ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌

December 18th, 2014

sheikh-saif-bin-zayed-al-nahyan-ePathram
അബുദാബി : പൊതു ജന ങ്ങള്‍ക്ക് പുതിയ ആശയ ങ്ങള്‍ അവതരി പ്പിക്കാന്‍ ഉതകുന്ന തര ത്തില്‍ യു. എ. ഇ.  ആഭ്യന്തര മന്ത്രാലയ ത്തിന്റെ പുതിയ വെബ്‌ സൈറ്റ് ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.

ആഭ്യന്തര മന്ത്രാലയ ത്തിന്റെയും പോലീസ് സേന യുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും വിധത്തി ലാണ് വെബ്‌ സൈറ്റ് ഒരുക്കിയിരിക്കുന്നത് എന്ന് സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ ലഖ്‌രിബാനി നുഐമി അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌

പുതു വർഷം : ജനുവരി ഒന്നിന് യു. എ. ഇ. യില്‍ പൊതു അവധി

December 18th, 2014

uae-flag-epathram
ദുബായ് : പുതു വത്സര ദിന ത്തില്‍ പൊതു മേഖലക്കും സ്വകാര്യ മേഖലക്കും അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് വ്യാഴാഴ്ച സ്വകാര്യ മേഖലയ്ക്ക് ശമ്പള ത്തോടു കൂടിയ അവധി യാണ് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് അനുവദി ച്ചത്. ഈ മേഖലയില്‍ വെള്ളിയാഴ്ച അടക്കം രണ്ടു ദിവസ ത്തെ അവധി ലഭിക്കും.

ഫെഡറല്‍ മന്ത്രാലയ ങ്ങള്‍ക്കും അനുബന്ധ ഓഫീസു കള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും പുതു വത്സര ദിനത്തില്‍ അവധി ആയിരിക്കും എന്നും ഫെഡറല്‍ മാനവ വിഭവ ശേഷി വകുപ്പ് അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത അവധി ആയതിനാല്‍ ഗവണ്‍മെന്റ് ജീവന ക്കാര്‍ക്ക് പുതു വത്സര ത്തില്‍ തുടര്‍ച്ചയായ മൂന്ന് അവധി ദിനങ്ങൾ ലഭിക്കും.

- pma

വായിക്കുക: , ,

Comments Off on പുതു വർഷം : ജനുവരി ഒന്നിന് യു. എ. ഇ. യില്‍ പൊതു അവധി

സംഘ നൃത്ത മത്സരം സമാജത്തിൽ

December 18th, 2014

kalabhavan-jenson-with-fire-dance-ePathram
അബുദാബി : മലയാളി സമാജം കലാ വിഭാഗം സംഘടി പ്പിക്കുന്ന സംഘ നൃത്ത മത്സരം ഡിസംബര്‍ 19 വെള്ളിയാഴ്ച മുസഫ യിലെ സമാജ ത്തില്‍ നടക്കും. മലയാളി കളെ മാത്രമല്ല, എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംഘ നൃത്ത മത്സരം ഒരുക്കുന്നത്.

ഒരു നൃത്ത സംഘ ത്തില്‍ അഞ്ചു മുതല്‍ എട്ടു വരെ ആളുകളെ ഉള്‍ക്കൊള്ളിക്കാം. 6 മുതല്‍ 10 വയസ്സു വരെ, 10 മുതല്‍ 15 വരെ, 15 വയസ്സു മുതല്‍ മുകളിലോട്ട് എന്നിങ്ങനെ ഗ്രൂപ്പുകളായി തരം തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്: 050 12 87 455.

- pma

വായിക്കുക: , , ,

Comments Off on സംഘ നൃത്ത മത്സരം സമാജത്തിൽ

ഭരത് മുരളി നാടകോല്‍സവ ത്തില്‍ ’കുറ്റവും ശിക്ഷയും’ ശ്രദ്ധേയമായി

December 16th, 2014

devi-anil-shereef-in-drama-crime-and-punishment-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന ഭരത് മുരളി നാടകോത്സവ ത്തിന്റെ രണ്ടാം ദിവസം യുവ കലാ സാഹിതി അബുദാബി അവതരിപ്പിച്ച കുറ്റവും ശിക്ഷയും എന്ന നാടകം അരങ്ങില്‍ എത്തി.

വിശ്വവിഖ്യാത റഷ്യന്‍ സാഹിത്യ കാരന്‍ ദസ്തോവ്സ്കിയുടെ നോവലിനെ ആസ്പദ മാക്കി ഗോപി കുറ്റിക്കോല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കുറ്റവും ശിക്ഷയും അവതരണ രീതി കൊണ്ടും നടീനടന്മാരുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായി.

yuva-kala-sahithy-drama-fest-2014-ePathram

ശരീഫ് ചേറ്റുവ, ദേവി അനില്‍, അപര്‍ണ്ണ രാജീവ്, ഈദ് കമല്‍, സിനി ഫൈസല്‍, റഫീഖ് വടകര, ബിജു മുതുമ്മല്‍, വിജീഷ് കാട്ടൂര്‍, ബിജു ഏറയില്‍, ഫിറോസ്, ആരിഫ് പെരുന്താനം, അബിദ് ജിന്ന, സിദ്ദീഖ് പെരിങ്ങോട്ടുകര, ഗഫൂര്‍ കൊണ്ടോട്ടി, വിനോദ് കാഞ്ഞങ്ങാട്, ടോബിന്‍, അമീര്‍ മിര്‍സ, ആസാദ് ഹുസൈന്‍, ഷിബില്‍ ഫൈസല്‍, അഷിത തുടങ്ങി യവര്‍ വേഷപ്പകര്‍ച്ചയേകി.

രവീന്ദ്രന്‍ പട്ടേന (വെളിച്ചം), റഹ്മത്തലി കാതിക്കോടന്‍ (സംഗീതം), ജോഷി ഒഡേസ (രംഗ സജ്ജീകരണം) എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

ഡിസംബര്‍ 19 വെള്ളിയാഴ്ച രാത്രി 8.30ന് നാടകോത്സ ത്തില്‍ മൂന്നാം നാടകം ‘പ്രേമലേഖനം’ ദുബായ് യുവ കലാ സാഹിതി അവതരിപ്പിക്കും.

- pma

വായിക്കുക: , , ,

Comments Off on ഭരത് മുരളി നാടകോല്‍സവ ത്തില്‍ ’കുറ്റവും ശിക്ഷയും’ ശ്രദ്ധേയമായി

സതേണ്‍ ഫ്രൈഡ് ചിക്കന്‍ ഡല്‍മാ മാളില്‍ തുറന്നു

December 16th, 2014

sfc-plus-new-outlet-opening-in-mussaffah-ePathram
അബുദാബി : പ്രമുഖ ഫാസ്റ്റ്ഫുഡ് ഗ്രൂപ്പ് സതേണ്‍ ഫ്രൈഡ് ചിക്കന്റെ (എസ്. എഫ്. സി.) ഇരുപത്തി അഞ്ചാമത് ഔട്ട്‌ ലെറ്റ് മുസ്സഫ യിലെ ഡല്‍മാ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

യു. എ. ഇ. യിലെ ഏറ്റവും പ്രസിദ്ധ മായ ഫാസ്റ്റ് ഫുഡ്‌ ശൃംഖല യായ എസ്. എഫ്. സി. യുടെ പുതിയ ശാഖ യുടെ ഉത്ഘാടനം ഫിലിപ്പീൻസ് അംബാസഡർ ഗ്രയിസ് പ്രിന്‍സീസ യാണ് നിര്‍വ്വഹിച്ചത്.

ചടങ്ങില്‍ എസ്. എഫ്. സി. വൈസ് പ്രിസിഡന്റ്റ് മാര്‍ക്ക്‌ ഗില്ലിംഗ്സ്, വ്യവസായ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ സംബന്ധിച്ചു.

എസ്. എഫ്. സി. പ്ലസ് അന്താരാഷ്ട്ര തലത്തിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് അബുദാബി യിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ മാളുകളില്‍ ഒന്നായ മുസ്സഫ ഡല്‍മാ മാളില്‍ പുതിയ ഔട്ട്‌ ലെറ്റ്‌ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത് എന്ന് എസ്. എഫ്. സി. മാനേജിംഗ് ഡയരക്ടര്‍ കെ. മുരളീധരന്‍ പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on സതേണ്‍ ഫ്രൈഡ് ചിക്കന്‍ ഡല്‍മാ മാളില്‍ തുറന്നു


« Previous Page« Previous « മലയാളി സമാജത്തിൽ വിന്റര്‍ ക്യാമ്പ് 18 മുതല്‍
Next »Next Page » ഭരത് മുരളി നാടകോല്‍സവ ത്തില്‍ ’കുറ്റവും ശിക്ഷയും’ ശ്രദ്ധേയമായി »



  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine