
ദുബായ് : അൽഖൂസ് പ്രീമിയർ ലീഗ് സംഘടിപ്പിച്ച ബാഡ് മിന്റൻ ടൂര്‍ണ്ണമെന്‍റ്, അൽഖൂസ് മാളിന് അടുത്തുള്ള പയനിയർ ബാഡ് മിന്റൺ ഹബ്ബിൽ വെച്ച് നടന്നു. അവസാന റൗണ്ടിലെ നാല് ടീമുകളിൽ നിന്നും അൽഖൂസ് ബ്രദേഴ്സ് ജേതാക്കളായി.
നടനും കൊറിയോ ഗ്രാഫറുമായ സുനിൽ റാവുത്തർ, സൂഫി ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട് എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും സമ്മാനിച്ചു.


































