ജനകീയം കേരള ബഡ്‌ജറ്റ്‌ : പ്രമോദ് മങ്ങാട്

March 4th, 2017

promoth-manghat-global-ceo-uae-exchange-ePathram
അബുദാബി : പ്രവാസി മലയാളി കളുടെ സമ്പാദ്യവും നിക്ഷേപവും സംസ്ഥാന ത്തിന് ഉതകുന്ന വിധ ത്തിൽ സമാഹരി ക്കുവാ നുള്ള കേരളാ ബഡ്ജറ്റി ലെ നിർദ്ദേശ ങ്ങൾ ആശാവഹം എന്ന് യു. എ. ഇ. എക്സ്ചേഞ്ച് ഗ്രൂപ്പ് ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട് പ്രതികരിച്ചു.

അടിസ്ഥാന ജന വിഭാഗ ങ്ങളുടെ സുസ്ഥിതിയും ക്ഷേമ വും മുൻ നിർത്തി നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതി കൾ ഉൾ ക്കൊള്ളുന്ന ഈ ബഡ്‌ജറ്റ്‌, വൻ കിട വ്യവസായ പദ്ധതി കൾക്ക് അനു കൂല മായ സമീപനം തുടരു മ്പോൾ തന്നെ, പരമ്പരാഗത – ചെറു കിട വ്യവസായ ങ്ങളെ പോഷി പ്പിക്കുന്ന പല പരി പാടി കളും നയ ങ്ങളും പ്രതി ഫലി പ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ വികസന ത്തിൽ എന്നും ഉത്സുക രായ പ്രവാസി കളുടെ സമ്പാദ്യം, ചിട്ടി കൾ വഴിയും സർ ക്കാർ ബോണ്ടു കൾ വഴിയും കേരള ത്തിൽ ഉപയോഗ പ്പെടുത്തു വാനുള്ള ശ്രമം ശ്‌ളാഘ നീയ മാണ്.

വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മേഖല കൾക്കും മികച്ച ഊന്നൽ നല്കുന്ന തിലൂടെ സംസ്ഥാന ത്തിന്റെ പൊതു ക്ഷേമം ലക്ഷ്യ മിടുന്ന തായി വ്യക്ത മാകുന്നുണ്ട് എന്ന് പ്രമോദ് മങ്ങാട് പറഞ്ഞു.

എന്നാൽ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ പലതിനും ആവശ്യ മായ വൻ തുക കിഫ്‌ബി യിലൂടെ സമാഹരി ക്കുക എന്ന പ്രായോഗിക വെല്ലു വിളി സർക്കാരിന്റെ മുമ്പിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരള സോഷ്യൽ സെന്ററിൽ ‘നൃത്യതി’ അരങ്ങേറും

March 4th, 2017

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ ‘നൃത്യതി’ എന്ന പേരിൽ സംഘടി പ്പിക്കുന്ന നൃത്ത സന്ധ്യ മാർച്ച് 4 ശനി യാഴ്ച രാത്രി 8 മണിക്ക് സെന്റർ അങ്കണത്തിൽ നടക്കും.

പ്രശസ്ത നടി യും നർത്തകി യുമായ ഊർമ്മിള ഉണ്ണി യുടെ സംവിധാന ത്തിൽ നടക്കുന്ന നൃത്ത സന്ധ്യയിൽ പുതു മുഖ നായികയും നർത്തകി യുമായ ഉത്തര ഉണ്ണി, കഥക് നർത്തകി റിച്ച ഗുപ്ത, കുച്ചുപ്പുടി വിശാരദൻ ജി. രതീഷ് ബാബു, കഥ കളി വിദഗ്ദൻ കലാ മണ്ഡലം അര വിന്ദ് എന്നിവർ പങ്കെടുക്കും.

പ്രവേശനം സൗജന്യമായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ നിന്നും ഇന്ത്യ യിലേക്ക് അഞ്ചു വര്‍ഷത്തെ വിസ ഏപ്രില്‍ മുതല്‍

March 3rd, 2017

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : ഇന്ത്യ യിലേക്ക് പോകുന്ന യു. എ. ഇ. പൗര ന്മാ ര്‍ ക്കും, യു. എ. ഇ. റെസി ഡന്‍സ് വിസ യിലു ള്ള മറ്റു രാജ്യ ക്കാര്‍ ക്കും 2017 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വര്‍ഷ ത്തേ ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദി ക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരു മാനിച്ച തായി യു. എ. ഇ. യി ലെ ഇന്ത്യന്‍ അംബാ സിഡര്‍ നവ്ദീപ് സിംഗ് സൂരി അറി യിച്ചു.

ഇതു സംബ ന്ധിച്ച നട പടി ക്രമ ങ്ങള്‍ യു. എ. ഇ. യില്‍ ആവും പൂര്‍ത്തി യാവുന്നത്. ഇരു രാജ്യ ങ്ങളും തമ്മി ലുള്ള വ്യാപാര – വാണിജ്യ ബന്ധ ങ്ങള്‍ ശക്തി പ്പെടുന്ന പശ്ചാ ത്തല ത്തില്‍ യു. എ. ഇ. യില്‍ നിന്നും ഇന്ത്യ യിലേ ക്ക് ധാരാളം പേര്‍ നിരന്തരം യാത്ര ചെയ്യു ന്നുണ്ട്. ഇത്തര ക്കാര്‍ ക്കായി അഞ്ചു വര്‍ഷ ത്തേ ക്കുള്ള വിസ അനുവദിച്ചാല്‍ ഇതു സംബ ന്ധിച്ച തിരക്കു കളും കുറക്കുവാന്‍ കഴിയും എന്നും അദ്ദേഹം അറിയിച്ചു.

മറ്റു ഗള്‍ഫ് രാജ്യ ങ്ങളി ലുള്ള വര്‍ക്കും അധി കം വൈകാതെ തന്നെ ഈ സൗകര്യം ലഭ്യ മാവും. അഞ്ചു വര്‍ഷ ത്തേക്കുള്ള മള്‍ട്ടി പ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇന്ത്യ അനു വദിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മേജർ ജനറൽ അബ്‌ദുല്ല ഖലീഫ അൽ മർറി ദുബായ് പൊലീസ് മേധാവി

March 2nd, 2017

dubai-police-chief-major-general-abdullah-al-marri-ePathram
ദുബായ് : മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മർറിയെ ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ആയി യു. എ. ഇ. വൈസ് പ്രസി ഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.

ബ്രിഗേഡിയർ ആയി രുന്ന അൽ മർറി ക്ക് മേജർ ജനറൽ ആയി സ്‌ഥാന ക്കയറ്റം നൽകി യതിനു പിന്നാലെ യാണ് ഈ സുപ്രധാന പ്രഖ്യാ പനം.

ലഫ്. ജനറൽ ഖാമിസ് മത്തർ അൽ മസീന യുടെ നിര്യാണ ത്തെ തുടർ ന്നുള്ള ഒഴിവി ലാണ് നിയമനം. അസാമാന്യ നേതൃ പാടവ വും സുരക്ഷാ മേഖല യില്‍ മികച്ച അനു ഭവ ജ്ഞാനവു മുള്ള വ്യക്തിത്വ മാണ് അല്‍ മർറി യുടെത് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

അർപ്പണ ബോധ മുള്ള ഉദ്യോ ഗസ്‌ഥ നായ അൽ മർറി യുടെ നിയ മനം രാജ്യ ത്തിനും ജന ങ്ങൾക്കും നേട്ട മാകും എന്ന് പൊലീസ്, ജനറൽ സെക്യൂരിറ്റി ഡപ്യൂട്ടി ചെയർമാൻ ലഫ്. ജനറൽ ദാഹി ഖൽഫാൻ തമിം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബു ദാബി കോർണിഷിൽ നാവിക വ്യോമാഭ്യാസ പ്രകടനം

March 2nd, 2017

solar-impulse-2-flight-in-abudhabi-ePathram
അബു ദാബി : യു. എ. ഇ. പ്രതി രോധ സേന യുടെ പ്രതി ബദ്ധത യും കഴിവു കളും പൊതു ജന ങ്ങൾക്കു മുന്നിൽ പ്രദർശി പ്പി ക്കുന്ന തിന്റെ ഭാഗ മായി മാര്‍ച്ച് രണ്ട് വ്യാഴാഴ്ച വൈകു ന്നേരം 4.30 മുതല്‍ അബു ദാബി കോർ ണിഷിൽ പ്രതി രോധ സേന യുടെ നാവിക വ്യോമാ ഭ്യാസ പ്രകടനം നടക്കും.

കര, വ്യോമ, നാവിക സേന കളുടെ സംയുക്‌ത സഹ കരണ ത്തോടെ യാണു പരിപാടി. എഫ് – 16 പോർ വിമാന ങ്ങൾ, ഹെലി കോപ്‌റ്റ റുകൾ, അന്തർ വാഹി നി കൾ എന്നിവ യുടെ പ്രകടനം ആയിരിക്കും പ്രധാന മായും അവ തരി പ്പിക്കുക.

വ്യാഴാഴ്ച മൂന്നു മണി മുതൽ ആറു മണി വരെ അബു ദാബി മറീന മാൾ ഭാഗ ത്തേ ക്കുള്ള കോർണിഷ് റോഡ് അടച്ചിടും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നമ്മൾ എല്ലാവരും പോലീസുകാർ : സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
Next »Next Page » മേജർ ജനറൽ അബ്‌ദുല്ല ഖലീഫ അൽ മർറി ദുബായ് പൊലീസ് മേധാവി »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine