ആംനെസ്റ്റി ഹെൽപ്പ് ഡെസ്ക് ഇസ്‌ലാമിക് സെന്ററിൽ

August 2nd, 2018

logo-indian-islamic-center-abudhabi-ePathram
അബുദാബി : പൊതു മാപ്പ് പ്രയോജനപ്പെടു ത്തുന്നതി ന് സൗകര്യ ങ്ങള്‍ ഒരുക്കി അബുദാബി ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍.

അബുദാബി കെ. എം. സി. സി. യുടെ സഹ കരണ ത്തോടെ തുടക്കം കുറിച്ച ആംനെസ്റ്റി ഹെല്‍പ്പ് ഡെസ്കി ന്റെ ഉദ്ഘാടനം ഇന്ത്യൻ എംബസി കൗൺ സിലർ എം. രാജ മുരുഗൻ നിർവ്വഹിച്ചു.

സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉസ്മാൻ കര പ്പാത്ത്, കെ. എം. സി. സി. ട്രഷറർ യു. അബ്ദുല്ല ഫാറൂഖി, സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങൽ, എ. കെ. മൊയ്തീൻ, എം. ഹിദായ ത്തുല്ല, സി. സമീർ തൃക്കരിപ്പൂർ, സാബിർ മാട്ടൂല്‍, നാസർ കാഞ്ഞങ്ങാട്, അബ്ദുല്ല നദ്വി, ഹംസ തുടങ്ങി യവർ സംബന്ധിച്ചു.

വിവരങ്ങൾക്ക് : 056 – 31 77 987, 02 – 642 44 88.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജ ത്തില്‍ പൊതു മാപ്പ് ഹെല്‍പ്പ് ഡെസ്ക്

August 2nd, 2018

logo-abudhabi-malayalee-samajam-ePathram അബുദാബി : മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ ഇന്‍കാസ് അബു ദാബി യുടെ സഹ കരണ ത്തോടെ പ്രവര്‍ ത്തനം ആരംഭിച്ച യു. എ. ഇ. ആംനെസ്റ്റി ഹെല്‍പ്പ് ഡെസ്ക്, ഇന്ത്യൻ എംബസി കൗൺസിലർ എം. രാജ മുരുഗൻ ഉദ്ഘാടനം ചെയ്തു.

സമാജം പ്രസിഡണ്ട് ടി. എ. നാസർ അദ്ധ്യക്ഷത വഹിച്ചു. ആക്റ്റിംഗ് ജനറൽ സെക്രട്ടറി ബിജു മാത്തു മ്മൽ, ഇൻകാസ് പ്രസിഡണ്ട് ബി. യേശു ശീലൻ, സമാജം കോഡിനേഷൻ കമ്മിറ്റി കമ്മിറ്റി ചെയർ മാൻ ടി. പി. ഗംഗാ ധരൻ, അഹദ് വെട്ടൂർ, സാംസൺ തുട ങ്ങിയ വർ സംസാരിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 055 – 70 35 538 (വെല്‍ഫെയര്‍ സെക്രട്ടറി), 02 – 55 73 600 (സമാജം ഓഫീസ്)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ മൂന്നു മാസത്തെ പൊതു മാപ്പ്

August 1st, 2018

uae-flag-epathram
അബുദാബി : യു. എ. ഇ. യില്‍ ഇന്നു മുതല്‍ പൊതു മാപ്പ്. ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബർ 31 വരെ യാണ് പൊതു മാപ്പ്‌ കാലാ വധി. കൃത്യ മായ രേഖ കള്‍ ഇല്ലാതെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങു ന്നവര്‍ക്ക് ശിക്ഷാ നടപടി കള്‍ ഇല്ലാതെ രാജ്യം വിട്ടു പോ കു വാനോ താമസം നിയമാ നുസൃത മാക്കു കയോ ചെയ്യുന്ന തിനു വേണ്ടി യുള്ള രേഖ കള്‍ തയ്യാ റാക്കു വാനുള്ള നടപടി കള്‍ തുടങ്ങി.

‘രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശ വുമായാണ് ഈ വര്‍ഷം പൊതു മാപ്പ് ഒരുക്കി യിരിക്കുന്നത്. വിസാ കാലാവധി കഴിഞ്ഞും യു. എ. ഇ. യിൽ തുടരു ന്നവർ ക്ക് പൊതു മാപ്പി ലൂടെ രേഖ കൾ ശരി യാക്കി യാൽ പുതിയ ജോലി കണ്ടെത്തു ന്നതിന് ആറു മാസ ത്തെ വിസ അനു വദിക്കും എന്നും അധി കൃതര്‍ അറിയിച്ചു.

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram

പൊതു മാപ്പിന് ശേഷവും താമസ രേഖകൾ ശരിയാ ക്കാതെ രാജ്യത്ത് തുടരു ന്നവർ കനത്ത പിഴ അടച്ച് നാടു കടത്തല്‍ ഉൾപ്പെടെ യുള്ള നിയമ നടപടികള്‍ക്കു വിധേയര്‍ ആവേണ്ടി വരും.

രാജ്യ ത്തെ അനധികൃത താമസ ക്കാര്‍ ക്കായി ആദ്യം പൊതു മാപ്പ് പ്രഖ്യാപിച്ചത് 1996 ല്‍ ആയി രുന്നു. ആറു മാസക്കാലം നീണ്ട ആ പൊതു മാപ്പിൽ രണ്ടു ലക്ഷ ത്തോളം പേര്‍ തങ്ങ ളുടെ രേഖ കള്‍ ശരി യാക്കി രാജ്യം വിട്ടിരുന്നു. പിന്നീട് 2002 ൽ പ്രഖ്യാപിച്ച പൊതു മാപ്പില്‍ മൂന്നു ലക്ഷം പേരും 2007 ലെ പൊതു മാപ്പില്‍ മൂന്നര ലക്ഷ ത്തോളം ആളു കളും 2013 ൽ രണ്ടു മാസ ത്തെ പൊതു മാപ്പ് പ്രഖ്യാപിച്ച പ്പോൾ അര ലക്ഷ ത്തിൽ അധികം വിദേശി കള്‍ അന്ന് പൊതു മാപ്പ് ആനു കൂല്യം പ്രയോജന പ്പെടു ത്തിയി രുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മാപ്പു പറയണം : എസ്. എം. വൈ. എം.

July 30th, 2018

syro-malabar-youth-movement-logo-smym-abudhabi-ePathram
അബുദാബി : ക്രൈസ്തവ വിശ്വാസ ത്തിന്റെ ഭാഗ മായ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെ നിരോധി ക്കണം എന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് ദേശീയ വനിതാ കമ്മീ ഷന്‍ കേന്ദ്ര ഗവണ്മെന്റി നു റിപ്പോര്‍ട്ട് സമര്‍ പ്പിച്ച നട പടി യെ സീറോ മലബാര്‍ സഭ യുടെ യുവ ജന സംഘ ടന യായ സീറോ മലബാര്‍ യൂത്ത് മൂവ് മെന്റ് (എസ്. എം. വൈ. എം.) അബു ദാബി ഘടകം അപലപിച്ചു.

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ റിപ്പോര്‍ട്ട് പിന്‍വലിച്ചു കത്തോ ലിക്കാ വിശ്വാസ സമൂഹ ത്തോട് മാപ്പു പറ യു വാന്‍ തയ്യാറാകണം എന്ന് എസ്. എം. വൈ. എം. പ്രസി ഡണ്ട് ടിന്‍സണ്‍ ദേവസ്യ ആവശ്യ പ്പെട്ടു.

ഒറ്റപ്പെട്ട ഒരു സംഭവ ത്തിന്റെ പേരില്‍ ഇത്തരം റിപ്പോ ര്‍ട്ടു കള്‍ തയ്യാറാക്കുന്ന വര്‍ ക്രൈസ്തവ വിശ്വാസ ങ്ങ ളെയും സംവി ധാന ങ്ങളെ യും പൊതു സമൂഹ ത്തി ന്റെ മുന്നില്‍ മോശ മായി ചിത്രീ കരി ക്കുവാ നാണ് ശ്രമി ക്കുന്നത് എന്നും ഉത്തര വാദിത്വ പ്പെട്ടവര്‍ എത്ര യും പെട്ടന്ന് അവരെ ആ സ്ഥാനത്തു നിന്ന് നീക്കണം എന്നും ബിജു ഡൊമിനിക് ആവശ്യപ്പെട്ടു.

ബിജു മാത്യു, ടോം ജോസ്, ഷാനി ബിജു, ഡെറ്റി ജോജി , ജിതിന്‍ ജോണി, ജസ്റ്റിന്‍ കെ. മാത്യു, നോബിള്‍ കെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം

July 30th, 2018

traffic-police-installed-infra-red-camera-ePathram

അബുദാബി : യാത്രക്കാരുടെ സുരക്ഷയെ മുന്‍ നിറുത്തി മിനി ബസ്സു കള്‍ക്ക് പുതിയ മാനദണ്ഡ ങ്ങളുമായി അബു ദാബി പോലീസ് രംഗത്ത്.

പതിനഞ്ചു സീറ്റു കളുള്ള മിനി ബസ്സു കളി ലെ യാത്രക്കാ രുടെ സുരക്ഷിതത്വ ത്തിനായി സീറ്റ് ബെൽറ്റും എയർ ബാഗും തല ചാരി വെക്കു വാനുള്ള സംവി ധാനവും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാ നവും ഒരുക്കണം.

ഇതില്ലാത്ത മിനി ബസ്സു കൾക്കു യാത്ര ക്കാരെ കൊണ്ടു പോകാൻ അനുമതി നൽകില്ല എന്നും ഈ സംവി ധാന ങ്ങള്‍ ഒരു ക്കാത്ത മിനി ബസ്സു കളുടെ റജിസ്ട്രേഷന്‍ പുതു ക്കുവാനും സാധിക്കില്ല എന്നും പോലീസ് അറി യിച്ചു.

മിനി ബസ്സു കളുടെ പരമാവധി വേഗത മണി ക്കൂറില്‍ 100 കിലോ മീറ്റര്‍ ആക്കി നിജ പ്പെടുത്തു ന്നതിനു വേഗ പ്പൂട്ടു സ്ഥാപി ക്കും. പൊതു ഗതാ ഗത സേവന ത്തിന്റെയും യാത്ര ക്കാരു ടെയും സുരക്ഷയെ കണക്കില്‍ എടു ത്താണ് പുതിയ പരിഷ്കാര ങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്നും പൊലീസ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി റോഡു കളിൽ ആഗസ്റ്റ് 12 മുതല്‍ വേഗപ്പൂട്ട് വീഴും
Next »Next Page » വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മാപ്പു പറയണം : എസ്. എം. വൈ. എം. »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine