ടി. ആർ. വിജയ കുമാറിന്‌ ഗോൾഡൻ വിസ

June 11th, 2021

indian-business-man-viajakumar-get-uae-golden-visa-ePathram

അബുദാബി : പ്രമുഖ മലയാളി വ്യവസായി ടി. ആർ. വിജയ കുമാറിന്‌ ഗോൾഡൻ വിസ. ആദം ആൻഡ് ഈവ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ, സയീദ് അൽ സാബി ടയർ ഫാക്ടറി, റോയൽ പ്രിൻസ് ജനറൽ ട്രേഡിംഗ് എന്നിങ്ങനെ മുപ്പത്തി അഞ്ചോളം കമ്പനി കളുടെ ഉടമയും അൽ സാബി ഗ്രൂപ്പ് ചെയർമാനും കൂടി യായ ടി. ആർ. വിജയ കുമാറിന്‌ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സയീദ് യൂസഫ് ഇബ്രാഹിം അൽ സാബി പത്തു വര്‍ഷത്തേ ക്കുള്ള ഗോൾഡൻ വിസ സമ്മാനിച്ചു.

uae-golden-visa-for-t-r-viajakumar-ePathram
നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞൻമാർ, ഡോക്ടർ മാർ, കലാ- സാംസ്കാ രിക മേഖല കളിൽ വ്യക്തി മുദ്ര പതിപ്പിച്ചവര്‍, കായിക താരങ്ങൾ, ഹൈസ്കൂൾ – യൂണി വേഴ്സിറ്റി വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖല കളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്ക് യു. എ. ഇ. ഗോൾഡൻ വിസ നല്‍കി വരുന്നുണ്ട്. അഞ്ച്, പത്ത് വർഷങ്ങളാണ് ഗോൾഡൻ വിസ യുടെ കാലാവധി.

കഴിഞ്ഞ നാലു പതിറ്റാണ്ട് കാലമായി പ്രവാസ ലോക ത്തുള്ള വിജയ കുമാർ തിരുവനന്ത പുരം കൊഞ്ചിറവിള മണക്കാട് സ്വദേശിയാണ്. അംബികാ ദേവി യാണ് ഭാര്യ. വിമൽ വിജയ കുമാറും അമൽ വിജയ കുമാറുമാണ് മക്കൾ. ഇരുവരും അൽ സാബി ഗ്രൂപ്പ് സി. ഇ. ഒ. & എക്സി ക്യൂട്ടീവ് ഡയറക്ടർമാരാണ്.

ഗള്‍ഫിലെ സാമൂഹിക – സാംകാരിക രംഗങ്ങളില്‍ ഇടപെടുന്ന ഇദ്ദേഹം പ്രവാസി മലയാളികള്‍ക്ക് സുപരിചിതനാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്യാപ്പിറ്റൽ സെന്ററിൽ ലുലു എക്സ് പ്രസ്സ് ഫ്രഷ് മാർക്കറ്റ് തുറന്നു

May 31st, 2021

അബുദാബി : ലുലു ഗ്രൂപ്പിന്റെ 210 ആമത് ഷോറൂം ലുലു എക്സ് പ്രസ്സ് ഫ്രഷ് മാർക്കറ്റ് അബുദാബി ക്യാപ്പിറ്റൽ സെന്ററില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. അബു ദാബി നാഷണൽ എക്സിബിഷൻ സെൻറർ ഡയറക്ടർ അഹ്മദ് അൽ മൻസൂരി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് സി. ഇ. ഒ. സെയ്ഫി രൂപാവാല, എക്സിക്യുട്ടിവ് ഡയറക്ടർ അഷ്റഫ് അലി എം. എ. തുടങ്ങിയവര്‍ സംബന്ധിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പഴ വര്‍ഗ്ഗങ്ങളും പച്ച ക്കറികളും കൂടാതെ പല ചരക്ക്, മത്സ്യം, മാംസം, പാൽ ഉൽപ്പന്നങ്ങൾ, ഇലക്‌ട്രോണിക്‌സ്, സ്റ്റേഷനറി,ഗാർഹിക ഉപകര ണങ്ങൾ തുടങ്ങി എല്ലാ സാധന ങ്ങളും ലുലു എക്സ് പ്രസ്സ് ഫ്രഷ് മാർക്കറ്റില്‍ ലഭ്യമാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിനോഫാം വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ്  

May 30th, 2021

covid-vaccine-ePathram
അബുദാബി : സിനോഫാം കൊവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം കഴിഞ്ഞ വർക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുവാന്‍ അബുദാബി ആരോഗ്യ വകുപ്പ് നൂറോളം സെൻററുകള്‍ ഒരുക്കി. രണ്ടാമത്തെ ഡോസ് എടുത്ത തിയ്യതിയുടെ അടിസ്ഥാനത്തിലാണ് 6 മാസം കണക്കാക്കുക.

വയോധികര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ ക്കുമാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് കുത്തി വെപ്പ് നൽകുന്നത്. ബൂസ്റ്റർ ഡോസി ലൂടെ അധിക സുരക്ഷ ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം.

2020 ഡിസംബര്‍ മുതലാണ് അബുദാബിയില്‍ സിനോഫാം വാക്സിന്‍ ആദ്യ ഡോസ് പൊതു ജനങ്ങള്‍ക്കു നല്‍കി തുടങ്ങിയത്. അതിനു മുന്‍പേ തന്നെ പരീക്ഷണ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവർത്ത കർക്കും മുന്‍ നിര കൊവിഡ് വളണ്ടിയര്‍മാര്‍ക്കും വാക്സിൻ നൽകി യിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വാക്സിൻ എടുത്തവർക്ക് ക്വാറന്റൈനില്‍ ഇളവ്

May 30th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് അബുദാബി ആരോഗ്യ വകുപ്പ്. കൊവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ കൊവിഡ് വാക്സിൻ എടുത്തവർ എങ്കില്‍ 5 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി.

നാലാം ദിവസം പി. സി. ആർ. ടെസ്റ്റ് നടത്തി നെഗറ്റിവ് എങ്കില്‍ ഇവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

എന്നാല്‍ വാക്സിന്‍ എടുക്കാത്ത വ്യക്തികള്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ ചുരുങ്ങിയത് 10 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതിനിടെ എട്ടാം ദിവസം ഇവർ പി. സി. ആർ. ടെസ്റ്റ് നടത്തുകയും വേണം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വാക്സിൻ മറ്റു രാജ്യങ്ങളിലേക്ക് അയക്കും : യു. എ. ഇ.

May 25th, 2021

covid-vaccine-ePathram
അബുദാബി : കൊവിഡ് വ്യാപനം അതി രൂക്ഷമായ രാജ്യങ്ങളിലേക്ക് യു. എ. ഇ. വാക്സിന്‍ അയച്ചു കൊടുക്കും. എമിറേറ്റ്സ് റെഡ് ക്രസന്റ്, തമൂഹ് ഹെൽത്ത് കെയര്‍ എന്നിവ സംയുക്തമായി ഇതിനു നേതൃത്വം നല്‍കും.

ഇതിനായി രൂപീകരിച്ച ഹോപ്പ് കൺസോർഷ്യം, വിവിധ കമ്പനികളുടെ വാക്സിനുകള്‍ യു. എ. ഇ. യിലേക്ക് എത്തിച്ചു കൊണ്ട് ഓരോ രാജ്യങ്ങളു ടേയും ആവശ്യാനുസരണം ലോകത്തി ന്റെ വിവിധ ഭാഗങ്ങ ളിലേക്ക് ഏറ്റവും പെട്ടെന്നു തന്നെ എത്തിക്കും.

ഓരോ രാജ്യ ത്തിന്റെയും ആവശ്യം അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കു ന്നതിനു വേണ്ടി യാണ് വിവിധ കമ്പനി കളുടെ വാക്സിനുകള്‍ യു. എ. ഇ. യിലേക്ക് എത്തിച്ചു സംഭരിക്കുന്നത്.

ചൈനയുടെ സിനോഫാം വാക്‌സിൻ, യു. എ. ഇ. യില്‍ ഹയാത്ത് വാക്‌സിൻ എന്ന പേരിൽ പ്രാദേശികമായി ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 800 കോടി വാക്സിൻ ശേഖരിച്ച് മൈനസ് 80 ഡിഗ്രി താപ നിലയില്‍ സൂക്ഷിച്ചു വെക്കുവാന്‍ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുസ്തക മേള മെയ് 23 മുതൽ
Next »Next Page » കൊവിഡ് വാക്സിൻ എടുത്തവർക്ക് ക്വാറന്റൈനില്‍ ഇളവ് »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine