ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി

September 6th, 2020

artist-unni-chavakkad-ePathram
മസ്‌കറ്റ് : ആര്‍ട്ടിസ്റ്റ് ഉണ്ണി മസ്കറ്റില്‍ വെച്ച് അന്തരിച്ചു. ചാവക്കാട് മണത്തല ചാപ്പറമ്പ് സ്വദേശി യായ ആര്‍ട്ടിസ്റ്റ് ഉണ്ണി (50) മസ്‌കത്തിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗ ങ്ങളിൽ പ്രവർത്തിച്ചിരുന്നു. ചിത്രകല യിൽ നിരവധി ശിഷ്യ ഗണങ്ങളുണ്ട്.

സാമൂഹിക മാധ്യമ ങ്ങളിലെ നിറ സാന്നിദ്ധ്യ മായിരുന്നു ആർട്ടിസ്‌റ്റ് ഉണ്ണി.  അദ്ധ്യാപക ദിന ത്തിൽ വളരെ വൈകാരികമായ ഒരു FB പോസ്റ്റ് ഉണ്ണി ഷെയർ ചെയ്തിരുന്നു.

ഗള്‍ഫില്‍ ചിത്രീകരിച്ച നിരവധി ഹ്രസ്വ സിനിമ കളുടെ കലാ സംവിധായകന്‍ ആയിരുന്ന ഉണ്ണി, ചാവക്കാട്ടു കാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഒമാന്‍ ചാപ്റ്റ റിന്റെ കലാ-സാംസ്കാരിക- ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ക്കും നേതൃത്വം നല്‍കി യിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ അബുദാബി യില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന സമയത്ത് കേരളാ സോഷ്യല്‍ സെന്ററിലും സജീവ മായിരുന്നു. ചാവക്കാട്ടെ പ്രശസ്തമായ ‘ഉണ്ണി ആര്‍ട്ട്സ്’ ഇദ്ദേഹത്തിന്റെ സഹോദരാണ് ഇപ്പോള്‍ നടത്തുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഫത്താഹ് മുള്ളൂർക്കരക്ക് യാത്രയയപ്പ് നൽകി

September 3rd, 2020

pma-habib-mattul-zubair-fathah-mullurkara-sentoff-ePathram
അബുദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാവുന്ന പ്രശസ്ത കവിയും ഗാന രചയി താവു മായ ഫത്താഹ് മുള്ളൂര്‍ക്കരക്ക് അബു ദാബി യിലെ സംഗീത കൂട്ടായ്മ കള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ഹബീബ് മാട്ടൂല്‍ (ഹീല്‍ മേറ്റ്സ്), സുബൈര്‍ തളിപ്പറമ്പ് (റിഥം ബാന്‍ഡ്), പി. എം. എ. റഹിമാന്‍, സമീര്‍ കല്ലറ, ഹനീഫ് കുമരനെല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

sent-off-to-fathah-mullurkara-abu-dhabi-music-team-ePathram

ഫത്താഹ് മുള്ളൂര്‍ക്കര രചന നിര്‍വ്വഹിച്ച് അബുദാബി യില്‍ ചിത്രീകരിച്ച സംഗീത ദൃശ്യ ആവിഷ്കാര ങ്ങളായ പെരുന്നാപ്പാട്ട്, ബാല്യകാല പെരുന്നാള്‍, നൂറേ ആലം, പെരുന്നാള്‍ ചേല് സംഗീത ആല്‍ബ ങ്ങളുടെ സംവിധായ കനും ഇ – പത്രം കറസ്പോണ്ടന്റു മായ പി. എം. എ. റഹിമാന്‍, സംഗീത കൂട്ടായ്മ യുടെ മെമന്റോ സമ്മാനിച്ചു.

ഹീല്‍ മേറ്റ്സ് സാഹിത്യ വിഭാഗ ത്തിന്റെ മെമന്റൊ ഹബീബ് മാട്ടൂല്‍ കൈമാറി. ഗാന രചയിതാവും റിഥം ചെയര്‍മാനുമായ സുബൈര്‍ തളിപ്പറമ്പ്, സമീര്‍ കല്ലറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹെൽത്ത്‌ കെയർ ലിങ്ക് ബസ്സ് സർവ്വീസ് നിർത്തലാക്കുന്നു

September 3rd, 2020

abu-dhabi-health-care-link-service-ePathram
അബുദാബി : ആരോഗ്യ പ്രവർത്ത കർക്കു വേണ്ടി യുള്ള സൗജന്യ ബസ്സ് സർവ്വീസ് ‘അബു ദാബി ഹെൽത്ത്‌ കെയർ ലിങ്ക്’ സെപ്റ്റംബര്‍ 5 ശനിയാഴ്ച മുതല്‍ നിര്‍ത്തലാക്കും എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

കൊവിഡ് വൈറസ് വ്യാപന ത്തിന്റെ മുന്‍ കരുതല്‍ എന്ന നിലയില്‍ ബസ്സ്, ടാക്സി സർവ്വീ സുകൾ നിർത്ത ലാക്കിയ പ്പോഴാണ് ആരോഗ്യ മേഖല യിലെ ജീവന ക്കാരെ വീടു കളിൽ നിന്നും ജോലി സ്ഥലത്തേക്ക് കൊണ്ടു പോകുന്ന തിനും തിരികെ കൊണ്ടു വിടുന്ന തിനും വേണ്ടി ‘അബുദാബി ഹെൽത്ത്‌ കെയർ ലിങ്ക്’ സൗജന്യ ബസ്സ് സംവിധാനം ഏപ്രില്‍ ആദ്യ വാരം മുതല്‍ നിലവിൽ വന്നത്.

ഇപ്പോള്‍ പൊതു ഗതാഗത ശൃംഖല വിപുലീ കരിച്ചു കൊണ്ട് എല്ലാ റൂട്ടു കളിലും ബസ്സു കളുടെ എണ്ണം വർദ്ധിപ്പിച്ചതോടെ യാണ് സൗജന്യ ബസ്സ് സർവ്വീസ് അവസാനി പ്പിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് പ്രവർത്തനം പുനരാരംഭിക്കാം

September 2nd, 2020

ministry-of-community-&-development-approved-for-public-gathering-ksc-ePathram
അബുദാബി : തലസ്ഥാന നഗരി യിലെ സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് വ്യവസ്ഥ കളോടു കൂടി പ്രവർത്തനം പുനരാരംഭി ക്കുവാനുള്ള അനുമതി ലഭിച്ചു. കൊവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമായി രിക്കും സംഘടനാ കാര്യാലയങ്ങളി ലേക്ക് സന്ദര്‍ശ കരെ അനുവദിക്കുക. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ സംഘടനകളിലെ പൊതു പരിപാടികള്‍ എല്ലാം നിറുത്തി വെച്ചതായിരുന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യാ സോഷ്യൽ ആന്‍ഡ് കള്‍ച്ചറല്‍ സെന്റർ, കേരളാ സോഷ്യൽ സെന്റർ, അബു ദാബി മലയാളി സമാജം എന്നിവയാണ് സാമൂഹിക വികസന മന്ത്രാലയ ത്തിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന അബുദാബിയിലെ സംഘടനകൾ.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

നാട്ടിലേക്ക് പോകുവാന്‍ രജിസ്റ്റർ ചെയ്യേണ്ടതില്ല

September 2nd, 2020

air-india-express-need-gdrfa-approval-fly-back-to-uae-ePathram
ദുബായ് : യു. എ. ഇ. യിൽ നിന്നും ഇന്ത്യ യിലേക്ക് തിരികെ പോകുവാന്‍ ഇന്ത്യന്‍ എംബസ്സി യിലോ കോൺസുലേറ്റിലോ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന് നയതന്ത്ര കാര്യാലയം അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വ്യോമ ഗതാഗത യാത്രാ സംവിധാനം (എയർ ബബിൾ) കരാർ ഒപ്പു വെച്ചതിന്റെ അടിസ്ഥാന ത്തിലാണ് പുതിയ തീരുമാനം. ഇനി യാത്ര ക്കാർക്ക് വിമാന ക്കമ്പനികളില്‍ നിന്നും നേരിട്ട് ടിക്കറ്റ് എടുക്കാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്വകാര്യ ജീവന ക്കാർക്ക് ശിശു പരിപാലന ത്തിന് രക്ഷാകർതൃ അവധി
Next »Next Page » സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് പ്രവർത്തനം പുനരാരംഭിക്കാം »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine