത്.
പത്ത് ചാക്കുകളിലായി 22,36,985 ഗുളികകളാണ് പിടിച്ചെടുത്തത്. തുറമുഖം വഴിയാണ് ഈ മയക്കുമരുന്ന് യു.എ.ഇയില്‍ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
- ജെ.എസ്.
ഫൈസല്
കാസര്‍ക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് മൊഗ്രാല്‍. എന്നാല്‍ ഇപ്പോള്‍ ആഫ്രിക്കയിലും സൗദിയിലും മെഗ്രാല്‍ ഏറെ പ്രശസ്തമാണ്. എങ്ങിനെയെന്നല്ലേ,
കാസര്‍ക്കോട് ജില്ലയിലെ ഒരു സാധാരണ ഗ്രാമമാണ് മൊഗ്രാല്‍. മാപ്പിളപ്പാട്ടിനേയും ഫുട് ബോളിനേയും നെഞ്ചിലേറ്റുന്ന ഗ്രാമം.
എന്നാല്‍ മെഗ്രാല്‍ ഇപ്പോള്‍ ആഫ്രിക്കയിലും സൗദിയിലും പ്രശസ്തമാണ്. ഗ്രാമം എന്ന നിലയില്‍ അല്ല ഇവിടങ്ങളില്‍ മൊഗ്രാല്‍ അറിയപ്പെടുന്നത്. വസ്ത്ര ബ്രാന്‍ഡായിട്ടാണ്.
മൊഗ്രാല്‍ എന്ന ബ്രാന്‍ഡില്‍ ടീഷര്‍ട്ടുകളും ജീന്‍സുകളും ഷര്‍ട്ടുകളും ട്രാക്ക് സ്യൂട്ടുകളും അടക്കം 26 തരം വസ്ത്ര ഉത്പന്നങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്.
മെഗ്രാല്‍ സ്വദേശിയും ദുബായില്‍ ബിസിനസുകാരനുമായ അഷ്റഫാണ് ഈ മൊഗ്രാല്‍ ബ്രാന്‍ഡിന് പിന്നില്‍. ചെറുപ്പം മുതലേ പ്രവാസിയായ അഷ്റഫിനെ ഗ്രാമത്തോടുള്ള സ്നേഹമാണ് ഇത്തരത്തില്‍ വസ്ത്രബ്രാന്‍ഡ് പുറത്തിറക്കാന്‍ പ്രേരിപ്പിച്ചത്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച മെഗ്രാല്‍ വസ്ത്രങ്ങള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും വില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍ ആഫ്രിക്കയിലും സൗദിയിലും ആണ് ഏറ്റവും കൂടുതല്‍ ഡിമാന്‍റെന്ന് അഷ്റഫ് വ്യക്തമാക്കുന്നു.
വ്യക്തികളുടെ പേരുകളില്‍ വസ്ത്ര ബ്രാന്‍ഡുകള്‍ ധാരാളമുണ്ട്. എന്നാല്‍ കേരളത്തിലെ ഗ്രാമത്തിന്‍റെ പേരില്‍ ഒരു ബ്രാന്‍ഡ് ഇറങ്ങുന്നത് ഇതാദ്യമായിട്ടായിരിക്കും.
- ജെ.എസ്.