സീറ്റ് ബെൽറ്റ് ഇടാതെ ഡ്രൈവിംഗ് : 22,162 പേർക്ക് പിഴ ചുമത്തി 

July 26th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് കഴിഞ്ഞ ആറു മാസത്തിനിടെ 22,162 പേര്‍ക്ക് പിഴ ചുമത്തി എന്ന് അബുദാബി പോലീസ്. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 400 ദിർഹം പിഴയാണ് ശിക്ഷ.

ഗതാഗത ബോധവത്കരണ ത്തിന്റെ ഭാഗ മായിട്ടാണ് 2020 ജനുവരി ഒന്നു മുതൽ ജൂൺ അവസാനം വരെ  ഉണ്ടായ നിയമ ലംഘന വിവരങ്ങള്‍ അബു ദാബി പോലീസ് പ്രസിദ്ധീകരിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

515 തടവുകാർക്ക് മാപ്പു നൽകി വിട്ടയക്കുന്നു 

July 26th, 2020

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ഈദ് അൽ അദാ (ബലി പെരുന്നാള്‍) പ്രമാണിച്ച് 515 തടവുകാരെ മോചിപ്പി ക്കുവാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കുറ്റ ങ്ങൾ ക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന വര്‍ക്കാണ് മാപ്പു നല്‍കി വിട്ടയക്കുന്നത്. ഇവരുടെ സാമ്പത്തിക ബാദ്ധ്യതകൾ തീര്‍ക്കുവാനും പ്രസിഡണ്ട് ഉത്തരവിട്ടിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാൾ : യു. എ. ഇ. യിൽ 4 ദിവസം അവധി

July 26th, 2020

hajj-epathram
അബുദാബി : ബലി പെരുന്നാള്‍ പ്രമാണിച്ച് യു. എ. ഇ. യിലെ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങള്‍ക്കും 4 ദിവസം അവധി നല്‍കി.

ദുല്‍ഹജ്ജ് 9 അറഫാ ദിനം മുതലാണ് (ജൂലായ് 30, 31, ആഗസ്റ്റ് 1, 2 വ്യാഴം മുതല്‍ ഞായര്‍ വരെ) അവധി നല്‍കി യിരി ക്കുന്നത്. ആഗസ്റ്റ് മൂന്നു മുതല്‍ പ്രവര്‍ത്തി ദിനം ആയിരിക്കും

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹോപ്പ് പ്രോബ് : ചൊവ്വാ ഗ്രഹത്തിലേക്ക് കൃത്യതയോടെ

July 22nd, 2020

uae-mars-mission-hope-probe-ePathram
ദുബായ് : എമിറേറ്റ്സ് മാർസ് മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജപ്പാനിലെ തനെ ഗാഷിമ ബഹിരാ കാശ കേന്ദ്ര ത്തിൽ നിന്നും ചൊവ്വാ ഗ്രഹ ത്തിലേക്ക് കുതിച്ചുയര്‍ന്ന യു. എ. ഇ. യുടെ ചൊവ്വാ പേടകം ‘ഹോപ്പ് പ്രോബ്’ വിവിധ ഘട്ടങ്ങൾ പിന്നിട്ട് വിജയകര മായി മുന്നോട്ട് പോവുകയാണ് എന്ന് അധികൃതര്‍.

പേടകത്തിന്റെ സഞ്ചാര ഗതിയും സിഗ്നലുകളും കൃത്യ മാണ് എന്ന് എമിറേറ്റ്സ് മാർസ് മിഷൻ പ്രോജക്ട് മാനേജർ ഒമ്രാൻ ഷറഫ് അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐ. എസ്‌. സി. യിൽ നിന്നും എയർ ഇന്ത്യാ ടിക്കറ്റു ബുക്ക് ചെയ്യാം

July 10th, 2020

logo-isc-abudhabi-india-social-center-ePathram
അബുദാബി : എയർ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസ് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്. സി.) പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസി ന്റെ പ്രവര്‍ത്ത നങ്ങള്‍ ഐ. എസ്. സി. മെയിന്‍ ഹാളില്‍ വെച്ച് നടക്കും.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടും സാമൂഹിക അകലം ഉറപ്പു വരുത്തി ക്കൊണ്ടുള്ള ഇരിപ്പിട ങ്ങളും ഐ. എസ്. സി. യില്‍ ഒരുക്കിയിട്ടുണ്ട്.

ഖാലിദിയ യിലെ എക്സ് പ്രസ്സ് ഓഫീസിൽ ജനങ്ങൾ തടിച്ചു കൂടിയതി നാൽ അധികൃതർ ഇടപെട്ടു അടപ്പിക്കുക യായിരുന്നു. ഇതേ തുടർന്നാണ് പൊതു ജന സൗകര്യാർത്ഥം ടിക്കറ്റ് ബുക്കിംഗ് ഓഫീസ് ഐ. എസ്. സി. യി ലേക്ക് മാറ്റുക യായിരുന്നു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. റസിഡന്‍സ് വിസ ഉള്ളവര്‍ക്ക് തിരിച്ചെത്താന്‍ അനുമതി
Next »Next Page » ഹോപ്പ് പ്രോബ് : ചൊവ്വാ ഗ്രഹത്തിലേക്ക് കൃത്യതയോടെ »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine