ശൈഖ് സായിദിന് ആദരം : ബഹിരാകാശ യാത്ര യുടെ ലോഗോ പുറത്തിറക്കി

June 25th, 2019

emirati-space-mission-logo-featuring-shaikh-zayed-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് ആദരം അർപ്പിച്ചു കൊണ്ട് യു. എ. ഇ. യുടെ ആദ്യ ബഹി രാകാശ യാത്ര യുടെ ലോഗോ പുറ ത്തിറക്കി. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റ റും ഫെഡ റൽ യൂത്ത് അഥോറി റ്റി യും സംയുക്ത മായി ട്ടാണ് ലോഗോ പ്രകാശനം ചെയ്തത്.

‘യു. എ. ഇ. ബഹിരാകാശ ദൗത്യം 1’ എന്ന് ആലേഖനം ചെയ്ത വൃത്താകൃതി യിലുള്ള ലോഗോ യിൽ രാജ്യത്തി ന്റെ ആദ്യ ബഹി രാകാശ യാത്രി കനായ ഹസ്സ അൽ മൻസൂരി യുടെ പേരും രണ്ട് യു. എ. ഇ. പതാക കളും അടയാള പ്പെടുത്തി യിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി നിക്ഷേപ കന് ആദരാ ഞ്ജലി കൾ : ഇൻകാസ് അബു ദാബി

June 25th, 2019

logo-incas-indian-cultural-arts-society-ePathram അബുദാബി : സംസ്ഥാനത്ത് അധികാരി കളുടെയും രാഷ്ട്രീയ ക്കാരു ടെ യും ചുവപ്പ് നാട യിൽ കുടുങ്ങി ജീവൻ പൊലിഞ്ഞ പ്രവാസി നിക്ഷേ പകന് ആദരാ ഞ്ജലി കൾ അർപ്പിച്ചു കൊണ്ട് ഇൻകാസ് അബു ദാബി പത്ര കുറിപ്പ് ഇറക്കി.

പ്രവാസി വ്യവസായി കൾ രാഷ്ട്രീയ മേലാള ന്മാരുടെ ദാർഷ്ട്യ ത്തിനു മുന്നിൽ പകച്ചു നിന്ന് ആത്മ ഹത്യ ചെയ്യുന്ന സംഭവം വീണ്ടും ആവർത്തി ക്കുന്നു. കൊല്ലത്ത് വർക്ക് ഷോപ്പ് തുടങ്ങാൻ കഴിയാ തെയും ആന്തൂരിൽ പണി കഴിപ്പിച്ച കൺ വെൻഷൻ സെന്റർ പ്രവർത്തി പ്പിക്കാൻ അനുമതി നൽകാ തെയും പ്രവാസി സമൂഹ ത്തെ പീഡി പ്പിക്കുക യാണ്.

വിദേശ രാജ്യ ങ്ങളിൽ പോയി വ്യവസായി കളോടും പ്രവാസി സമൂഹ ങ്ങ ളോടും പിറന്ന മണ്ണിൽ നിക്ഷേപം ഇറക്കാൻ സന്നദ്ധ മാകണം എന്നുള്ള മുഖ്യ മന്ത്രി യുടെ അഭ്യർത്ഥന യിലെ ആത്മാർത്ഥത പോലും ഇവിടെ ചോദ്യം ചെയ്യ പ്പെടുക യാണ്.

ഇത്തരം സംഭവ ങ്ങൾ ആവർ ത്തി ക്കാതിരി ക്കുവാൻ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഇൻകാസ് അബു ദാബി ഘടകം തീരുമാനിച്ചു.

സംഭവ ത്തിൽ ശക്ത മായ പ്രതിഷേധം രേഖ പ്പെടുത്തു ന്നതായും ഇടതു പ്രവാസി സംഘടന കൾ മൗനം വെടി യണം എന്നും ഇൻകാസ് അബുദാബി കമ്മിറ്റി പ്രസി ഡണ്ട് ബി. യേശു ശീലൻ, ജനറൽ സെക്രട്ടറി സലിം ചിറ ക്കൽ എന്നിവർ പത്ര ക്കുറി പ്പിലൂടെ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫെഡറൽ നാഷണൽ കൗൺ സിലിൽ വനിതാ പ്രാതി നിധ്യം 50 ശതമാനം

June 23rd, 2019

uae-flag-epathram
അബുദാബി : യു. എ. ഇ. യുടെ ഗവണ്മെ ന്റി ന്റെ ഉപദേശക സമിതി യായ ഫെഡ റൽ നാഷ ണൽ കൗൺ സിലിൽ (എഫ്. എൻ. സി.) വനിതാ പ്രാതി നിധ്യം 50 ശതമാനം ആയി ഉയർ ത്തുവാന്‍ പ്രസി ഡണ്ട് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാന്‍ നിര്‍ദ്ദേശിച്ചു.

നാൽപ്പത് അംഗ എഫ്. എൻ. സി. യിൽ ഇനി ഇരു പതു പേർ വനിതകള്‍ ആയി രിക്കും. ഓരോ എമി റേറ്റു കൾ ക്കും അനു വദിച്ച സീറ്റു കളിൽ വനിതാ സംവ രണം വേണം. അടുത്തിടെ നട ക്കാന്‍ പോകുന്ന തെര ഞ്ഞെടു പ്പിൽ പ്രത്യേക നിബ ന്ധന കളും പ്രചാരണ ത്തിന്ന് ഇറ ങ്ങുന്ന സ്ഥാനാർ ത്ഥികൾ ക്കായി ദേശീയ ഇല ക്‌ഷൻ കമ്മീ ഷൻ പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നോര്‍ക്ക റൂട്ട്സ് മുഖേന ഒമാനിലേക്ക് നഴ്സു മാരെ റിക്രൂട്ട് ചെയ്യുന്നു

June 22nd, 2019

logo-norka-roots-ePathram
മസ്കറ്റ് : പ്രമുഖ ആശു പത്രി ശൃംഖല യായ ലൈഫ് ലൈന്‍ ഹോസ്പി റ്റല്‍ ഗ്രൂപ്പ് (ഒമാന്‍) ലേബര്‍ റൂം – ഓപ്പറേ ഷന്‍ തീയ്യേ റ്റര്‍ വിഭാഗ ത്തില്‍ വനിതാ നഴ്സു മാരെ നോര്‍ക്ക റൂട്ട്സ് മുഖേന റിക്രൂട്ട് ചെയ്യുന്നു.

40 വയസ്സു വരെ പ്രായമുളള ബി. എസ്‌. സി. – ജി. എന്‍. എം. യോഗ്യത യുളള വനിതാ നഴ്സു മാര്‍ക്ക് ആണ് അവ സരം.  ലേബര്‍ റൂം – ഓപ്പറേഷന്‍ തീയ്യേറ്റ റില്‍ 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ പ്രവൃത്തി പരി ചയം ഉണ്ടായി രിക്കണം.

375 മുതല്‍ 400 ഒമാനി റിയാല്‍ വരെ (ഏകദേശം 67,500 രൂപ മുതല്‍ 72,100 രൂപ വരെ) ശമ്പളം ലഭിക്കും.

താൽപര്യമുള്ളവര്‍ വിശദ മായ ബയോ ഡാറ്റ ജൂണ്‍ 30 നും മുന്‍പായി norka . oman @ gmail . com എന്ന ഇ – മെയില്‍ വിലാ സ ത്തില്‍ അയക്കുക.

കൂടുതല്‍ വിവര ങ്ങള്‍ക്ക് നോര്‍ക്കയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ടോള്‍ ഫ്രീ നമ്പർ : ഇന്‍ഡ്യയില്‍ നിന്നും 1800 425 3939 എന്ന നമ്പറിലും വിദേശത്തു നിന്നും 0091 88 02 01 23 45 എന്ന നമ്പറിലും വിളിക്കാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗതാഗത നിയന്ത്രണം

June 22nd, 2019

hard-shoulder-abudhabi-roads-ePathram

അബുദാബി : ജൂണ്‍ 22 ശനിയാഴ്ച മുതല്‍ ജൂലൈ 19 വെള്ളിയാഴ്ച വരെ 28 ദിവസ ത്തേക്ക് അബുദാബി ഇന്റർ നാഷനൽ എയർ പോർട്ട്- ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡ് ഭാഗിക മായി അടച്ചിടും എന്ന് അധി കൃതര്‍.

റോഡി ന്റെ അറ്റ കുറ്റ പ്പണി കളുടെ ഭാഗ മായി ട്ടാണ് ഭാഗിക നിയന്ത്രണം ഏര്‍പ്പെടു ത്തി യിരി ക്കുന്നത് എന്നും യാത്രക്കാർ ബദൽ റോഡു കളെ ആശ്രയി ക്കണം എന്നും ഗതാഗത വിഭാഗം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. ‘ശലഭോത്സവം 2019’ ജൂൺ 20 ന്
Next »Next Page » നോര്‍ക്ക റൂട്ട്സ് മുഖേന ഒമാനിലേക്ക് നഴ്സു മാരെ റിക്രൂട്ട് ചെയ്യുന്നു »



  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine