ഏഷ്യാനെറ്റ് റേഡിയോയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏഷ്യാനെറ്റ് അവതാരകര്‍ ജി.സി.സി രാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ഹ്യദയസ്വരങ്ങള്‍ക്ക് നാളെ റാസല്‍ഖൈമയില്‍ തുടക്കമാവും.
നാളെ വൈകുന്നേരം 7 മണിക്ക് റാസല്ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് മൂന്നര മണിക്കൂര്‍ നീണ്ട് നിലക്കുന്ന ഹ്യദയസ്വരങ്ങളുടെ ഇത്തവണത്തെ അരങ്ങേറ്റം നടക്കുക. 2004 ല്‍ ജിസിസി രാജ്യങ്ങളില്‍ ഹ്യദയസ്വരങ്ങള്‍ വിജയകരമായി അരങ്ങേറിയിരുന്നു.
മറ്റന്നാള്‍ വൈകുന്നേരം 7 മണിക്ക് ഉമ്മുല്‍ഖോയിനില്‍ ഹ്യദയസ്വ്രങ്ങള്‍ അരങ്ങേറും. യു.എ.ഇ യിലെ മറ്റ് എമിറേറ്റുകളിലും ഗള്‍ഫ് രാജ്യങ്ങളിലും ഹ്യദയസ്വരങ്ങള്‍ സ്റ്റേജിലെത്തുന്നുണ്ട്.
ഏഷ്യാനെറ്റ് റേഡിയോ അവതാരകര്‍ അവതരിപ്പിക്കുന്ന ഗാനമേള, സ്കിറ്റ്, ന്യത്ത പരിപാടികള്‍, മിമിക്രി, ചൊല്‍ക്കാഴ്ച്ച തുടങ്ങിയവയാണ് ഹ്യദയസ്വരങ്ങളുടെ ഭാഗമായി സ്റ്റേജിലെത്തുക. പ്രവേശനം സൌജന്യമായിരിക്കും