യു. എ. ഇ. ഭൗമ മണിക്കൂർ ആചരിച്ചു

March 25th, 2018

logo-earth-hour-march-31-2012-ePathram
ദുബായ് : ആഗോള താപനത്തിന് എതിരെ യുള്ള സന്ദേശ വു മായി യു. എ. ഇ. ഭൗമ മണിക്കൂർ ആച രിച്ചു. മാര്‍ച്ച് 24 ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ സ്വദേശി കളും വിദേശി കളും അവശ്യ മേഖല കളില്‍ ഒഴികെ യുള്ള ലൈറ്റു കള്‍ അണച്ചു കൊണ്ടും വൈദ്യുത ഉപകരണ ങ്ങള്‍ ഓഫ് ചെയ്തു കൊണ്ടു മാണ് ഭൗമ മണിക്കൂർ ആചരിച്ചത്.

burj-khalifa-earth-hour-2013-epathram

ഭൗമ മണി ക്കൂറിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാ പിച്ചു കൊണ്ട് ബുർജ് ഖലീഫ, ബുർജ് അൽ അറബ് തുടങ്ങിയ ദുബായിലെ പ്രമുഖ കെട്ടിട ങ്ങൾ വിളക്കു കൾ അണച്ച് ആചരണ ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം : 30,402 പേര്‍ക്ക് പിഴ

March 25th, 2018

cell-phone-talk-on-driving-ePathram
അബുദാബി :വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കഴിഞ്ഞ വർഷം(2017 ല്‍) 30,402 പേർക്കു പിഴ ചുമത്തി യാതായി അബുദാബി പൊലീസ്.

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം അബുദാബി എമിറേറ്റിൽ കഴിഞ്ഞ വർഷം മൊത്തം 48 ട്രാഫിക് അപകട ങ്ങൾ ഉണ്ടായ തായും മൂന്നു മരണം ഉണ്ടായതായും അഞ്ചു പേർക്ക് ഗുരു തര മായി പരി ക്കേറ്റു  എന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടു ക്കുന്നതും അപകട ങ്ങളുടെ ചിത്ര ങ്ങൾ ടുക്കുന്നതും കുറ്റ കരമാണ്. വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോ ഗിച്ചാൽ ഗതാഗത നിയമം 32 പ്രകാരം 800 ദിര്‍ഹം പിഴ യും നാല് ബ്ലാക്ക് പോയന്റു മാണ് ശിക്ഷ.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാമന്തളി പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റി രൂപീകരിച്ചു

March 25th, 2018

kmcc-logo-epathram അബുദാബി : രാമന്തളി പഞ്ചാ യത്ത് കെ. എം. സി. സി. കമ്മിറ്റി രൂപീകരിച്ചു. ഭാര വാഹികൾ : സി. എം. ടി. ഇസ്മായിൽ രാമ ന്തളി (പ്രസി ഡണ്ട്), മനാഫ് എട്ടിക്കുളം (ജനറല്‍ സെക്രട്ടറി), മുസ്തഫ കടവത്ത് (ട്രഷറര്‍). സാലിം പി. എസ്. രാമ ന്തളി, എൻ. പി .മുഹമ്മദാലി എട്ടിക്കുളം, നൂറുദ്ദീൻ പുതിയ പുഴ ക്കര, ഹനീഫ പാലക്കോട് (വൈസ് പ്രസി ഡണ്ടു മാര്‍), ആബിദ് രാമന്തളി, ഇസ്മായിൽ ഇ. കെ. കരമുട്ടം, ഷബീർ എട്ടി ക്കുളം, എൻ. പി. അഷ്റഫ് (സെക്രട്ടറി).

അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടന്ന രൂപീകരണ യോഗ ത്തിൽ പാല ക്കോട്, വലിയ കടപ്പുറം, കരമുട്ടം, പുതിയ പുഴക്കര, രാമന്തളി, എട്ടിക്കുളം തുടങ്ങിയ ശാഖ കളിൽ നിന്നുമുള്ള പ്രവർത്തകർ പങ്കെടുത്തു.

സെന്റർ ജനറൽ സെക്രട്ടറി കരപ്പാത്ത്‌ ഉസ്മാൻ അദ്ധ്യ ക്ഷത വഹിച്ചു. പയ്യന്നൂർ മണ്ഡലത്തിന് കീഴിൽ പഞ്ചാ യത്ത് തല കെ. എം. സി. സി. കമ്മിറ്റി കൾ രൂപീ കരി ക്കുന്ന തിന്റെ ഭാഗ മായി ട്ടാണ് രാമന്തളി പഞ്ചാ യത്ത് കെ. എം. സി. സി. കമ്മിറ്റി രൂപീകരിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം ഹ്രസ്വ ചലച്ചിത്ര മൽസരം 2018

March 22nd, 2018

logo-samajam-short-film-competition-ePathram
അബുദാബി : മലയാളീ സമാജം സംഘടിപ്പി ക്കുന്ന ഹ്രസ്വ ചലച്ചിത്ര മൽസരം 2018 ഏപ്രിൽ 6 ന് സമാജം ഓഡിറ്റോ റിയ ത്തില്‍ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇരുപത് മിനിറ്റിൽ ഒതുങ്ങുന്ന ഹ്രസ്വ സിനിമ കളുടെ വിവരങ്ങൾ അടങ്ങിയ എൻട്രികൾ, രജിസ്‌ട്രേ ഷൻ ഫീസ് 250 ദിർഹം എന്നിവ (അഭി നേതാക്ക ളുടെയും അണിയറ പ്രവർത്ത കരുടെ യും വിസ – പാസ്സ്‌ പോർട്ട് പേജുകൾ ഉൾപ്പെടെ) മാർച്ച് 30 നു മുൻപ് സമാജം ഓഫീസിൽ നൽകേണ്ടതാണ്.

മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സംവി ധായകൻ, മികച്ച നടൻ, നടി, ബാല താരം എന്നിവര്‍ക്കും തിരക്കഥ, ഛായാ ഗ്രഹണം, എഡിറ്റിംഗ്, പശ്ചാത്തല സംഗീതം എന്നീ വിഭാഗ ങ്ങളി ലും പുരസ്‌കാര ങ്ങൾ നൽകും.

കൂടുതൽ വിവരങ്ങൾക്ക് 02 55 37 600, 050 596 4907 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാ വുന്ന താണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എക്‌സ്‌പോ 2020 : അപേക്ഷ കര്‍ക്കായി പുതിയ പോര്‍ട്ടല്‍

March 20th, 2018

expo-2020-dubai-uae-new-logo-ePathram
ദുബായ് : എക്‌സ്‌പോ-2020 യിലെ വിവിധ തസ്തിക കളെ ക്കുറിച്ച് അറിയുവാനും അപേക്ഷി ക്കുവാനും വേണ്ടി പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോ ളജി (ഐ. സി. ടി.), മാര്‍ക്ക റ്റിംഗ് ആന്‍ഡ് കമ്യൂണി ക്കേഷന്‍, ലീഗല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍, ഡിസൈന്‍, ഓപ്പറേ ഷന്‍സ് എന്നീ മേഖല കളി ലേക്കാണ് റജിസ്റ്റര്‍ ചെയ്യു വാന്‍ സാധി ക്കുക.

യോഗ്യതക്ക് അനുസരിച്ചുള്ള അവസരം നിലവില്‍ ഇല്ല എങ്കിലും ഭാവി യില്‍ വരുന്ന അവസര ങ്ങളില്‍ ഇവരെ പരിഗണിക്കും എന്നും ആയതിനാല്‍ ഇപ്പോള്‍ തന്നെ ഓണ്‍ ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം എന്നും ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍ അറിയിച്ചു.

2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെ യാണ് ദുബായ് എക്സ്പോ നടക്കുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എമിറേറ്റ്‌സ് ഐ. ഡി. കാർഡ് തിരുത്തു വാൻ 150 ദിർഹം ഫീസ്
Next »Next Page » സമാജം ഹ്രസ്വ ചലച്ചിത്ര മൽസരം 2018 »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine