നിയമ വിരുദ്ധ മായി റോഡ് മുറിച്ചു കടന്ന 50,595 പേർ പോലീസ് പിടിയിലായി

March 4th, 2018

abudhabi-police-booked-jaywalkers-in 2017-ePathram
അബുദാബി : നിയമ വിരുദ്ധ മായി റോഡ് മുറിച്ചു കടന്ന തിന് 2017 ല്‍ 50,595 പേർക്ക് എതിരെ അബു ദാബി പൊലീസ് നടപടി എടുത്തു.

കാൽ നട യാത്ര ക്കാർക്കു വേണ്ടി നിര്‍മ്മിച്ച നട പ്പാല ങ്ങൾ, അടി പ്പാത കൾ എന്നിവ ഉപയോഗി ക്കാതെ റോഡ് മുറിച്ചു കടക്കു കയും ഫെന്‍ സിംഗു കള്‍ ചാടി ക്കട ക്കു കയും ചെയ്ത വര്‍ക്കാണ് പിഴ നല്‍കിയത് എന്ന്അ ബു ദാബി പോലീസ് പുറത്തി റക്കിയ വാര്‍ത്താ ക്കുറി പ്പില്‍ അറിയിച്ചു.

നിര്‍ദ്ദിഷ്ട ഇടങ്ങളില്‍ അല്ലാതെ റോഡ് മുറിച്ചു കടക്കു ന്നവർക്ക് 400 ദിർഹം പിഴ നല്‍കി വരു ന്നുണ്ട്. സീബ്രാ ലൈനു കളിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ എന്ന് അധികൃതർ അറി യിച്ചു. സിഗ്നല്‍ ക്രോസ് ചെയ്യു മ്പോള്‍ കാല്‍ നടക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപ യോഗി ക്കുന്ന തും നിയമ വിരുദ്ധ മാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്ച്. ആശുപത്രിക്ക്

March 4th, 2018

dr.shamseer-receive-sheikh-khalifa-excellence-award-2014-ePathramഅബുദാബി : ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ ത്തന ങ്ങള്‍ക്ക് എല്‍. എല്‍. എച്ച്. ആശു പത്രിക്ക് ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.

അബുദാബി ഇന്‍ വെസ്റ്റ്‌ മെന്റ് അഥോ റിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാ നില്‍ നിന്നും ഡോക്ടര്‍. ഷംസീര്‍ വയലില്‍ ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിച്ചു.

യു. എ. ഇ. കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറ ക്ടറു മായ ഡോക്ടര്‍. ഷംസീര്‍ വയലില്‍   പ്രവാസി ഭാരതീയ സമ്മാൻ ജേതാ വാണ്.

അബുദാബി യിലെ വാണിജ്യ വ്യവസായ മേഖല യില്‍ മികവ് തെളി യിക്കുന്ന വരെ ആദരി ക്കുന്ന തി നായി അബു ദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡ സ്ട്രി യാണ് ശൈഖ് ഖലീഫാ എക്സല ന്‍സ് അവാര്‍ഡ് നല്‍കി വരുന്നത്.

അഞ്ചാം തവണ യാണ് എല്‍. എല്‍. എച്ച്. ആശുപത്രി ഈ നേട്ടം കൈ വരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ കാല്‍ നട യാത്രക്കാര്‍ക്കായി 15 സ്മാര്‍ട്ട് സിഗ്നലുകള്‍ കൂടി

March 4th, 2018

new-smart-traffic-signals-for-pedestrians-in-dubai-ePathram
ദുബായ് : റോഡ് മുറിച്ചു കടക്കു ന്നതിനു വേണ്ടി 15 സ്മാര്‍ട്ട് സിഗ്നലു കള്‍ കൂടി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌ പോര്‍ട്ട് അഥോറിറ്റി (ആര്‍. ടി. എ) ദുബായ് നഗര ത്തിന്റെ വിവിധ ഭാഗ ങ്ങ ളില്‍ സ്ഥാപിക്കുന്നു.

അല്‍ മുറാഖാബാദ്, അല്‍ റിഗ്ഗ, ബനിയാസ്, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, മക്തൂം സ്ട്രീറ്റ്, ശൈഖ് ഖലീഫ സ്ട്രീറ്റ് അല്‍ ബര്‍ഷ, അല്‍ മങ്ഖൂള്‍ തുടങ്ങിയ ഇടങ്ങ ളിലാണ് ആര്‍. ടി. എ. സ്മാര്‍ട്ട് സിഗ്നലുകള്‍ സ്ഥാപിക്കുക.

അല്‍ സാദാ റോഡില്‍ ആദ്യമായി സ്ഥാപിച്ച സ്മാര്‍ട്ട് സിഗ്ന ലിന്റെ വിജയ മാണ് മറ്റു പതിനഞ്ച് ഇട ങ്ങളി ലേക്കു കൂടി ഇത് വ്യാപി പ്പി ക്കുവാന്‍ പ്രചോദന മായത്.

Photo Courtesy : Dubai R T A  

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗദി ഭരണ രംഗത്തേക്ക് വനിതയും : ഡോ. തമാദർ ബിൻത് യൂസഫ് മന്ത്രി യായി അധികാരമേറ്റു

March 1st, 2018

dr-tamadhir-bint-yosef-al-rammah-appointed-as-saudi-labor-minister-ePathram
റിയാദ് : സൗദി അറേബ്യയിൽ ആദ്യ വനിതാ മന്ത്രി യായി ഡോ. തമാദർ ബിൻത് യൂസഫ് അല്‍ റമ്മാഹ് അധി കാര മേറ്റു. ഭരണ രംഗത്തും സൈന്യ ത്തിലും നടക്കുന്ന പുനഃ സംഘടന യുടെ ഭാഗ മായിട്ടാണ് തൊഴില്‍ – സാമൂ ഹിക വികസന സഹ മന്ത്രി യായി സല്‍മാന്‍ രാജാവ് ഇവരെ നിയമിച്ചത്.

പ്രധാനപ്പെട്ട ഒരു വകുപ്പി ന്റെ നേതൃത്വ ത്തി ലേക്ക് എത്തുന്ന ആദ്യ സൗദി വനിത യാണ് ഡോ. തമാദർ ബിൻത് യൂസഫ് അല്‍ റമ്മാഹ് എന്ന് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ സേവന ങ്ങളുടെ ഫീസ് മൂന്നു വര്‍ഷ ത്തേക്ക് വര്‍ദ്ധിപ്പിക്കില്ല

March 1st, 2018

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : ഫെഡറല്‍ തല ത്തിലുള്ള സര്‍ക്കാര്‍ സേവന ങ്ങ ളുടെ ഫീസ് മൂന്നു വര്‍ഷ ത്തേക്ക് വര്‍ദ്ധി പ്പി ക്കു കയില്ല എന്ന് യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം.

ബുധനാഴ്ച നടന്ന മന്ത്രി സഭാ യോഗ ത്തില്‍ എടുത്ത തീരു മാനം തന്റെ ട്വിറ്റര്‍ പേജില്‍ പങ്കു വെക്കുക യായി രുന്നു ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്.

രാജ്യ ത്തിന്റെ സാമ്പത്തിക വും സാമൂ ഹിക വുമായ സ്ഥിര തക്കു വേണ്ടിയും വാണിജ്യ – വ്യാപാര മേഖല കളെ പിന്തുണ ക്കുവാനും വിദേശ നിക്ഷേപകരെ ആകര്‍ഷി ക്കുന്ന തിനും കൂടിയാണ് ഇത്തരം ഒരു തീരുമാനം എന്നും പുതിയ സാമൂഹിക – സാമ്പത്തിക വികസന സംരംഭ ങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കും എന്നും ഇതില്‍ യുവാക്ക ളുടെ പങ്കാളിത്തം ഉറപ്പു വരുത്തും എന്നും മന്ത്രി സഭാ യോഗ ത്തിൽ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജ്യമെങ്ങും ശക്തമായ മഴ : രണ്ടു ദിവസം തുടര്‍ന്നേക്കും
Next »Next Page » സൗദി ഭരണ രംഗത്തേക്ക് വനിതയും : ഡോ. തമാദർ ബിൻത് യൂസഫ് മന്ത്രി യായി അധികാരമേറ്റു »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine