ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് സൗജന്യ യാത്ര

October 14th, 2021

abu-dhabi-health-care-link-service-ePathram
അബുദാബി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ മികച്ച സേവനം കാഴ്ച വെച്ച ആരോഗ്യ പ്രവര്‍ത്ത കര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കി അബുദാബി ഹെല്‍ത്ത് സര്‍വ്വീസസ് കമ്പനി (S E H A) ആദരിക്കുന്നു. 2022 ജൂൺ മാസം വരെയാണ് ഈ ആനുകൂല്യം. ജോലി ചെയ്യുന്ന ഓഫീസ് വഴി ഇത്തിഹാദ് എയര്‍ വേയ്സി ലേക്ക് യാത്രാ തിയ്യതികള്‍ രേഖാ മൂലം അറിയിച്ചാല്‍ മടക്കയാത്രാ ടിക്കറ്റ് ലഭിക്കും.

2020 ജനുവരി മാസത്തില്‍ രാജ്യത്ത് ആദ്യ കൊവിഡ് പോസിറ്റീവ് കേസ് രേഖപ്പെടുത്തിയ നാള്‍ മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടു നിന്നവരും ഉണ്ട്. അവരുടെ ആത്മാര്‍ത്ഥ പരിശ്രമ ങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും നല്‍കുന്ന അംഗീകാരം കൂടി യാണ് ഈ സൗജന്യ യാത്രാ സംവിധാനം എന്ന് അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നടന്‍ സിദ്ധീഖിനു യു. എ. ഇ. ഗോള്‍ഡന്‍ വിസ

October 13th, 2021

uae-golden-visa-for-actor-sidheek-ePathram
ദുബായ് : ചലച്ചിത്ര നടന്‍ സിദ്ധീഖ് യു. എ. ഇ. ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബായ് ബിസിനസ്സ് സെറ്റപ്പ് സെന്‍റര്‍ സ്ഥാപനമായ എമിറേറ്റ്സ് ഫസ്റ്റ് സി. ഇ. ഒ. ജമാദ് ഉസ്മാന്‍, ഗോൾഡൻ വിസാ നടപടി കൾക്ക് നേതൃത്വം നൽകി.

വിവിധ രംഗങ്ങളിലെ പ്രതിഭകള്‍ ക്കും തൊഴില്‍ മേഖല കളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ച വെച്ച വിദ്യാര്‍ത്ഥികള്‍ക്കും യു. എ. ഇ. സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കി വരുന്നു.

അബുദാബി യില്‍ അഞ്ഞൂറില്‍ അധികം ഡോക്ടര്‍ മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യിരുന്നു. മലയാള സിനിമാ രംഗത്തു നിന്നും അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആസിഫ് അലി, മിഥുന്‍ രമേശ്, ആശാ ശരത്, നൈല ഉഷ, മീരാ ജാസ്മിന്‍, സംവിധായ കരായ ലാല്‍ ജോസ്, സലീം അഹമ്മദ് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നബിദിനം : സ്വകാര്യമേഖലയിൽ ശമ്പളത്തോടു കൂടിയുള്ള അവധി

October 12th, 2021

green-dome-masjid-ul-nabawi-ePathram
അബുദാബി : നബി ദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21 വ്യാഴാഴ്ച, യു. എ. ഇ. യിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടി യുള്ള അവധി ആയിരിക്കും എന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങള്‍ കൂടി സ്വകാര്യ മേഖലാ ജീവനക്കാർക്ക് 2 ദിവസവും അവധി ആയിരിക്കും. സർക്കാർ ജീവനക്കാർക്ക് വാരാന്ത്യ അവധി ദിവസങ്ങൾ കൂടി ചേർത്ത് തുടർച്ചയായി 3 ദിവസം. സർക്കാർ ഓഫീസുകൾ ഒക്ടോബർ 24 ഞായറാഴ്ച മുതൽ പ്രവർത്തനം തുടരും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാചക മത്സരം ഒക്ടോബർ 29 ന്

October 11th, 2021

biriyani-cooking-competition-ePathram
അബുദാബി : ദർശന കലാ സാംസ്കാരിക വേദി, അബു ദാബി മലയാളി സമാജ ത്തില്‍ ഒക്ടോബർ 29 വെള്ളി യാഴ്ച പാചക മത്സരം സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 25 ദിര്‍ഹം. ചിക്കൻ ബിരിയാണി, കേക്ക്, പായസം എന്നീ വിഭാഗങ്ങളില്‍ മത്സര ത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് : 055 617 9238

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുരക്ഷാ ഉപകരണങ്ങള്‍ മനഃപ്പൂർവ്വം നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

October 10th, 2021

logo-uae-public-prosecution-ePathram
അബുദാബി : പൊതുജനങ്ങളുടെ സുരക്ഷക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള സൈൻ ബോർഡുകൾ, നിരീക്ഷണ ക്യാമറകള്‍, മറ്റ് ഉപകരണങ്ങളും മനഃപ്പൂർവ്വം നശിപ്പിക്കുക, തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുക എന്നിവ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ഗുരുതര കുറ്റ കൃത്യങ്ങള്‍ എന്ന് പബ്ലിക് പ്രോസിക്യൂഷൻ സോഷ്യല്‍ മീഡിയ പേജു കളിലൂടെ ഓര്‍മ്മിപ്പിച്ചു. ഒരു വർഷത്തിൽ കുറയാത്ത തടവു ശിക്ഷ യും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ഈ കുറ്റ കൃത്യത്തിനു ശിക്ഷ ചുമത്തും എന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

*  Public Prosecution Twitter

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പാസ്സ് പോര്‍ട്ട് പുതുക്കാം
Next »Next Page » പാചക മത്സരം ഒക്ടോബർ 29 ന് »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine