ദുബായ് : പുതുവത്സരാഘോഷത്തിന് ഇത്തവണ ദുബായില്‍ എത്തിയത് 20 ലക്ഷത്തോളം ആളുകള്‍ എന്ന് റിപ്പോര്‍ട്ട്. നഗരം ആഘോഷ രാവ് ആയി മാറിയ കരിമരുന്നു ദൃശ്യ വിസ്മയം വീക്ഷിക്കുവാനായി10 ലക്ഷം പേർ എത്തിയ തായും കണക്കുകള്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലും ദുബായില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഗ്ലോബൽ വില്ലേജ്, കൂടാതെ ബുർജ് അൽ അറബ്, അൽ സീഫ്, ദ ബീച്ച് തുടങ്ങിയ 25 സ്ഥലങ്ങളില്‍ ആയിട്ടായിരുന്നു ആഘോഷം.
ലോകം കണ്ടതിൽ വെച്ച് ഏറ്റവും വർണ്ണാഭമായ പുതു വത്സരാ ഘോഷം സംഘടിപ്പിച്ച ടീമിനെ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തൂം അഭിനന്ദിച്ചു.
അബുദാബി : യു. എ. ഇ. സായുധ സേന ഉപ സർവ്വ സൈന്യാധി പനും അബു ദാബി കിരീട അവകാശി യുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അറബ് മേഖല യിൽ ഏറ്റവും സ്വാധീനം ഉള്ള നേതാവ് ആയി റഷ്യൻ സ്റ്റേറ്റ് ഔട്ട് ലെറ്റ് ആർ. ടി. തെരഞ്ഞെടുത്തു.
അറബ് വായന ക്കാർക്ക് ഇടയില്‍ നടത്തിയ ഓൺ ലൈൻ തെരഞ്ഞെടു പ്പിലാണ് 97 ലക്ഷം വോട്ട് നേടി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒന്നാമത് എത്തിയത്.
സൗദി അറേബ്യ കിരീട അവകാശി മുഹമ്മദ് ബിൻ സൽമാൻ രണ്ടാം സ്ഥാനത്തും ജോർദ്ദാൻ രാജാവ് അബ്ദുല്ല മൂന്നാം സ്ഥാനത്തും എത്തി. ഒമ്പതു ദിവസ ങ്ങളി ലായി നടന്ന ഓണ്‍ ലൈന്‍ വോട്ടെ ടുപ്പ് 2019 ഡിസംബർ 31 ന് അവസാനിച്ചു.
അജ്മാൻ : പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ അറേബ്യ ഷാർജ മ്യൂസിക് ഗ്രൂപ്പ് സംഘടിപ്പി ക്കുന്ന സംഗീത സംഗമം ‘എം. എസ്. ബാബു രാജ് – പീർ മുഹമ്മദ് ഗോൾഡൻ ഹിറ്റ്‌സ്’ എന്ന പ്രോഗ്രാം 2019 ഡിസം ബർ 6 വെള്ളി യാഴ്ച വൈകുന്നേരം 3 മണി മുതൽ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ചു നടക്കും എന്ന് സംഘാടകർ അറിയിച്ചു.
സൂഫി സംഗീത ത്തിലൂടെ ശ്രദ്ധേയനായ പ്രവാസ ലോകത്തെ ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട് മുഖ്യ അതിഥി യായി സംബന്ധിക്കും. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട് ജാസ്സിം മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
കൂടാതെ ഇശൽ അറേബ്യ ടീ മിന്റെ സിനിമാറ്റിക് ഡാൻസ്, മോഹിനിയാട്ടം, ക്ലാസിക്കൽ ഡാൻസ്, ഒപ്പന കോൽക്കളി എന്നിവ അരങ്ങേറും.
അബുദാബി : കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ മാധ്യമ പുരസ്കാരം ‘e പത്രം’ പ്രതിനിധി പി. എം. അബ്ദുൽ റഹിമാന് സമ്മാനിച്ചു. ഓൺ ലൈൻ മാധ്യമ രംഗ ത്തെ വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ പരിഗണിച്ച് കൊണ്ടാണ് പുരസ്കാരം സമ്മാനിച്ചത്.
തൃശൂർ ജില്ല യിലെയും ഗുരുവായൂർ മണ്ഡല ത്തിലെയും ലീഗ് പ്രസ്ഥാന ത്തി നും അബു ദാബി കെ. എം. സി. സി. യുടെ വളർച്ച യിലും മുഖ്യ പങ്കു വഹിച്ച കടപ്പുറം പഞ്ചായ ത്തിലെ സമുന്നതനായ നേതാവ് ആയിരുന്ന പി. വി. ഹമീദ് മോൻ എന്നവരുടെ പേരിൽ പ്രഖ്യാപിച്ച പ്രഥമ പുരസ്കാരം, കടപ്പുറം പഞ്ചാ യത്ത് നിവാസി യും അബുദാബി യിലെ മാധ്യമ – കലാ – സാംസ്കാരിക രംഗ ത്തെ നിറ സാന്നിദ്ധ്യവുമായ പി. എം. അബ്ദുൽ റഹിമാന് സമ്മാനി ക്കുവാൻ കഴിഞ്ഞ തിൽ വളരെ അധികം ചാരിതാർഥ്യം ഉണ്ട് എന്ന് അബുദാബി കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പ്രമുഖ മാധ്യമ പ്രവർത്ത കനും പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടറുമായ കെ. ചന്ദ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. “നവ മാധ്യമ ങ്ങളും യുവ ചിന്തകളും”എന്ന വിഷയം മിഡിൽ ഈസ്റ്റ് ചന്ദ്രിക അബു ദാബി ബ്യൂറോചീഫ് റസാഖ് ഒരുമനയൂർ അവത രിപ്പിച്ചു.
കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസി ഡണ്ട് പി. വി. നസീർ അദ്ധ്യ ക്ഷത വഹിച്ചു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ കെ. അൻസാരി, തൃശൂർ ജില്ലാ കെ. എം. സി. സി. വനിതാ വിഭാഗം പ്രസി ഡണ്ട് സബിതാ സെയ്തു മുഹമ്മദ്, ആർ. വി. ഹംസ കറുകമാട് തുടങ്ങിയവർ സംബന്ധിച്ചു.
കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കോയ തിരുവത്ര, യു. എ. ഇ. – കടപ്പുറം പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സി. അലി ക്കുഞ്ഞി ഹാജി, ട്രഷറർ പി. വി. ജലാൽ, വൈസ് പ്രസിഡണ്ട് വി. പി. ഉമ്മർ, ഗുരു വായൂർ മണ്ഡലം പ്രസിഡണ്ട് വി. എം. മുനീർ, സെക്രട്ടറി ജലീൽ കാര്യടത്ത്, വൈസ് പ്രസിഡണ്ട് മുസ്തഫ വലിയകത്ത്, ഇസ്ലാമിക് സെന്റർ പ്രതി നിധി കുഞ്ഞു മുഹമ്മദ്, പി. കെ. ബദറു, പുന്നയൂർ കെ. എം. സി. സി. പ്രസി ഡണ്ട് കബീർ, കടപ്പുറം പഞ്ചായത്ത് ഭാരവാഹി കളായ അസീസ് സബ്‌ജി, നിഷാക് കടവിൽ, ശിഹാബ് കെ. എസ്., റഷീദ് ചാലിൽ, സെയ്തു മുഹമ്മദ് പി. എ., ഇക്ബാൽ പി. എം., മുനീർ ഈസ്സ, ജാഫർ എ. വി. എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഫൈസൽ കടവിൽ സ്വാഗതവും ട്രഷറർ ജാഫർ ബുഖാറയിൽ നന്ദിയും പറഞ്ഞു.
അബുദാബി : കഴിഞ്ഞ 35 വർഷ മായി കേരള ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നടന്നു വരു ന്ന എം. പി. അബ്ദു സമദ് സമദാനിയുടെ ’മദീന യിലേ ക്കുള്ള പാത’എന്ന പ്രഭാഷണ പരമ്പര നവംബർ 29 വെള്ളി രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഉണ്ടായിരിക്കും എന്നു ഭാര വാഹികള്‍ അറിയിച്ചു.
പ്രഭാഷണം ശ്രവിക്കുവാന്‍ എത്തുന്ന വർ ക്കായി സെന്റ റിലെ എല്ലാ ഹാളു കളും സജ്ജീ കരിച്ചി ട്ടുണ്ട്.
സ്ത്രീ കൾക്ക് പ്രത്യേക സൗകര്യ ങ്ങള്‍ ഒരുക്കി യിട്ടുണ്ട് എന്നും അബു ദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നും വാഹന സൗകര്യവും ഏർപ്പെടു ത്തിയ തായി ഭാര വാഹി കൾ അറിയിച്ചു.