ദുബായ് : യു. എ. ഇ. യുടെ പടിഞ്ഞാറന്‍ മേഖല യില്‍ അടുത്ത മൂന്നു ദിവസം പൊടി ക്കാറ്റും കനത്ത മഴയും ഉണ്ടാകുവാന്‍ സാദ്ധ്യത എന്ന് മുന്നറി യിപ്പു മായി കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം.
രാജ്യത്ത് വടക്കു കിഴക്കന്‍ കാറ്റി ന്റെയും വടക്കു പടി ഞ്ഞാറന്‍ കാറ്റി ന്റെയും സാന്നിദ്ധ്യം ഉണ്ടെന്നും ഇത് വടക്കു ഭാഗ ത്തേക്കും കിഴക്കു ഭാഗ ത്തേയ്ക്കും വ്യാപി ച്ചേക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടി ക്കാണി ക്കുന്നു.
കൂടിയ താപ നില 32 ഡിഗ്രി സെല്‍ഷ്യസ് വരെ യും കുറഞ്ഞ താപ നില 14 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയി രിക്കും. റാസല്‍ ഖൈമ യിലും സമീപ പ്രദേശ ങ്ങളിലും പൊടി ക്കാറ്റിന് സാദ്ധ്യത ഉള്ള തിനാൽ വാഹനം ഓടി ക്കുന്നവർ കരുതൽ വേണം എന്നും അധി കൃതർ മുന്നറിയിപ്പ് നൽകി.