അബുദാബി: കൊവിഡ് പ്രതിരോധം ശക്തമാക്കു വാന്‍ വരും കാലങ്ങളില്‍ വർഷം തോറും കുത്തി വെപ്പ് വേണ്ടി വന്നേക്കും എന്ന് യു. എ. ഇ. ആരോഗ്യ വകുപ്പ് വക്താവ് ഡോക്ടര്‍ ഫരീദ അൽ ഹൊസാനി.
ഈയിടെ കൊവിഡി ന്റെ വക ഭേദം ഉണ്ടായി. ജനിതക വ്യത്യാസം സംഭവിച്ച വൈറസ് പെട്ടെന്നു വ്യാപിക്കും എന്നതിനാല്‍ ഇതിന് എതിരെ ശക്ത മായ പ്രതിരോധം തീര്‍ക്കുന്ന തിനായി എല്ലാ വർഷവും കൊവിഡ് വാക്സിന്‍ നിര്‍ബ്ബന്ധം ആയേക്കും എന്നും ഡോ. ഫരീദ അൽ ഹൊസാനി സൂചിപ്പിച്ചു.
16 വയസ്സുകാര്‍ക്ക് നൽകുന്ന ചില കുത്തി വെപ്പുകള്‍ ഭാവിയിൽ കുട്ടികൾക്ക് നൽകാന്‍ കഴിയുമോ എന്നുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. കൊവിഡ് ബാധി തരായ 40 % മുതൽ 50 % വരെ ആളുകൾക്ക് പ്രത്യക്ഷ ത്തിൽ യാതൊരു അസുഖ വും ഇല്ലായിരുന്നു. പ്രായം കൂടിയ വരിൽ വൈറസ് ബാധ കൂടുതല്‍ എന്നും കണ്ടെത്തി യിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിൽ മുതിര്‍ന്നവരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
മെയ്ഥാ ബിൻത് അഹ്മദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഫോർ കമ്യൂണിറ്റി ആൻഡ് കൾച്ചറൽ ഇനീഷ്യേറ്റീവ്സ് ഒരുക്കിയ വെർച്വൽ പരിപാടി യിലാണ് ഡോക്ടര്‍ ഫരീദ അൽ ഹൊസാനി ഇക്കാര്യങ്ങള്‍ പറഞ്ഞത്.