അബുദാബി : സ്വകാര്യ വാഹനങ്ങൾ ബസ്സ് സ്റ്റോപ്പിൽ നിർത്തിയിട്ടാല്‍ 2000 ദിർഹം പിഴ ചുമത്തും എന്ന് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്. ആളുകളെ കയറ്റു വാനും ഇറക്കു വാനും ആളു കളെ കാത്തു കിടക്കു കയും ചെയ്യുന്ന സ്വകാര്യ വാഹനങ്ങള്‍ കാരണം ബസ്സ് സ്റ്റോപ്പു കളില്‍ നിന്നും പൊതു ജനങ്ങളെ കയറ്റി ഇറക്കു വാന്‍ ബസ്സുകള്‍ക്ക് സാധിക്കാതെ വരികയും ഇവിട ങ്ങളില്‍ ഗതാഗത തടസ്സം നേരിടുകയും ചെയ്യുന്നുണ്ട്.
മാത്രമല്ല ബസ്സ് സര്‍വ്വീസ് സമയ ക്രമം പാലിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇക്കാരണ ങ്ങള്‍ കൊണ്ടാണ് നിയമം കൂടുതല്‍ കര്‍ശ്ശനം ആക്കുന്നത് എന്നാണ് റിപ്പോര്‍ ട്ടുകള്‍. സി. സി. ടി. വി. ക്യാമറ യിലൂ ടെയും ഫീൽഡ് ഇൻസ്‌പെക്ടർമാ രുടെ പരി ശോധന യിലും നിയമ ലംഘകരെ പിടികൂടും.
സ്വകാര്യ വാഹന യാത്രക്കാർക്ക് വേണ്ടി പ്രത്യേക പാര്‍ക്കിംഗ് സംവിധാ നങ്ങള്‍ ഉള്ളത് ഉപയോഗിക്കു വാനും അവിടെ പാര്‍ക്ക് ചെയ്ത് ആളുകളെ കയറ്റി ഇറക്കുവാനും അബു ദാബി മുനിസിപ്പാലിറ്റി യുടെ കീഴി ലുള്ള ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ (ഐ. ടി.സി.) അറിയിച്ചു.
- ITC AbuDabi Twitter