വ്യാജ സന്ദേശ ങ്ങള്‍ : കരുതലോടെ പോലീസ്

September 29th, 2019

fake-sms-messages-in-uae-which-can-drain-bank-account-ePathram
അബുദാബി : ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയി എന്നും വ്യക്തി ഗത വിവര ങ്ങള്‍ ഇല്ലാത്ത തിനാല്‍ എ. ടി. എം. കാർഡ് റദ്ദാക്കി എന്നും ഉള്ള വ്യാജ സന്ദേശ ങ്ങള്‍ക്കും ഫോണ്‍ വിളി കള്‍ക്കും എതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്.

beware-of-atm-scam-sms-messages-police-warning-ePathram

ഫോണിൽ വിളിച്ചും അറബി യിലും ഇംഗ്ലീഷിലും ഉള്ള എസ്. എം. എസ്., വാട്സ് ആപ്പ് സന്ദേശം അയച്ചും ആളു കളെ കബളിപ്പിച്ചു കൊണ്ട് തട്ടിപ്പുകള്‍ നടക്കു ന്നതായി ശ്രദ്ധയില്‍ പ്പെട്ടതായി അബുദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ അറിയിച്ചു.

സെൻട്രൽ ബാങ്കി ന്റെ വെബ് സൈറ്റ് അഡ്രസ്സ്, പോലീസ് ലോഗോ എന്നിവ ഉപയോഗിച്ച് അയക്കുന്ന സന്ദേശ ത്തില്‍ പ്രശ്ന പരിഹാരത്തി നായി വ്യക്തിഗത വിവര ങ്ങളും എമി റേറ്റ്സ് ഐ. ഡി. നമ്പര്‍ എന്നിവ ആവശ്യ പ്പെടുന്നുണ്ട്.

ഒരു കാരണ വശാലും ആര്‍ക്കും വ്യക്തി ഗത വിവര ങ്ങള്‍ നല്‍കരുത് എന്നും തട്ടിപ്പു കളിൽ വഞ്ചിക്ക പ്പെട രുത് എന്നും ഇത്തരം കാര്യ ങ്ങളില്‍ സ്വയം ജാഗ്രത പുലര്‍ത്തണം എന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മൈൽ സെവൻ ഓണം – ഈദ്‌ ആഘോഷം സംഘടിപ്പിച്ചു

September 29th, 2019

mile-seven-uae-ezhaam-mile-ePathram

ഷാര്‍ജ : യു. എ. ഇ. യിലെ തളിപ്പറമ്പ ഏഴാം മൈലു കാരുടെ കൂട്ടായ്മ മൈൽ സെവൻ, വൈവിധ്യ മാർന്ന പരിപാടി കളോടെ ഓണം – ഈദ്‌ ആഘോഷം സംഘടി പ്പിച്ചു. വിവിധ കലാ കായിക മല്‍സര ങ്ങളും അത്ത പ്പൂക്കള വും ഓണ സദ്യയും ആഘോഷ ങ്ങള്‍ ക്കു മാറ്റു കൂട്ടി.

talipparamba-ezham-mile-uae-pravasi-mile-7-ePathram

ഗ്രാമങ്ങളിലെ ഓണാ ഘോഷ ങ്ങളെ ഓര്‍മ്മിപ്പിക്കും വിധം ഒരുക്കിയ പരി പാടി യില്‍ മൈൽ സെവൻ അംഗ ങ്ങൾ ആറു ടീമു കളായി തിരിഞ്ഞ്‌ ക്രിക്കറ്റ്‌ ടൂർണ്ണ മെന്റും ഒരുക്കി.

സുബൈർ തളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. റഷീദ്‌ പരിപാടി ‌ഉദ്ഘാ ടനം ചെയ്തു. കെ. വി. നൗഷാദ്‌, റഫീഖ്‌, അമീർ എം. പി., അൻവർ, നിസാം, ഷമീർ, ഷിഹാബ്‌ കോവ, മൻസൂർ, അബ്ദുള്ള തുടങ്ങി യവർ പരിപാടിക്ക്‌ നേതൃത്വം നൽകി. കെ. എൻ. ഇബ്രാഹിം സ്വാഗതവും ഷിഹാബ്‌ വി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ചിട്ടി : മന്ത്രി തോമസ് ഐസക് കെ. എസ്. സി. യില്‍

September 25th, 2019

finance-minister-dr-thomas-isaac-ePathram
അബുദാബി : കേരള ധന കാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, സെപ്റ്റം ബർ 27 വെള്ളി യാഴ്ച രാവിലെ 10 മണിക്ക് അബു ദാബി കേരളാ സോഷ്യൽ സെന്റ റിൽ പ്രസം ഗിക്കും. കെ. എസ്. എഫ്. ഇ. പ്രവാസി ചിട്ടി യുടെ കാര്യ ങ്ങൾ വിശദീ കരി ക്കുന്ന തിനാണ് അദ്ദേഹം എത്തുന്നത്.

പ്രവാസി ചിട്ടി സംബന്ധ മായ സംശയ ങ്ങൾ നേരിട്ട് ചോദി ക്കുവാനും ചിട്ടി സംബന്ധ മായ പ്രശ്ന ങ്ങൾ പരി ഹരി ക്കുവാനും പുതു തായി ചിട്ടി യിൽ ചേരു വാനും അവസരവും ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു.

കെ. എസ്. എഫ്. ഇ. ചെയർ മാൻ ഫിലി പ്പോസ് തോമസ്, എം. ഡി. എം. പുരു ഷോത്തമൻ, ബോർഡ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി യവർ മന്ത്രി യോടൊപ്പം ഉണ്ടാകും.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

അൾസര്‍ മരുന്നു കൾക്ക് നിയന്ത്രണം

September 24th, 2019

uae-slash-price-of-medicine-ePathram

ദുബായ് : അസിഡിറ്റി, അൾസർ  എന്നീ രോഗ ങ്ങള്‍ക്ക് കഴിക്കുന്ന റാനിറ്റിഡിൻ മരുന്നു കളുടെ രജിസ്‌ട്രേഷൻ, ഇറക്കുമതി, വിതരണം തുടങ്ങിയവക്ക് താൽ ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന് യു. എ. ഇ. ആരോഗ്യ മന്ത്രാലയം. എന്നാൽ റാനിറ്റിഡിൻ ഉപയോ ഗിച്ചു കൊണ്ടി രിക്കുന്ന വര്‍ അത് നിർത്തുന്നതിന് മുൻപ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണം എന്നും മന്ത്രാലയം അറിയിച്ചു.

അർബ്ബുദ രോഗ ത്തിനു കാരണം ആയേക്കാവുന്ന എൻ. ഡി. എം. എ. (എൻ – നൈട്രോ സോഡിമെഥൈലാ മൈൻ) അടങ്ങി യിരി ക്കുന്നതു കൊണ്ടാണ് റാനിറ്റി ഡിൻ മരുന്ന് താത്‌കാ ലിക മായി നിർത്തി വെച്ചത്. എന്നാല്‍ ലോകാ രോഗ്യ സംഘടന എൻ. ഡി. എം. എ. യുടെ സ്വീകാര്യ മായ അനുപാതം സ്ഥാപി ക്കു ന്നതു വരെ ഈ മരുന്നുകൾ പിൻ വലിക്കുക ഇല്ലാ എന്നും മന്ത്രാലയം അറി യിച്ചു.

യു. എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷൻ, യൂറോപ്യൻ മെഡി സിൻസ് ഏജൻസി, ഹെൽത്ത് കാനഡ എൻ. ഡി. എം. എ. യുടെയും നിർദ്ദേശങ്ങൾക്ക് അനുസരി ച്ചാണ് ആരോഗ്യ മന്ത്രാ ലയത്തിന്റെ തീരുമാനം.

റാനിറ്റിഡിൻ മരുന്നുകളുടെ ഉപയോഗം മൂലം ഏതെ ങ്കിലും തര ത്തില്‍ പാർശ്വ ഫല ങ്ങൾ ഉണ്ടായാൽ മന്ത്രാ ലയത്തെ അറിയിക്കണം: 04 23 01 448, ഇ- മെയിൽ : pv @ moh. gov. ae

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആധാർ : പ്രവാസി കൾക്കും അപേക്ഷിക്കാം

September 24th, 2019

unique-identification-authority-of-india-aadhaar-ePathram
ദുബായ് : യു. എ. ഇ. യിലെ പ്രവാസി കളായ ഇന്ത്യ ക്കാര്‍ക്ക് ആധാർ കാർഡിന് അപേക്ഷിക്കാം എന്ന് യുണീക് ഐഡ ന്റി ഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ. സാധുവായ ഇന്ത്യന്‍ പാസ്സ് പോർട്ടുള്ള പ്രവാസി കൾക്ക് ആധാറിന് അപേക്ഷിക്കാം.

വിദേശ ഇന്ത്യ ക്കാരുടെ വിവാഹ ങ്ങൾ റജിസ്റ്റര്‍ ചെയ്യു വാന്‍ ആധാർ കാർഡ് നിർബ്ബന്ധമാക്കും എന്ന് 2017 സെപ്റ്റം ബറില്‍ അറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ യിലെ സ്ഥിര താമസക്കാർക്ക് മാത്രം ആയിരുന്നു ഇത്രയും കാലം അധാര്‍ നല്‍കി യിരു ന്നത്.

വിദേശത്തുള്ള വരില്‍ (എൻ. ആർ. ഐ.) നിന്നും ആധാർ കാർഡിനുള്ള അപേ ക്ഷ സ്വീകരി ക്കുന്നതി നായി സാങ്കേ തിക സംവിധാനം   ഒരുക്കി എന്നും അധികൃതർ അറി യിച്ചു. ആധാര്‍ നിയമ ങ്ങളിൽ സമഗ്ര മായ മാറ്റ ങ്ങള്‍  ഈയിടെ പ്രഖ്യാപിച്ചിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം അത്ത പ്പൂക്കള മത്സരം സംഘടിപ്പിച്ചു
Next »Next Page » അൾസര്‍ മരുന്നു കൾക്ക് നിയന്ത്രണം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine