അബുദാബി : വേറിട്ടൊരനുഭവം പ്രവാസികള്‍ക്കു സമ്മാനിച്ചു കൊണ്ട് പയസ്വിനി അബു ദാബി, ഓൺ ലൈനിലൂടെ സംഘടിപ്പിച്ച ‘ഓർമ്മയോണം’ ശ്രദ്ധേയമായി. ഓണാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ – സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തെ അഞ്ചു പ്രഗല്‍ഭരുടെ ഓണ അനുഭവങ്ങൾ പങ്കു വെച്ച പ്രോഗ്രാം ആയിരുന്നു ഓർമ്മയോണം
കേരള സാഹിത്യ അക്കാദമി യുടേയും സംഗീത നാടക അക്കാദമി യുടേയും മുൻ സെക്രട്ടറി ഡോ. പി. വി. കൃഷ്ണൻ നായർ, മലങ്കര ഓർത്തഡോക്സ് സഭയിലെ അഡ്വ. തോമസ് പോൾ റമ്പാച്ചൻ, കണ്ണൂർ യൂണി വേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, മുൻ പരീക്ഷ കൺ ട്രോളും കാൻ ഫെഡ് കാസർ കോട് ജില്ലാ പ്രസിഡണ്ടു മായ പ്രൊഫസർ. കെ. പി. ജയരാജൻ എന്നിവർ ഓർമ്മ യോണ ത്തിൽ പങ്കെടുത്തു. സാഹിത്യ കാരനും അദ്ധ്യാപകനുമായ ഡോ. സന്തോഷ് പനയാൽ മോഡറേറ്റര്‍ ആയിരുന്നു.
ചിത്ര ശ്രീവൽസന്റെ പ്രാർത്ഥന ഗാന ത്തോടെ തുടങ്ങിയ ചടങ്ങിൽ പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. ആർട്സ് സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ഓണാഘോഷ കമ്മിറ്റി കൺവീനർ മനോജ് കുമാർ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
(വിവരങ്ങള്‍ക്ക് : 055 7059769 സുരേഷ് കുമാര്‍)