ഫുജൈറ : സെന്‍റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് സോഷ്യൽ സർവീസ് (സെസ്സ്) യു. എ. ഇ. സംഗമം ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു.
ഫുജൈറയിൽ നടന്ന സംഗമത്തിൽ ഗവേണിംഗ് ബോർഡ് അംഗം മൊയ്തീൻ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സി. വി. സൈനുൽ ആബിദ്, ഷാകിർ ഹുദവി, പി. സി. ഇല്യാസ്, ഇബ്രാഹിം ആലമ്പാടി, ഹബീബ് കടവത്ത്, നൗഷാദ് കൊല്ലം, റജബ് ഖാൻ ആലപ്പുഴ, ഫൈസൽ ഓവുങ്ങൽ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. വി. ടി. എം. മുസ്തഫ സ്വാഗതവും സി. കെ. അബൂബക്കർ നന്ദി യും പറഞ്ഞു.
നിരവധി ജീവ കാരുണ്യ – വിദ്യാഭ്യാസ പദ്ധതികൾ നടത്തി വരുന്ന സെസ്സ്, ജാർഖണ്ടിൽ ഖാഇദെ മില്ലത്ത് സെന്‍റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്‍റ് എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുന്നു. ബംഗാളിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ഇതിനോടകം പൂർത്തീകരിച്ചു.
സെസ്സിന്‍റെ രണ്ടാമത്തെ വിദ്യാഭ്യാസ പദ്ധതിക്ക് തമിഴ് നാട്ടിലെ സേലത്തിനടുത്ത് കള്ള കുർച്ചിയിൽ ഈ മാസം 20 ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തറക്കല്ലിടും. മലപ്പുറം മിനി ഊട്ടി (2018), ആലപ്പുഴ ഹൌസ് ബോട്ട് (2019), വയനാട് ചെമ്പ്ര (2020), കാസർകോട് ഉപ്പള (2021), കണ്ണൂർ പയ്യാമ്പലം (2022), പത്തനം തിട്ട ചരൽ കുന്ന് (2023) എന്നിവിടങ്ങളിൽ നടന്ന വാർഷിക സംഗമങ്ങൾക്ക് പുറമെ 2020 ൽ ഫുജൈറ യിൽ ഒരു ഗ്ലോബൽ സമ്മിറ്റും സെസ്സ് സംഘടിപ്പിച്ചു.
(വാര്‍ത്ത : അഷ്റഫ് കൊടുങ്ങല്ലൂര്‍ – ദുബായ്)