അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവത്തിന് ഡിസംബര്‍ 15 ചൊവ്വാഴ്ച തിരശ്ശീല ഉയരും
ചൊവ്വാഴ്ച രാത്രി 7. 30 നു കെ. എസ്. സി. യില്‍ നടക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് 8.30 നു അബു ദാബി നാടക സൗഹൃദം അവതരി പ്പിക്കുന്ന ‘സഖ്റാം ബൈന്‍ഡര്‍’ എന്ന നാടക ത്തോടെ നാടക മല്‍സരം ആരംഭിക്കും.
പ്രമുഖ സംവിധായ കരുടെ നേതൃത്വ ത്തില്‍ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളില്‍ നിന്നുള്ള 11 ട്രൂപ്പു കള്‍ ആണ് ഈ വര്‍ഷം കെ. എസ്. സി. യില്‍ നാടകങ്ങള്‍ അവതരിപ്പിക്കുക.
പിയെഴ്‌സിംഗ് വ്യൂ, ബിയോണ്ട് മാഡ്‌നെസ് (അബുദാബി ശക്തി തിയറ്റേഴ്‌സ്), അമ്മ മലയാളം (സോഷ്യല്‍ ഫോറം), മറൂണ്‍ (യുവ കലാ സാഹിതി), മാക്ബത് (കല അബുദാബി), എന്നീ നാടക ങ്ങള്‍ അബുദാബി യില്‍ നിന്നും, ഫൂലന്‍ (അല്‍ ഐന്‍ മലയാളി സമാജം), ലെസ് മിസറബിള്‍സ് (ഇന്ത്യാ സോഷ്യല്‍ സെന്റര്‍) എന്നിവ അല്‍ ഐനില്‍ നിന്നും മിയ മാക്‌സിക കള്‍പ (കനല്‍ ദുബായ്), മാ മാദിര്‍ മനുഷ് (സ്പാര്‍ട്ടക്കസ്) എന്നിവ ദുബായില്‍ നിന്നും, ആരാച്ചാര്‍ (ഷാര്‍ജ മാസ്), മദര്‍ കറേജ് ആന്‍ഡ് ഡോട്ടേഴ്‌സ് (തിയേറ്റര്‍ ക്രിയേറ്റീവ്) എന്നിവ ഷാര്‍ജ യില്‍ നിന്നു മായി അരങ്ങില്‍ എത്തും.
നാട്ടില്‍ നിന്നുള്ള പ്രമുഖ സംവിധായ കരോടൊപ്പം മാറ്റുരക്കാന്‍ യു. എ. ഇ. യിലെ പ്രവാസി കളായ രചയി താക്കളും സംവിധായ കരും ഈ വര്‍ഷവും രംഗത്തുണ്ട്. അതു കൊണ്ടു തന്നെ ഗള്‍ഫി ലെ മികച്ച സംവിധായകന്‍, മികച്ച രചയിതാവ് എന്നി ങ്ങനെ യുള്ള പ്രത്യേക പുരസ്കാര ങ്ങളും സമ്മാനിക്കും. മികച്ച നാടകം, രണ്ടാമത്തെ നാടകം, സംവിധായകന്‍, നടന്‍, നടി, ബാല നടന്‍, ബാല നടി, ചമയം, വെളിച്ചം, രംഗ സംവിധാനം എന്നിങ്ങനെ യാണ് മറ്റു പുരസ്കാരങ്ങള്‍.
മുന്‍ തീരുമാന പ്രകാരം ഡിസംബര്‍ 13 ഞായറാഴ്ച ആരംഭി ക്കേണ്ടി യിരുന്ന നാടകോല്‍സവം ചില സാങ്കേതിക കാരണ ങ്ങളാല്‍ മാറ്റി വെക്കുക യായി രുന്നു. അന്ന് അവതരി പ്പിക്കാന്‍ നിശ്ചയി ച്ചിരുന്ന കല അബുദാബി യുടെ ‘മാക്ബെത്ത്’ എന്ന നാടകം ഡിസംബര്‍ 29 ചൊവ്വാഴ്ച അരങ്ങില്‍ എത്തും.