ലിവ ഈന്ത പ്പഴ ഉത്സവം ബുധനാഴ്ച തുടങ്ങും

July 20th, 2016

liwa-dates-festival-ePathram
അബുദാബി : പന്ത്രണ്ടാമത് ലിവ ഈന്ത പ്പഴ ഉത്സവം ജൂലായ് 20 ബുധനാഴ്ച തുടങ്ങും. രാജ്യത്തു വിളയിക്കുന്ന ഈന്ത പ്പഴങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പന ക്കുമായി സംഘടിപ്പി ക്കുന്ന ഈ ഉത്സവം ജൂലായ് 30 വരെ നീണ്ടു നില്‍ക്കും.

യു. എ. ഇ. യിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലിവ ഈന്ത പ്പഴോൽസവ ത്തിന്റെ പ്രധാന ലക്ഷ്യ ങ്ങളി ലൊന്ന്. ഈന്ത പ്പഴോത്സവ ത്തി ന്റെ ഭാഗ മായി വിവിധ മത്സര ങ്ങളും സംഘടിപ്പിക്കും.

എഴുപതി നായിര ത്തോളം പേര് പങ്കെടുക്കും എന്നു സംഘാടകർ പ്രതീക്ഷി ക്കുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നൊസ്റ്റാൾജിയ പുതിയ കമ്മിറ്റി

July 19th, 2016

logo-nostalgia-abudhabi-ePathram
അബുദാബി : കലാ – സാംസ്കാരിക കൂട്ടായ്മ യായ നൊസ്‌റ്റാൾജിയ അബുദാബി യുടെ വാർഷിക ജനറൽ ബോഡി യോഗം കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.

നൊസ്‌റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നഹാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മോഹൻ കുമാർ വരവു ചെലവു കണക്കു കളും അവതരി പ്പിച്ചു. 2016 – 17 വർഷ ത്തേക്കുള്ള ഭാര വാഹി കളെ തെരഞ്ഞെടുത്തു.

അനിൽ കുമാർ (പ്രസിഡന്റ്), അനാർ ഖാൻ (വൈസ് പ്രസിഡന്റ്), സജീം സുബൈർ (ജനറൽ സെക്രട്ടറി), രഹിൻ സോമൻ (ജോയിന്റ് സെക്രട്ടറി), നിസാ മുദ്ദീൻ (ട്രഷറർ), കണ്ണൻ കരുണാകരൻ (ജോയിന്റ് ട്രഷറർ), അഹദ് വെട്ടൂർ, നൗഷാദ് ബഷീർ (രക്ഷാധികാരികൾ), മോഹൻ കുമാർ (ചീഫ് കോഡിനേറ്റർ), വിഷ്‌ണു മോഹൻ ദാസ് (കലാ വിഭാഗം), മനോജ് ബാല കൃഷ്‌ണൻ (സാഹിത്യ വിഭാഗം), റിയാസ് (മീഡിയ കൺവീനർ), സിർജാൻ, ഫൈസൽ (ഇവന്റ്). എന്നിവ രാണ് പുതിയ കമ്മിറ്റി ഭാര വാഹികൾ.

വർക്കല ദേവ കുമാർ, നൗഷാദ് ബഷീർ, അനിൽ കുമാർ, സജീം, നിസാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 – 410 59 79

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയ കൾ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരം

July 19th, 2016

road-accident-in-oman-ePathram
അബുദാബി : അപകട ങ്ങളുടെ ദൃശ്യ ങ്ങളോ ചിത്ര ങ്ങളോ സോഷ്യൽ മീഡിയകൾ വഴി പ്രചരി പ്പിക്കുന്നത് കുറ്റകര മാണ് എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അപകട ദൃശ്യ ങ്ങൾ പ്രചരി പ്പിക്കുന്നതിലൂടെ അപകട ത്തിൽ പ്പെട്ടവരു ടെയും അവരുടെ കുടുംബാം ഗങ്ങ ളുടെയും അന്തസ്സിനു കോട്ടം തട്ടുന്ന തോടൊപ്പം അവർക്ക് മാനസിക ആഘാതം ഉണ്ടാക്കും എന്നതി നാലാണ് ദൃശ്യ ങ്ങള്‍ പ്രചരി പ്പിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരി ക്കുവാനുള്ള തീരുമാനം എടുത്ത് എന്നു ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയ വകുപ്പ് ഡയറക്ടര്‍ മേജര്‍ ഫവാസ് അലി അബ്ദുല്ല വാർത്താ കുറിപ്പിൽ അറിയിച്ചു.

അപകട ത്തില്‍ ഉൾപ്പെട്ട വരു ടെയും മരിച്ച വരു ടെയും സ്വകാര്യത ലംഘി ക്കുന്ന പ്രവൃത്തി യാണിതു. മാത്രമല്ല ഇത്തരം പ്രവൃത്തികൾ യു. എ. ഇ. യുടെ പാരമ്പര്യ ത്തിനും ഇസ്ലാമിക മൂല്യ ങ്ങള്‍ക്കും എതിരാണ്.

അപകട ങ്ങളില്‍ മരിച്ചവരുടെ ഫോട്ടോ എടുക്കു ന്നതും മറ്റുള്ള വര്‍ക്ക് അയച്ചു കൊടുക്കു ന്നതും ശിക്ഷാര്‍ഹ മാണ് എന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം അജ്മാനിൽ നടന്ന അപകട ത്തിന്റെ ദൃശ്യ ങ്ങൾ സോഷ്യൽ മീഡിയ കളിൽ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തല ത്തിലാണ് ആഭ്യന്തര മന്ത്രാലയം ഈ കടുത്ത തീരുമാനം കൈ കൊണ്ടത്.

മുന്നറിയിപ്പ് ലംഘിച്ച് ദൃശ്യ ങ്ങള്‍ പ്രചരി പ്പിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും മേജര്‍ ഫവാസ് അലി അബ്ദുല്ല അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

July 18th, 2016

anria-blood-donation-camp-2016-ePathram
അബുദാബി : പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍. ആര്‍. ഐ. അസ്സോ സ്സിയേഷന്‍’ (ANRIA) അബുദാബി ബ്ലഡ് ബാങ്കില്‍ സംഘടി പ്പിച്ച രക്തദാന ക്യാമ്പില്‍ നൂറ്റി മുപ്പതു യൂനിറ്റ് രക്തം ദാനം ചെയ്തു.

ഇത് നാലാം വര്‍ഷമാണ് ആന്റിയ അംഗങ്ങള്‍ രക്തം ദാനം ചെയ്യുന്നത്. വെള്ളി യാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ നടന്ന പരി പാടി യുടെ ഉല്‍ഘാടനം ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ് നിര്‍വ്വ ഹിച്ചു. ഇന്ത്യന്‍ മീഡിയ അബുദാബി യുടെ വൈസ് പ്രസിഡണ്ട് ടി. പി. ഗംഗാ ധരന്‍ ആശംസ നേര്‍ന്നു. രൂപേഷ്, മാര്‍ട്ടിന്‍ ജോസഫ്, കെ. ജെ. സ്വരാജ്, ജസ്റ്റിന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള സോഷ്യൽ സെന്ററിൽ ‘വേനൽത്തുമ്പികൾ’ ക്കു തുടക്കമായി

July 18th, 2016

ksc-summer-camp-2014-closing-ePathram
അബുദാബി : വേനലവധി ക്കു നാട്ടിൽ പോകുവാൻ കഴിയാത്ത കുട്ടികൾക്കായി കേരള സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന‘വേനൽ ത്തുമ്പികൾ’സമ്മർ ക്യാമ്പി ന് വർണ്ണാഭ മായ തുടക്കം.

എം. എസ്. മോഹനൻ, ക്യാംപ് ഉദ്‌ഘാടനം ചെയ്‌തു. ബാലവേദി പ്രസിഡന്റ് അനാമിക ജയൻ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്മ നാഭൻ, ജനറൽ സെക്രട്ടറി ടി. കെ. മനോജ്, ക്യാംപ് ഡയറക്‌ടർ മധു പരവൂർ, കൃഷ്‌ണൻ വേട്ടമ്പമ്പള്ളി, ബാലവേദി ജോയിന്റ് സെക്രട്ടറി ദേവിക രമേശ്, വനിതാ വിഭാഗം കൺവീനർ മിനി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഓഗസ്‌റ്റ് 12 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ്, ദിവസവും വൈകുന്നേരം ആറു മണി മുതൽ രാത്രി ഒൻപതു മണി വരെ യാണു നടക്കുക. കൃഷ്‌ണൻ വേട്ടമ്പള്ളി, ശോഭ, കോട്ടയ്ക്കൽ എം. എസ്. മോഹനൻ എന്നിവ രുടെ നേതൃത്വ ത്തിലാണു ക്യാംപ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഈദ് മുബാറക് മെഗാ സ്റ്റേജ് ഷോ ശ്രദ്ധേയമായി
Next »Next Page » രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine