മാഹി ക്രിക്കറ്റ് ക്ലബ്ബ് ടൂർണ്ണ മെന്റും ഭക്ഷ്യ മേളയും അബുദാബിയിൽ

February 6th, 2017

അബുദാബി : മാഹി, തലശ്ശേരി നിവാസി കളുടെ നേതൃത്വ ത്തിൽ രൂപീ കരിച്ച മാഹി ക്രിക്കറ്റ് ക്ലബ്ബ് സംഘടി പ്പിക്കുന്ന മനയിൽ മഹ്‌റൂഫ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണ മെന്റും കുടുംബ സംഗമവും, തലശ്ശരി ഭക്ഷ്യ മേളയും ഫെബ്രു വരി 17 വെള്ളി യാഴ്ച അബുദാബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡി യത്തിൽ നടക്കും.

രാവിലെ 830 മുതൽ രാത്രി 11 വരെ നീളുന്ന പരി പാടി യിൽ യു. എ. ഇ. യിലെ 6 പ്രമുഖ ക്രിക്കറ്റ് ക്ലബ്ബു കൾ മത്സരിക്കും. 5 മണി മുതൽ മാഹി – തലശ്ശേരി നിവാസി കളുടെ കുടുംബ സംഗമവും തലശ്ശേരി വിഭവങ്ങൾ ഒരുക്കിയ ഭക്ഷ്യ മേളയും നടക്കും.

അബു ദാബി ഗീറൈസ് റസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ മത്സര ത്തിൽ പങ്കെടു ക്കുന്ന ടീമു കളായ എഫ്. സി. സി. റോംഗ്, അൽ ഫിദ കെൽട്രോൺ, പാലൂർ സി. സി., റജബ് എക്സ്പ്രസ്സ്, മാഹി ചലഞ്ചേഴ്‌സ്, എം. സി. സി. ക്യാപ്റ്റന്മാർക്ക് ജാബിർ, ഹാരിസ്, ഫൈസൽ എന്നിവർ ജേഴ്‌സികൾ കൈ മാറി. മാഹി ക്രിക്കറ്റ് ക്ലബ് ചെയർമാൻ അസ്‌ലാം അലി, വൈസ് ചെയർമാൻ മുഹമ്മദ് സനൂൻ, ട്രഷറാർ ഇല്യാസ് അലി എന്നിവർ പ്രസംഗിച്ചു.

വിശദ വിവരങ്ങൾക്ക് 050 – 65 65 498

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇഫിയ ബിരുദ ധാരണ ചടങ്ങ് ശ്രദ്ധേയമായി

February 6th, 2017

efia-school-keralappiravi-ePathram
അബുദാബി : മുസ്സഫ എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (ഇഫിയ) ’ഗ്രാജുവേഷൻ സെറിമണി 2017’ എന്ന പേരില്‍ സംഘടി പ്പിച്ച പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർ ത്ഥിക ളുടെ ബിരുദ ധാരണ ചടങ്ങ് ഐ. എസ്. സി. യില്‍ നടന്നു.

ഇന്ത്യൻ അംബാസിഡർ നവദീപ് സിംഗ് സൂരി മുഖ്യാഥിതി ആയിരുന്നു. സയ്യിദ് അൽ ജുനൈബി, തോമസ് വർഗ്ഗീസ്, ഗാരി ഓ നീൽ, കേണൽ മോറിസ് റോസ് എന്നിവർ ആശം സകൾ അർ പ്പിച്ചു.

ഇഫിയ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂൾ പ്രിൻസിപ്പൽ വിനായകി സ്വാഗത മാശംസിച്ചു.

പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാര്‍ത്ഥി കളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച നൃത്ത നൃത്യ ങ്ങളും സംഗീത നിശയും ആകര്‍ഷക ങ്ങളായ കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അൽ അൻസാർ : ആലൂർ നുസ്രത്തുൽ ഇസ്‍ലാം ചരിത്ര പുസ്തകം പുറത്തിറക്കുന്നു

February 5th, 2017

ഷാർജ : കാസര്‍ഗോഡ് ജില്ല യിലെ ആലൂർ ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി യുടെ ഗൾഫിലെ കൂട്ടായ്മ നുസ്രത്തുൽ ഇസ്‍ലാം സംഘ ത്തിന്റെ കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ചരിത്രം വിവരി ക്കുന്ന ‘അൽ അൻസാർ’ എന്ന പുസ്തകം പ്രസി ദ്ധീകരി ക്കുവാന്‍ യു. എ. ഇ. കമ്മിറ്റി തീരുമാനിച്ചു. നാട്ടിലും യു. എ. ഇ. യിലും അടുത്ത മാസം നടക്കുന്ന ചടങ്ങു കളില്‍ പുസ്തകം പ്രകാശനം ചെയ്യും.

എ. ടി. മുഹമ്മദ് ചെയർമാൻ, എ. എം. കബീർ കൺ വീനർ, മൊയ്തീൻ, എ. ടി. മുഹമ്മദ് റഫീഖ്, അബ്ദുള്ള ആലൂർ, അബ്ദുൾ ഗഫൂർ, അബ്ദുൾ ഖാദർ, റഫീഖ് വാടൽ, മുനീർ, ബഷീർ, താജുദ്ധീൻ, ജലാൽ, സിദ്ദീഖ്, ആസിഫ് മീത്തൽ, താജുദ്ദീൻ ആദൂർ, അഷ്റഫ് കോളോട്ട്, ഷാഫി എന്നിവര്‍ അട ങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ കാലാവസ്ഥാ മുന്നറിയിപ്പ് : തണുപ്പ് ശക്തമാകും

February 3rd, 2017

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : രാജ്യത്ത് തണുപ്പ് കൂടുതല്‍ ശക്തമാകുന്നു എന്ന മുന്നറി യിപ്പു മായി യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും ചാറ്റല്‍ മഴയും.

അബുദാബി നഗര പ്രദേശത്തും കോര്‍ണീഷ് ഭാഗ ങ്ങളിലും വ്യാഴാഴ്ച ആരം ഭിച്ച കാറ്റി നോടു കൂടെ തണുപ്പും ശക്തി യായി. പല ഭാഗ ങ്ങളിലും ശക്ത മായ പൊടി ക്കാറ്റും ചാറ്റല്‍ മഴയും ഉണ്ടായി. രാവിലെ മുതല്‍ കാറ്റു ണ്ടായിരുന്നു എങ്കിലും രാത്രി യോടെ യാണ് മഴ പെയ്തത്. പല ഭാഗത്തും രാവിലെ മുതല്‍ മൂടി ക്കെട്ടിയ അന്തരീക്ഷ മായി രുന്നു.

വടക്കു പടിഞ്ഞാറൻ കാറ്റാണ് വീശി ക്കൊണ്ടിരി ക്കുന്നത്. തീര പ്രദേശ ങ്ങ ളിൽ താപ നില 23 ഡിഗ്രി സെൽഷ്യസ് വരെ യാകും. കാറ്റിന്റെ ഗതി മണി ക്കൂറിൽ 40 കിലോ മീറ്റർ വരെ ആയി രിക്കും. ഉൾ പ്രദേശ ങ്ങളിലെ ഏറ്റവും ഉയർന്ന താപ നില 25 ഡിഗ്രി സെൽഷ്യ സും കുറഞ്ഞ താപ നില 14 മുതൽ 18 വരെ ഡിഗ്രി സെൽഷ്യസു മായിരിക്കും.

വടക്കന്‍ എമിറേറ്റു കളില്‍ വെള്ളിയാഴ്ച വൈകു ന്നേര ത്തോടെ ശക്ത മായ മഴ പെയ്യും എന്നാണ് മുന്നറിയിപ്പ്. പര്‍വ്വ ത പ്രദേശ ങ്ങളില്‍ താപ നില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്തും. അടുത്ത ആഴ്ച യോടെ താപ നില സാധാ രണ സ്ഥിതി യിലേയ്ക്ക് മാറും എന്നും ദേശീയ കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഞ്ജുളന്റെ ‘കൂനൻ’ 1976 ആമത് അവതരണം അബുദാബി യില്‍

February 2nd, 2017

koonan-manjulan-epathram
അബുദാബി : പ്രമുഖ നാടക പ്രവര്‍ത്തകന്‍ മഞ്ജുളന്റെ ഒറ്റയാള്‍ നാടക മായ ‘കൂനന്‍‘ 1976 ആമതു വേദി അബു ദാബി യില്‍.

ഫെബ്രുവരി 2 വ്യാഴാഴ്ച രാത്രി 8 മണി ക്ക് അബു ദാബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ (ഐ. സി. സി) ഓഡി റ്റോറി യത്തില്‍ സാംസ്കാരിക കൂട്ടായ്മ യായ തനിമ അബു ദാബി യുടെ ആഭി മുഖ്യ ത്തില്‍ മഞ്ജുളന്‍ ‘കൂനന്‍‘ അവ തരി പ്പിക്കും.

സൗദി അറേബ്യ ഒഴികെ ജി. സി. സി.  രാജ്യ ങ്ങളിലും ഇന്ത്യയിലെ എല്ലാ സംസ്ഥാന ങ്ങളിലും ‘കൂനന്‍‘ അവ തരി പ്പിക്കു കയും പ്രേക്ഷക രുടെയും നാടക പ്രേമി കളുടെയും പ്രശംസ നേടു കയും ചെയ്തിട്ടുണ്ട്.

2500 വേദി കളില്‍ ‘കൂനൻ’  അവത രിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമ ത്തിലാണ് മഞ്ജുളന്‍.

 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആരോഗ്യ സംരക്ഷണം : അബുദാബി യില്‍ ശില്പ ശാല
Next »Next Page » യു. എ. ഇ. യില്‍ കാലാവസ്ഥാ മുന്നറിയിപ്പ് : തണുപ്പ് ശക്തമാകും »



  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine