എം. വി. അബ്ദുൽ ലത്തീഫ് ഹാജിക്ക് യാത്രയയപ്പു നൽകി

November 13th, 2016

blangad-mahallu-memento-present-to-abdul-latheef-haji-ePathram
അബുദാബി : മൂന്നു പതിറ്റാണ്ടിലെ പ്രവാസ ജീവിത ത്തിനു ശേഷം നാട്ടിലേക്ക് യാത്ര തിരിക്കുന്ന എം. വി. അബ്ദുൽ ലത്തീഫ് ഹാജിക്ക് അബുദാബി ബ്ലാങ്ങാട് മഹല്ല് കൂട്ടായ്മ യാത്രയയപ്പു നൽകി.

അബുദാബി കമ്മിറ്റി യുടെ പ്രസിഡണ്ട് എ. പി. മുഹമ്മദ് ശരീഫ്, യു. എ. ഇ. കമ്മിറ്റി പ്രസിഡണ്ട് കെ. വി. അഹമ്മദ് കബീർ, എക്സിക്യൂട്ടീവ് അംഗങ്ങ ളായ കെ. വി. ഇബ്രാഹിം കുട്ടി, സി. അബ്ദുൽ റഹിമാൻ എന്നിവർ ചേർന്ന് അബ്ദുൽ ലത്തീഫ് ഹാജി ക്ക് മെമന്റോ സമ്മാനിച്ചു. ദുബായ് – ഷാർജ കമ്മിറ്റി യുടെ ഉപ ഹാരം പി. പി. ബദറുദ്ധീൻ, പി. എം. അസ്‌ലം എന്നിവർ സമ്മാ നിച്ചു.

abudhabi-blangad-mahallu-farewell-to-mv-abdul-latheef-ePathram

മികച്ച സംഘാട കനും ബ്ലാങ്ങാട് മഹല്ല് കൂട്ടായ്മ യുടെ സ്ഥാപകാംഗവും ജനറൽ സെക്രട്ടറി യുമാണ് അബു ദാബി മറൈൻ ഓപറേറ്റിങ് കമ്പനി യിലെ ഉദ്യോഗസ്ഥ നായി രുന്ന എം. വി. അബ്ദുൽ ലത്തീഫ് ഹാജി. അബു ദാബി യിലെ പ്രവാസി കൂട്ടായ്മ കളിലും മത – ജീവ കാരുണ്യ പ്രവർത്തന രംത്തും സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്തും കഴിഞ്ഞ രണ്ടര പതിറ്റാ ണ്ടായി അദ്ദേഹം പ്രവർ ത്തിച്ചു വരുന്നു.

അബുദാബി എയർ പോർട്ട് പാർക്കിൽ സംഘടിപ്പിച്ച കുടുംബ സംഗമ ത്തിൽ വിവിധ എമി റേറ്റു കളിലെ ബ്ലാങ്ങാട് മഹൽ അംഗങ്ങളും കുടുംബങ്ങളും സംബ ന്ധിച്ചു.

കുട്ടികൾക്കായി വിവിധ മത്സര ങ്ങൾ സംഘടി പ്പിച്ചി രുന്നതിൽ വിജയി കളാ യവർ ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എ. സഹീർ, പി. എം. ഇജാസ്, എൻ. പി. ഫാറൂഖ്, ഷഹീർ മുഹമ്മദുണ്ണി, എം. വി. സമീർ തുടങ്ങിയവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു

November 12th, 2016

flag-and-logo-of-saudi-arabia-ePathram.jpg
അബുദാബി : സൗദി രാജ കുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു. സൗദി പ്രസ് ഏജന്‍സി യാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. സൗദി കോടതിയും വാര്‍ത്ത സ്ഥിരീകരിച്ചു.

രാജകുമാരന്റെ നിര്യാണ ത്തിൽ അനുശോചനം അറി യിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ടിന്റെ പ്രതി നിധി ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ സന്ദേശം അയച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെ‍ന്റ് ജോർജ്ജ് കത്തീഡ്രലിലെ കൊയ്ത്തുൽസവം ശ്രദ്ധേയമായി

November 12th, 2016

-harvest-fest-2016-st-george-orthodox-church-ePathram

അബുദാബി : സെന്റ് ജോര്‍ജ് ഓര്‍ത്ത ഡോക് ദേവാലയ ത്തിലെ കൊയ്ത്തു ത്സവം വിപുല മായ പരി പാടി കളോടെ ആഘോഷിച്ചു. നാട്ടിലെ ദേവാലയ ങ്ങളിൽ വിള വെടു പ്പിനോട് അനുബന്ധിച്ച് ആദ്യ ഫല ങ്ങൾ കൊണ്ടു വന്നു കൊയ്‌ത്തു പെരുന്നാ ളായി ആചരിച്ചിരുന്ന പാരമ്പര്യം പിന്തുടർന്നു കൊണ്ടാണ് ഇവിടത്തെ കൊയ്ത്തു ത്സവം ആചരി ക്കുന്നത്.

st-george-orthodox-church-harvest-fest-inauguration-ePathram.jpg

ബ്രഹ്മവാര്‍ ഭദ്രാസന മെത്രാ പ്പോലീത്ത യാക്കൂബ് മാര്‍ ഏലിയാസ് നേതൃത്വം നൽകിയ കുർബ്ബാനക്കു ശേഷം കൊയ്ത്തു ത്സവ ത്തിന്റെ ഉദ്ഘാടനം നടന്നു. ചടങ്ങില്‍, യൂണിവേഴ്‌സൽ ആശുപത്രി മാനേജിംഗ് ഡയറക്‌ടർ ഡോക്ടര്‍. ഷെബീർ നെല്ലി ക്കോട് മുഖ്യാതിഥി ആയി രുന്നു.

തനി നാടൻ ഭക്ഷ്യ വിഭവ ങ്ങളും തനതു നസ്രാണി പല ഹാര ങ്ങളും വിവിധ തരം പായസ ങ്ങളും ഇടവക വിശ്വാസി കൾ വീടു കളിൽ പാകം ചെയ്ത് ദേവാ ലയ ത്തിൽ എത്തിച്ചു കൊണ്ടാണ് കൊയ്‌ത്തു ത്സവ ത്തിന്റെ ഭാഗ മായത്.

അപ്പം, കപ്പ, മീൻ കറി, പുഴുക്ക്, കോഴി ക്കറി, കുമ്പിളപ്പം തുടങ്ങിയ ഭക്ഷ്യ വിഭവ ങ്ങൾ ഒരുക്കിയ തട്ടു കടകൾ കൂടാതെ ഔഷധ ച്ചെടികൾ, പുസ്ത ക ശാല, കരകൗശല വസ്തു ക്കൾ, വീട്ടു സാമഗ്രി കളുടെയും ഇലക്ട്രോണിക് ഉൽപന്ന ങ്ങളുടെയും സ്റ്റാളു കൾ തുടങ്ങിയവ കൊയ്ത്തു ത്സവ ത്തി നായി ദേവാ ലയാങ്കണ ത്തിൽ ഒരുക്കി യിരു ന്നു.

ഇടവക അംഗങ്ങളെ കൂടാതെ വിവിധ രാജ്യക്കാ രായ ആയിര ക്കണ ക്കിന് പേർ കൊയ്ത്തു ത്സവ ത്തിൽ സംബ ന്ധിച്ചു

ഇടവക വികാരി ഫാദര്‍ എം. സി. മത്തായി മാറാ ച്ചേരില്‍, സഹ വികാരി ഫാദര്‍ ഷാജന്‍ വര്‍ഗീസ്, ട്രസ്റ്റി അബ്രഹാം ജോസഫ്, സെക്രട്ടറി എം. വി. കോശി, ജോയന്റ് കണ്‍വീനര്‍ ഷാജി തോമസ് മറ്റു കമ്മിറ്റി അംഗ ങ്ങളും നേതൃത്വം നൽകി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വയലാർ അനുസ്മരണം കെ. എസ്. സി. യില്‍

November 12th, 2016

vayalar-ramavarma-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടി പ്പിക്കുന്ന ‘ചുറ്റു വട്ട’ ത്തില്‍ നവംബര്‍ 12 ശനിയാഴ്ച രാത്രി 8.30ന് വയലാര്‍ അനുസ്മര ണവും കവിതാ ആലാപനവും നടക്കും.

കൃഷ്ണ ഭാസ്കര്‍ മംഗല ശ്ശേരി വയലാര്‍ അനു സ്മരണ പ്രഭാക്ഷണം നടത്തും. തുടര്‍ന്ന്‍ വയലാർ കവിത കളും ഗാന ങ്ങളും ആലപിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ രൂപ മാറ്റി എടുക്കാന്‍ സംവിധാനം ഒരുക്കണം : കെ. വി. ഷംസുദ്ധീന്‍

November 11th, 2016

kv-shamsudheen-epathram

അബുദാബി : അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും ഇന്ത്യന്‍ രൂപ പിന്‍ വലിച്ച  സാഹചര്യ ത്തില്‍ ഈ നോട്ടു കള്‍ കയ്യില്‍ വെച്ചി ട്ടുള്ള പ്രവാസി കള്‍ക്ക് അതതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ ബാങ്കു കളില്‍ നിന്ന്  മാറ്റി പുതിയ നോട്ടു കള്‍ ലഭ്യ മാക്കു വാ നുള്ള സംവിധാനം ഒരുക്കണം എന്ന് ആവശ്യ പ്പെട്ട് പ്രവാസി ബന്ധു വെല്‍ ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസു ദ്ധീന്‍ പ്രധാന മന്ത്രിക്ക് കത്തയച്ചു.

അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും കറന്‍സി നോട്ടുകള്‍ റദ്ദാക്കിയ തീരു മാന ത്തെ അംഗീകരിക്കു ന്നതി നോടൊപ്പം തന്നെ പ്രവാസി കളുടെ കയ്യില്‍ സൂക്ഷിച്ച നോട്ടു കള്‍ എന്തു ചെയ്യും എന്ന കാര്യ ത്തില്‍ ആശങ്ക നില നില്‍ക്കുക യാണ്. നാട്ടിലേക്കുള്ള യാത്രാ വേള യില്‍ 10,000 ഇന്ത്യന്‍ രൂപ വരെ കൈവശം വെക്കു വാ നുള്ള അവ കാശം ഉണ്ട്. അടിയന്തിര സാഹ ചര്യ ങ്ങളിൽ ആവശ്യ ങ്ങള്‍ക്ക് എടുക്കു വാനോ അടുത്ത യാത്രാ ആവശ്യ ങ്ങള്‍ക്കോ ഒക്കെ യാണ് ഉപയോ ഗിക്കുക.

കൈകാര്യം ചെയ്യാനുള്ള സൗകര്യ ത്തിനായി അഞ്ഞൂ റി ന്റെയോ, ആയിര ത്തി ന്റെയോ നോട്ടു കളായാണ് ഈ പണം സൂക്ഷിക്കുന്നതും. ഇപ്പോഴത്തെ സാഹ ചര്യ ത്തില്‍ ഇത്തര ത്തില്‍ സൂക്ഷിച്ച പണം മാറ്റി എടുക്കു ന്നതിന് മാത്ര മായി നാട്ടി ലേക്ക് പോകാന്‍ കഴിയില്ല. ഇതിനായി അടുത്ത അവധി ക്കാലം വരെ കാത്തിരി ക്കുവാനും കഴിയില്ല.

സ്വാഭാവിക മായും ഈ പണം ഉപയോഗ ശൂന്യമായി പോവുക തന്നെ ചെയ്യും എന്നിരി ക്കെ ഈ നോട്ടുകള്‍ ബാങ്കു കളില്‍ സ്വീകരിച്ച് പുതിയത് പ്രവാസി കള്‍ക്ക് നല്‍കു വാനുള്ള സംവിധാനം ഒരുക്കണം. അതത് രാജ്യ ങ്ങളിലെ ബാങ്കു കളില്‍ കറന്‍സി മാറ്റാന്‍ അവസരം ഒരുക്കിയാല്‍ ആയിര ക്കണക്കിന് പ്രവാസി കള്‍ക്കാണ് ഗുണം ലഭിക്കുക എന്നും അദ്ദേഹം കത്തില്‍ ചൂണ്ടി ക്കാട്ടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പെൺ നടൻ മലയാളി സമാജ ത്തിൽ അരങ്ങേറും
Next »Next Page » വയലാർ അനുസ്മരണം കെ. എസ്. സി. യില്‍ »



  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine