കൊറോണ വൈറസ് : പരിഭ്രാന്തി വേണ്ട എന്ന് യു. എ. ഇ. അധികൃതർ

January 30th, 2020

corona-virus-first-case-confirmed-in-uae-ePathram
അബുദാബി : ചൈനയിലെ വുഹാനിൽ നിന്നും യു. എ. ഇ. യില്‍ എത്തിയ ചൈനീസ് കുടുംബ ത്തിലെ 4 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എങ്കിലും ഇവര്‍ അപകട കര മായ അവസ്ഥയില്‍ അല്ല എന്നും രണ്ട് ആഴ്ചക്കുള്ളില്‍ ഇവര്‍ക്ക് ആശുപത്രി വിടാം എന്നും അധികൃതര്‍.

നിലവിൽ യു. എ. ഇ. യിൽ ഭയ പ്പെടേണ്ട സാഹചര്യ ങ്ങൾ ഇല്ല. ജനങ്ങള്‍ക്ക് പരി ഭ്രാന്തി വേണ്ട എന്നാൽ മുൻ കരുതലു കൾ എടുക്കുക എന്നതാണ് ഏറെ പ്രാധാന്യം.

വൈറസ് ബാധ റിപ്പോർട്ടിംഗ് കേന്ദ്ര ങ്ങള്‍ മുഴുവൻ സമയവും പ്രവർത്തി ക്കുന്നുണ്ട്. എല്ലാ വരുടെ യും ആരോഗ്യവും സുര ക്ഷയും ഉറപ്പു വരുത്തുന്ന തായി സ്ഥിതി ഗതി കൾ സൂക്ഷ്മ മായി വിലയിരുത്തുന്നുണ്ട് എന്നും  യു. എ. ഇ. ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് ലോകത്ത് പടരുന്നതിന് മുൻപു തന്നെ ശക്തമായ സുരക്ഷാ മുൻ കരു തലുകൾ സ്വീകരിച്ചി രുന്നു എന്നും ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലെ ക്ലിനിക്സ് സെക്ടർ അണ്ടർ സെക്രട്ടറി ഹുസൈൻ അബ്ദു റഹ്മാൻ അൽ റാൻഡ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം സമാജ ത്തില്‍

January 30th, 2020

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം ജനുവരി 30 വ്യാഴാഴ്ച തുടക്ക മാവും.

മുസ്സഫ യിലെ സമാജ ത്തില്‍ രാഗം, താളം, ശ്രുതി, ഭാവം എന്നീ പേരു കളില്‍ ഒരുക്കിയ നാലു വേദി കളില്‍ വ്യാഴം, വെള്ളി, ശനി (ജനുവരി 30, 31 ഫെബ്രു വരി 1) എന്നീ മൂന്നു ദിവസ ങ്ങളിലായി യുവ ജനോ ത്സവം  അരങ്ങേറും.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനി യാട്ടം, സംഘ നൃത്തം, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, നാടൻ പാട്ട്, ചലച്ചിത്ര ഗാനം, മോണോ ആക്ട്, പ്രഛന്ന വേഷം, ഉപകരണ സംഗീതം തുടങ്ങി 18 ഇനങ്ങളില്‍ മല്‍സര ങ്ങള്‍ ഉണ്ടാവും. ഓരോ ഗ്രുപ്പി ലും കൂടുതൽ പോയിന്റ് നേടുന്ന കുട്ടി കൾക്ക് പ്രത്യേകം സമ്മാനം നൽകും. നാട്ടില്‍ നിന്നുള്ള പ്രഗല്‍ഭരായ കലാ കാരന്മാര്‍ വിധി കര്‍ത്താക്കള്‍ ആയി രിക്കും.

9 മുതൽ 18 വയസ്സ് വരെയുള്ള കുട്ടി കളിൽ നൃത്തം ഉൾപ്പെടെ യുള്ള മത്സര ങ്ങളിൽ വിജ യിച്ച് ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന പ്രതിഭ യെ’സമാജം കലാതിലകം’ ആയി പ്രഖ്യാ പിക്കുകയും ശ്രീദേവി മെമ്മോറിയൽ ട്രോഫി സമ്മാനിക്കുകയും ചെയ്യും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. സാഹിത്യോത്സവം ജനുവരി 31 ന്

January 30th, 2020

ink-pen-literary-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പി ക്കുന്ന യു. എ. ഇ. തല സാഹിത്യോത്സവം ജനുവരി 31 ന് കെ. എസ്. സി. യിൽ വച്ച് നടക്കും.

കിഡ്സ്, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, മുതിർ ന്നവർ എന്നീ വിഭാഗ ങ്ങളി ലായി 15 ഇനങ്ങളിൽ മത്സരം നടക്കും. കൂടുതൽ പോയിന്റ് നേടുന്ന കുട്ടിക്ക് ‘സാഹിത്യ പ്രതിഭ’ പുരസ്‌കാരം സമ്മാനിക്കും.

പരിപാടിയുടെ സമയക്രമ വും വിശദാംശ ങ്ങളും അറിയുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹൃദയ് ഗീത് : ഗസല്‍ ഗാനങ്ങള്‍ കെ. എസ്. സി. യില്‍

January 30th, 2020

kmcc-mappila-song-anthakshari-ePathram അബുദാബി : ജനകീയ ഗസല്‍ ഗാന ങ്ങളുടെ അവ തരണവു മായി അബുദാബി കേരള സോഷ്യൽ സെന്റർ ഗസൽ സന്ധ്യ സംഘടി പ്പിക്കുന്നു. 2020 ജനു വരി 30 വ്യാഴാഴ്ച രാത്രി 8. 30ന് അവതരി പ്പിക്കുന്ന ‘ഹൃദയ് ഗീത്’ എന്ന പരിപാടി യില്‍ ഗായകര്‍ ടി. പി. വിവേക്, സുജാത ഹരീഷ് കുമാർ എന്നിവർ ഗസൽ ഗാനങ്ങൾ ആലപിക്കും.

പ്രവേശനം സൗജന്യം ആയിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മനുഷ്യജാലിക വെള്ളിയാഴ്ച : കെ. എന്‍. എ. ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തും

January 30th, 2020

logo-skssf-manushya-jalika-ePathram
അബുദാബി : ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങ ളുടെ ഭാഗമായി ‘രാഷ്ട്ര രക്ഷക്ക് സൗഹൃദ ത്തിന്റെ കരുതല്‍’ എന്ന പ്രമേയ ത്തില്‍ സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌. എസ്‌. എഫ്.) സംസ്ഥാന കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘മനുഷ്യ ജാലിക’ സംഘടിപ്പി ക്കുന്നു.

2020 ജനുവരി 30 വ്യഴാഴ്ച വൈകുന്നേരം 8 മണിക്ക് ആരംഭിക്കുന്ന പരിപാടി യില്‍ അഡ്വ. കെ. എന്‍. എ. ഖാദര്‍ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യൻ എംബസി കൗണ്‍സിലര്‍ എം. രാജ മുരുകൻ ‘മനുഷ്യ ജാലിക’ ഉത്ഘാടനം ചെയ്യും. മത – രാഷ്ട്രീയ – സാമൂഹിക സംഘടനാ രംഗ ങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

* എസ്. കെ. എസ്. എസ്. എഫ്. മനുഷ്യ ജാലിക

മതേതരത്വം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം 

മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊറോണ വൈറസ് യു. എ. ഇ. യിലും
Next »Next Page » ഹൃദയ് ഗീത് : ഗസല്‍ ഗാനങ്ങള്‍ കെ. എസ്. സി. യില്‍ »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine