പയസ്വിനിയുടെ ‘ഓർമ്മയോണം’ ശ്രദ്ധേയമായി

September 8th, 2021

payaswini-kasargod-koottayma-logo-ePathram
അബുദാബി : വേറിട്ടൊരനുഭവം പ്രവാസികള്‍ക്കു സമ്മാനിച്ചു കൊണ്ട് പയസ്വിനി അബു ദാബി, ഓൺ ലൈനിലൂടെ സംഘടിപ്പിച്ച ‘ഓർമ്മയോണം’ ശ്രദ്ധേയമായി. ഓണാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ – സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തെ അഞ്ചു പ്രഗല്‍ഭരുടെ ഓണ അനുഭവങ്ങൾ പങ്കു വെച്ച പ്രോഗ്രാം ആയിരുന്നു ഓർമ്മയോണം

കേരള സാഹിത്യ അക്കാദമി യുടേയും സംഗീത നാടക അക്കാദമി യുടേയും മുൻ സെക്രട്ടറി ഡോ. പി. വി. കൃഷ്ണൻ നായർ, മലങ്കര ഓർത്തഡോക്സ് സഭയിലെ അഡ്വ. തോമസ് പോൾ റമ്പാച്ചൻ, കണ്ണൂർ യൂണി വേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, മുൻ പരീക്ഷ കൺ ട്രോളും കാൻ ഫെഡ് കാസർ കോട് ജില്ലാ പ്രസിഡണ്ടു മായ പ്രൊഫസർ. കെ. പി. ജയരാജൻ എന്നിവർ ഓർമ്മ യോണ ത്തിൽ പങ്കെടുത്തു. സാഹിത്യ കാരനും അദ്ധ്യാപകനുമായ ഡോ. സന്തോഷ് പനയാൽ മോഡറേറ്റര്‍ ആയിരുന്നു.

ചിത്ര ശ്രീവൽസന്റെ പ്രാർത്ഥന ഗാന ത്തോടെ തുടങ്ങിയ ചടങ്ങിൽ പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. ആർട്സ് സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ഓണാഘോഷ കമ്മിറ്റി കൺവീനർ മനോജ് കുമാർ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.

(വിവരങ്ങള്‍ക്ക് : 055 7059769 സുരേഷ് കുമാര്‍)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മമ്മൂട്ടി ഫാന്‍സ് രക്തം ദാനം ചെയ്തു

September 8th, 2021

logo-mammootty-fans-uae-chapter-ePathram
അബുദാബി : മെഗാ താരം മമ്മൂട്ടിയുടെ എഴുപതാം ജന്മ ദിന ആഘോഷവും അഭിനയ ജീവിത ത്തിലെ അന്‍പതാം വാര്‍ഷിക ആഘോഷവും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ്‌ ഇൻറർ നാഷണൽ യു. എ. ഇ. ചാപ്റ്റര്‍, ടീം BD4U കൂട്ടായ്മ യുമായി ചേര്‍ന്ന് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

അബുദാബി ബ്ലഡ് ബാങ്കിൽ ഒരുക്കിയ രക്തദാന ക്യാമ്പ് എക്സിക്യൂട്ടീവ് അംഗം ഷിജീഷ് തൃശ്ശൂർ ഉല്‍ഘാടനം ചെയ്തു. ട്രഷറർ ശിഹാബ്, രാജേഷ് കുമാർ,  ടീം BD4U അംഗം ഷെബി എന്നിവർ ആശംസ അർപ്പിച്ചു. ക്യാമ്പിന് ശിഹാബ് തൃശ്ശൂർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റു വിസ

August 31st, 2021

uae-flag-epathram
അബുദാബി : ലോക ആരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ച എല്ലാ നാടുകളില്‍ നിന്നുമുള്ള പൗരന്മാര്‍ക്കും യു. എ. ഇ. യി ലേക്ക് വരാം എന്നും അവര്‍ക്കുള്ള സന്ദര്‍ശക വിസയും അനുവദിച്ചു തുടങ്ങി എന്നും അധികൃതര്‍.

ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസൺ ഷിപ്പ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അഥോറിറ്റി ((ICA, NCEMA) എന്നിവർ സംയുക്തമായി അറിയിച്ച കാര്യം ദേശീയ വാര്‍ത്താ ഏജന്‍സി വാം – റിപ്പോര്‍ട്ടു ചെയ്തു.

യു. എ. ഇ. യിലേക്ക് പ്രവേശന വിലക്ക് ഉണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവര്‍ അടക്കം എല്ലാ രാജ്യങ്ങളി ലെയും പൗരന്മാർക്ക് ഈ തീരുമാനം ബാധകമാണ്. ടൂറിസ്റ്റ് വിസയിൽ വരുന്ന യാത്രക്കാർ വിമാന ത്താവള ത്തിൽ നിർബ്ബന്ധിത ദ്രുത പി. സി. ആർ. പരിശോധന നടത്തണം. യു. എ. ഇ. യിൽ കൊവിഡ് കുത്തി വെപ്പ് എടുത്ത വ്യക്തികൾക്ക് നൽകുന്ന ആനു കൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഐ. സി. എ. പ്ലാറ്റ്ഫോം അല്ലെങ്കിൽ അൽ ഹോസ്ൻ ആപ്ലിക്കേഷൻ വഴി അവരുടെ പ്രതിരോധ കുത്തി വെപ്പു വിവരങ്ങള്‍ രജിസ്റ്റർ ചെയ്യാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വ്യാജ ഇ- മെയിലുകള്‍ : ഐ. സി. എ. യുടെ കരുതല്‍ മുന്നറിയിപ്പ്

August 27th, 2021

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
ദുബായ് : ഫെഡറൽ അഥോറിറ്റി ഓഫ് ഐഡന്‍റിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പ് (ഐ. സി. എ.)യില്‍ നിന്നും എന്ന നിലയില്‍ വരുന്ന ഇ – മെയില്‍ പലതും വ്യാജം എന്നും ഇത്തരം ഇ – മെയിലുകള്‍ക്ക് മറുപടി നല്‍കരുത് എന്നും മുന്നറിയിപ്പു നല്‍കി ഐ. സി. എ. വ്യാജ ഓൺ ലൈൻ ലിങ്കുകൾ നൽകി പല തരത്തിലുള്ള തട്ടിപ്പുകൾ നടത്തുകയാണ് വ്യാജ ഇ. മെയിലുകള്‍ അയക്കുന്ന സംഘങ്ങളുടെ ലക്ഷ്യം എന്നും പൊതു ജനങ്ങളെ ഐ. സി. എ. ഓര്‍മ്മിപ്പിച്ചു.

ചില ഉപഭോക്താക്കൾക്ക് ഐ. സി. എ. യിൽ നിന്നുള്ളത് എന്ന വിധത്തില്‍ വ്യാജ ഇ – മെയിലുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമ ങ്ങളിലൂടെ യാണ് ഐ. സി. എ. (ഫെഡറൽ അഥോറിറ്റി ഓഫ് ഐഡന്‍റിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പ്) മുന്നറിയിപ്പ് നൽകിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംഗീത ആൽബം ‘മിഴികളിൽ’ പ്രകാശനം ചെയ്തു

August 26th, 2021

kmcc-mappila-song-anthakshari-ePathramഅബുദാബി : പ്രവാസ ലോകത്ത് തയ്യാറാക്കിയ ‘മിഴികളിൽ’ എന്ന സംഗീത ആൽബം പ്രകാശനം ചെയ്തു. പ്രമുഖ അഭിഭാഷകനും ലീഗൽ കൺസൾട്ടന്റുമായ അഡ്വ. അലി മൊഹ്സിൻ സാലിഹ് സുവൈദാൻ അൽ അമേരി, അബുദാബി കെ. എം. സി. സി. പ്രസി ഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ എന്നിവർ ചേർന്നാണ് ‘മിഴികളിൽ’ പ്രകാശനം ചെയ്തത്. അഡ്വക്കേറ്റ് മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്ത കരായ അനിൽ സി. ഇടിക്കുള, സമീർ കല്ലറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

redex-music-album-mizhikalil-released-ePathram

മുസ്സഫയിലെ മോഡൽ സ്‌കൂൾ പ്രധാന അദ്ധ്യാപിക യും എഴുത്തു കാരി യുമായ ഡോക്ടർ ഹസീന ബീഗം എഴുതിയ കാവ്യാത്മ കമായ വരികളാണ് ‘മിഴികളിൽ’ എന്ന സംഗീത ആൽബ ത്തിനു വേണ്ടി കേരള ത്തിലും ഗൾഫിലുമായി അബുദാബി റെഡ് എക്സ് മീഡിയ ചിത്രീ കരിച്ചത്. മൗനത്തിന്റെ വിവിധ ഭാവങ്ങൾ കണ്ണു കളിലൂടെ പ്രതിഫലിക്കുന്നതാണ് ‘മിഴികളിൽ’ എന്ന ആൽബത്തിൻറെ പ്രമേയം. സതീഷ്, വിനോദ് എന്നിവർ ചേർന്നാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. ഗായിക : ചന്ദന പവിത്രൻ.
* ALBUM : YouTube

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആരോഗ്യ പ്രവർത്തകർക്ക് മോഹൻ ലാലിന്റെ ആദരം
Next »Next Page » വ്യാജ ഇ- മെയിലുകള്‍ : ഐ. സി. എ. യുടെ കരുതല്‍ മുന്നറിയിപ്പ് »



  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine