ദുബായിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം

February 25th, 2019

bangladesh-airlines-epathram

ദുബായ് : ധാക്കയില്‍ നിന്ന് ദുബായിലേക്കു പോയ ബംഗ്ലാദേശ് എയര്‍ലൈന്‍സ് റാഞ്ചാന്‍ ശ്രമം. വിമാനം റാഞ്ചിയ വിവരം കോക്പിറ്റില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി ചിറ്റഗോങ് വിമാനത്താവളത്തില്‍ ഇറക്കി. ശേഷം അക്രമിയെ ബംഗ്ലാദേശ് സ്പെഷ്യല്‍ ഫോഴ്സ് വെടിയുതിര്‍ത്തു കൊന്നു.

വിമാനത്തിലുണ്ടായിരുന്ന 148 യാത്രക്കാരും ബാക്കി ജീവനക്കാരും സുരക്ഷിതരായിരിക്കുന്നുവെന്ന് അധികാരികള്‍ അറിയിച്ചു. വിമാനം റാഞ്ചാനുണ്ടായിരുന്ന സാഹചര്യം വ്യക്തമല്ല.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാര്‍ച്ച് 12 മുതല്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’

February 24th, 2019

uae-mother-of-the-nation-festival-2017-ePathram
അബുദാബി : വിനോദ സഞ്ചാര വകുപ്പ് സംഘ ടിപ്പി ക്കുന്ന ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’ മാര്‍ച്ച് 12 മുതല്‍ അബുദാബി കോര്‍ണീഷില്‍ തുടക്ക മാവും. ജനറൽ വിമൻസ് യൂണിയൻ ചെയർ വുമൺ ശൈഖാ ഫാത്തിമ ബിൻത് മുബാ റക്കി നോടുള്ള ആദര സൂചക മായി ഒരു ക്കുന്ന ‘മദർ ഓഫ് നേഷൻ ഫെസ്റ്റി വല്‍’ 12 ദിവസം നീണ്ടു നില്‍ക്കും.

സ്പെഷ്യല്‍ ഒളിംപിക്സ് സോൺ, പ്രോഗ്രസ്സ് സോൺ, ഹാപ്പിനെസ് സോൺ, സൂഖ് എന്നീ നാലു വിഭാഗ ങ്ങളി ലായി നൂറില്‍ അധികം പരി പാടി കള്‍ അരങ്ങേറും. സഹി ഷ്ണുതാ വർഷ ആചരണ ത്തിന്റെ ഭാഗ മായി പ്രത്യേക പരിപാടി കളും ഒരുക്കി യിട്ടുണ്ട്.

തനതു അറബ് ഭക്ഷ്യ വിഭവ ങ്ങള്‍ ലഭ്യമാവുന്ന ഭക്ഷണ ശാലകളും വിനോദ വിജ്ഞാന പരി പാടി കളും മറ്റു അറബ് പൈതൃക ക്കാഴ്ചകളും ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’ കൂടുതല്‍ ആകര്‍ഷക മാക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മ​ല​യാ​ളി സ​മാ​ജം ബേ​ബി ഷോ ​സം​ഘ​ടി​പ്പി​ച്ചു

February 24th, 2019

abudhabi-malayalee-samajam-baby-show-2019-ePathram
അബുദാബി : മലയാളി സമാജം അങ്കണ ത്തില്‍ ബേബി ഷോ – 2019 അരങ്ങേറി. മുസ്സഫ അൽ ബുസ്താന്‍ ആശു പത്രി യുടെ സഹകരണ ത്തോ ടെ സംഘടിപ്പിച്ച പരി പാടി യില്‍ വിവിധ എമി റേറ്റു കളിൽ നിന്നും നൂറോളം കുട്ടികള്‍ പങ്കെടുത്തു.മൂന്നു വിഭാഗ ങ്ങളി ലായി ഒരു ക്കിയ മത്സര ങ്ങളില്‍ ഒരു വയസ്സു വരെ യുള്ള കുട്ടി കളുടെ വിഭാഗത്തിൽ ഡാനി യാല ചിന്നു പണിക്കർ ഒന്നാം സ്ഥാനം കരസ്ഥ മാക്കി.

ഒന്നു മുതല്‍ മൂന്നു വയസ്സു വരെ യുള്ള ആൺ കുട്ടി കളുടെ വിഭാഗ ത്തിൽ അനിമേഷ് മോഹിത്ത് ഒന്നാം സ്ഥാനവും, എ. ആർ. തേജസ് രണ്ടാം സ്ഥാന വും ധ്യാൻ പ്രിൻസ് മൂന്നാം സ്ഥാനവും കരസ്ഥ മാക്കി. ഇതേ പ്രായ ത്തിലുള്ള പെൺ കുട്ടി കളുടെ വിഭാഗ ത്തി ൽ പ്രണവി പി. ബർട്ടെ ഒന്നാം സ്ഥാനവും ഐനാ മസ്റിൻ രണ്ടാം സ്ഥാനവും മഹാ ലക്ഷ്മി മൂന്നാം സ്ഥാന വും കരസ്ഥ മാക്കി.

മൂന്നു മുതല്‍ ആറു വയസ്സു വരെ യുള്ള ആൺ കുട്ടി കളുടെ വിഭാഗ ത്തിൽ സയാൻ ഷംനിദ് ഒന്നാം സ്ഥാനവും ഫയിം ഫൈസൽ രണ്ടാം സ്ഥാന വും, സാത്വിക് സാംസൺ മൂന്നാം സ്ഥാന വും കരസ്ഥമാക്കി.

പെൺ കുട്ടി കളുടെ വിഭാഗ ത്തിൽ അൻവി ഗിരീഷ് നായർ ഒന്നാം സ്ഥാനവും ഹരിദ്ര രജിത്ത് രണ്ടാം സ്ഥാന വും സൗഹ ഫാത്തിമ മൂന്നാം സ്ഥാന വും കരസ്ഥ മാക്കി. ഡോ. ശങ്കർ രാജ് ഡിയോ, റീനാ അനിൽ കുമാർ, ശ്രീവിദ്യ, ഡോ. രൂപാലി പ്രവീൺ, ഡോ. ഷിനു എന്നി വർ വിധി കർ ത്താക്കള്‍ ആയി രുന്നു.

അൽ ബുസ്താന്‍ ആശുപത്രി എം. ഡി. ഡോ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസി ഡണ്ട് ടി. എ. നാസർ, നിബു സാം ഫിലിപ്പ്, അപർണ്ണ സന്തോഷ്, അനൂപ ബാനർജി, നിമ്മി ജോഷി, ശ്രേയ ഗോപാൽ, സൂരജ് പ്രഭാകർ, ദിവ്യ രാജ്, ലോണാ ബ്രണർ, ഡോ. രജിത്ത്, എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് : മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്കള്‍

February 21st, 2019

അബുദാബി : മാര്‍ത്തോമ്മ യുവ ജന സഖ്യം യു. എ. ഇ. സെന്റര്‍ രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണ്ണ മെ ന്റി ല്‍ അബു ദാബി മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്ക ളായി. അല്‍ ഐന്‍ യുവ ജന സഖ്യം രണ്ടാം സ്ഥാനം കരസ്ഥ മാക്കി.

റാസ് അല്‍ ഖൈമ അല്‍ ബാത്തിയ വില്ലേജ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണ മെന്റില്‍ അബുദാബി, അല്‍ ഐന്‍, റാസ് അല്‍ ഖൈമ, ദുബായ്, ഷാര്‍ജ, ഫുജൈറ, എന്നീ യുവ ജന സഖ്യം ടീമുകള്‍ മത്സരിച്ചു.

വ്യക്തിഗത പുരസ്കാരങ്ങള്‍ ക്രിസ്റ്റിന്‍ മാത്യു (മാന്‍ ഓഫ് ദി മാച്ച്), സോനു (ബാറ്റ്‌സ് മാന്‍), സാജന്‍ ശാമുവേല്‍ (മാന്‍ ഓഫ് ദി ടൂര്‍ണ്ണ മെന്റ്) എന്നിവര്‍ക്കു സമ്മാനിച്ചു.

പ്രസിഡണ്ട് റവ. ബിജു സി. പി., വൈസ് പ്രസിഡണ്ട് നിരന്‍ എബ്രഹാം, സെക്രട്ടറി സെറിന്‍ തോമസ്, വനിതാ സെക്രട്ടറി ലിബി, ജോയിന്റ് സെക്രട്ടറി ഷെറിന്‍ തുടങ്ങി യവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സേതുലക്ഷ്മി അമ്മയെ ആദരിക്കുന്നു

February 21st, 2019

film-event-honor-sethu-lakshmi-amma-ePathram
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് ഒരുക്കുന്ന ‘ജ്വാല 2K19’ എന്ന മെഗാ ഷോ യിൽ പ്രമുഖ അഭിനേത്രി സേതു ലക്ഷ്മി അമ്മയെ ആദരി ക്കുന്നു.

ഫെബ്രുവരി 21 വ്യാഴാഴ്ച രാത്രി 8 മണി ക്ക് മുസ്സഫ യിലെ അബു ദാബി മലയാളീ സമാജം അങ്കണത്തിൽ അരങ്ങേറുന്ന ‘ജ്വാല 2K19’ മെഗാ ഷോ ആകർ ഷക മാക്കു വാൻ നൂറിൽപ്പരം ഫിലിം ഇവന്റ് കലാ പ്രതിഭ കൾ സംഗീത – നൃത്ത – ഹാസ്യ വിരുന്ന് ഒരുക്കും.

പ്രമുഖ ജീവകാരുണ്യ പ്രവർത്തക ഉമാ പ്രേമൻ ‘ജ്വാല 2K19’ ലെ മുഖ്യാതിഥി ആയിരിക്കും.സേതു ലക്ഷ്മി അമ്മ യെ കൂടാതെ സിനിമ യിലെ പ്രവാസി സാന്നിദ്ധ്യം ബിന്നി ടോമിച്ചൻ, സംവി ധായ കൻ ബാഷ് മുഹ മ്മദ്, അബു ദാബി യിലെ കലാ വേദി കളുടെ പിന്നണി പ്രവർത്ത കൻ ദേവ ദാസ് (ദാസ്. കെ. എസ്. സി.) എന്നി വരെയും ഫിലിം ഇവന്റ് ആദരിക്കും എന്ന് പ്രസിഡണ്ട് ഫിറോസ് എം. കെ, ജനറൽ സെക്രട്ടറി ബിജു കിഴക്കനേല എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് : 050 570 3026, 055 601 4488, 050 660 10 90

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മൂന്ന് മരുന്നു കൾക്ക് നിരോധനം
Next »Next Page » ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് : മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്കള്‍ »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine