അബു ദാബി കോർണിഷിൽ നാവിക വ്യോമാഭ്യാസ പ്രകടനം

March 2nd, 2017

solar-impulse-2-flight-in-abudhabi-ePathram
അബു ദാബി : യു. എ. ഇ. പ്രതി രോധ സേന യുടെ പ്രതി ബദ്ധത യും കഴിവു കളും പൊതു ജന ങ്ങൾക്കു മുന്നിൽ പ്രദർശി പ്പി ക്കുന്ന തിന്റെ ഭാഗ മായി മാര്‍ച്ച് രണ്ട് വ്യാഴാഴ്ച വൈകു ന്നേരം 4.30 മുതല്‍ അബു ദാബി കോർ ണിഷിൽ പ്രതി രോധ സേന യുടെ നാവിക വ്യോമാ ഭ്യാസ പ്രകടനം നടക്കും.

കര, വ്യോമ, നാവിക സേന കളുടെ സംയുക്‌ത സഹ കരണ ത്തോടെ യാണു പരിപാടി. എഫ് – 16 പോർ വിമാന ങ്ങൾ, ഹെലി കോപ്‌റ്റ റുകൾ, അന്തർ വാഹി നി കൾ എന്നിവ യുടെ പ്രകടനം ആയിരിക്കും പ്രധാന മായും അവ തരി പ്പിക്കുക.

വ്യാഴാഴ്ച മൂന്നു മണി മുതൽ ആറു മണി വരെ അബു ദാബി മറീന മാൾ ഭാഗ ത്തേ ക്കുള്ള കോർണിഷ് റോഡ് അടച്ചിടും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നമ്മൾ എല്ലാവരും പോലീസുകാർ : സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

March 1st, 2017

mlayalee-members-of-abudhabi-police-we-are-all-police-ePathram.jpg
അബുദാബി : നമുക്ക് ചുറ്റും നടക്കുന്ന കുറ്റ കൃത്യ ങ്ങളും സാമൂഹ്യ ദ്രോഹ പര മായ നട പടി കളും നാം തന്നെ തടയുക എന്ന ആശയ ത്തോടെ അബുദാബി പോലീസ് തുടക്കം കുറിച്ച ‘നമ്മൾ എല്ലാവരും പോലീസുകാർ’ പദ്ധതി യില്‍ പരിശീലനം പൂര്‍ത്തി യാക്കിയ 1000 കമ്യൂണിറ്റി പൊലീസു കാര്‍ക്ക് ഗ്രാജു വേഷൻ സർട്ടി ഫിക്കറ്റു കൾ സമ്മാനിച്ചു.

അബു ദാബി പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അബു ദാബി പോലീസ് മേധാവി ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി യാണ് സർട്ടി ഫിക്ക റ്റുകൾ വിതരണം ചെയ്തത്. പരിശീലനം പൂർത്തി യാക്കിയ ഇവർ ഉടന്‍ സേവന ത്തിനായി ഇറങ്ങും.

യു. എ. ഇ. പൗരന്മാരും റെസിഡന്‍റ് വിസയിലുള്ള വിദേശി കളും കമ്മ്യൂ ണിറ്റി പൊലീസില്‍ അംഗങ്ങ ളാണ്. കഴിഞ്ഞ വർഷം ആരംഭിച്ച കമ്മ്യുണിറ്റി പോലീസ് പദ്ധതി ക്ക് മികച്ച പ്രതി കരണ മാണ് ലഭി ച്ചത്. പദ്ധതി യിലേക്ക് അപേക്ഷിച്ച 5000 പേരിൽ നിന്നാണ്1000 പേരെ തെരഞ്ഞെടുത്തത്.

വിവിധ സാഹചര്യ ങ്ങളെ നേരിടല്‍, ഗതാഗത നിയ ന്ത്രണം, റിപ്പോര്‍ട്ട് തയ്യാ റാക്കുക തുടങ്ങി യവ യാണ് പരിശീലന ക്ലാസ്സു കളിലെ വിഷയ ങ്ങൾ.

പ്രാഥമിക ശുശ്രുഷ,  ജന ങ്ങള്‍ തമ്മിലെ സംഘ ര്‍ഷ ങ്ങളില്‍ ഇടപെടുക, വിവിധ പരി പാടി കള്‍ക്ക് എത്തുന്ന ജന ങ്ങളെ നിയന്ത്രി ക്കുക, അപകടം ഉണ്ടാ യാല്‍ ഗതാഗത നിയന്ത്രണം നട ത്തുക തുടങ്ങി യവ യാണ് ഇവരുടെ പ്രധാന ചുമതല കള്‍.

സിഗ്നലു കള്‍ തകരാറില്‍ ആയാല്‍ ഗതാഗത നിയ ന്ത്രണ ചുമതല കമ്യൂണിറ്റി പൊലീസി നാണ്. ജനങ്ങള്‍ തമ്മി ലുള്ള വഴക്കു കളില്‍ ഇട പെട്ട് പ്രശ്നം പരി ഹരിക്കു വാനും ഇവര്‍ക്ക് അധി കാര മുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എമിരേറ്റ്സ് ഫ്യൂച്ചർ അക്കാദമി കലാ സംഗമം ശ്രദ്ധേയമായി

March 1st, 2017

അബുദാബി : മുസ്സഫ എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (ഇഫിയ) യിലെ കെ. ജി. വിഭാഗം വിദ്യാർത്ഥി കളുടെ കലാ സംഗമവും ഗ്രാജുവേഷൻ ദിനവും സംഘടി പ്പിച്ചു.

ഇന്ത്യൻ എംബസി പൊളിറ്റി ക്കൽ വിഭാഗം ഫസ്റ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇഫിയ ചെയർ മാൻ ഡോ. ഫ്രാൻസിസ് ക്ളീറ്റസ് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് വിനായകി, ഇന്ത്യൻ ലേഡീസ് അസോസ്സി യേഷൻ പ്രസിഡന്റ് സുനിത വാഗ്ലെ തുടങ്ങി യവർ സംസാരിച്ചു.

എണ്ണൂറോളം വിദ്യാർത്ഥി കൾ പങ്കെടുത്ത വർണ്ണാഭ മായ കലാ പരി പാടി കൾ അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വകാര്യ സന്ദര്‍ശനം : ശൈഖ് ഖലീഫ ബിൻ സായിദ് വിദേശ ത്തേക്ക്

March 1st, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram

അബുദാബി : സ്വകാര്യ സന്ദർശന ത്തിനായി യു. എ. ഇ. പ്രസിഡണ്ട് ഹിസ് ഹൈനസ്സ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ വിദേശ ത്തേക്ക് പുറപ്പെട്ടു.

ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്കാരം : സൃഷ്ടികൾ ക്ഷണി ക്കുന്നു

March 1st, 2017

ദുബായ് : യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്കാര ത്തിന് ഗൾഫിലെ എഴുത്തു കാരിൽ നിന്ന് നോവൽ, ചെറു കഥ, കവിത, ലേഖനം എന്നിവ ക്ഷണിക്കുന്നു. 2016 ൽ പ്രസിദ്ധീ കരിച്ച കൃതി കളുടെ മുന്നൂ കോപ്പി കളാണ് സമർപ്പി ക്കേണ്ടത്. മാർച്ച് 31 ന് മുൻപായി സൃഷ്ടികൾ ലഭിക്കണം.

പ്രസാധ കർക്കും എഴുത്തു കാർക്കും പുസ്തക ങ്ങൾ അയക്കാം.055 89 10 499, 050 67 46 998 എന്ന നമ്പറി ൽ ബന്ധപ്പെട്ട് നേരിട്ട് ഏൽപിക്കുകയോ പി. ബി. നമ്പർ 4862, ദുബായ്, യു. എ. ഇ. എന്ന മേൽ വിലാസ ത്തിലോ അയക്കാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അസ്മോ പുത്തൻചിറ സ്മാരക കവിതാ പുരസ്കാരം പ്രഖ്യാപിച്ചു
Next »Next Page » സ്വകാര്യ സന്ദര്‍ശനം : ശൈഖ് ഖലീഫ ബിൻ സായിദ് വിദേശ ത്തേക്ക് »



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine