എയർ ഇന്ത്യ : ഡ്യൂട്ടി ഫ്രീ ഉൾപ്പെടെ ഹാൻഡ് ബാഗേജ് 8 കിലോ മാത്രം

June 29th, 2015

air-india-epathram
ദുബായ് : ഡ്യൂട്ടി ഫ്രീ ഷോപ്പു കളില്‍ നിന്നുള്ള ബാഗുകള്‍ അടക്കം എയർ ഇന്ത്യാ വിമാന ങ്ങളിൽ ഹാന്‍ഡ് ബാഗേജ് എട്ടു കിലോ യിൽ കൂടുതല്‍ അനുവദിക്കില്ല എന്ന്‍ അധികൃതര്‍ അറിയിച്ചു.

ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിക്കുന്ന സാധനങ്ങൾ ഉൾപ്പെടെ യാണ് എട്ട് കിലോ ബാഗേജ് കർശന മാക്കിയത്. ഇതിൽ കൂടി യാൽ പണം അടക്കേണ്ടി വരും.

ഹാൻഡ് ബാഗേജിന് പുറമെ, ലേഡീസ് ഹാൻഡ് ബാഗ്, ഒാവർ കോട്ട്, കമ്പിളി പ്പുതപ്പ്, പുതപ്പ്, ക്യാമറ, ബൈനാക്കുലർ, ലാപ് ടോപ്, പുസ്തക ങ്ങള്‍, കുഞ്ഞുങ്ങളുടെ ഭക്ഷണം, അവര്‍ക്ക് വേണ്ടി യുള്ള മറ്റു സാധനങ്ങള്‍, മടക്കി വയ്ക്കാവുന്ന വീൽ ചെയർ, ഉൗന്നു വടി, മടക്കി വെക്കാ വുന്ന കുട, ആസ്ത്മ രോഗി കൾക്കും മറ്റും ഉപയോഗി ക്കാവുന്ന മരുന്നു കളും അനു വദിക്കും. എന്നാൽ, ഇവയൊ ക്കെയും കര്‍ശന മായ പരിശോധന യ്ക്ക് വിധേയ മാകും എന്നും അധികൃതർ പറഞ്ഞു.

യു. എ. ഇ. യിലെ എല്ലാ വിമാന ത്താവള ങ്ങളിലെയും ബോര്‍ഡിംഗ് ഗേറ്റു കളിൽ ഹാൻഡ് ബാഗേജ് തൂക്കി നോക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച തായും അധികൃതർ പറഞ്ഞു.

ഹാന്‍ഡ് ബാഗേജിന്ന് അധികൃതര്‍ കൃത്യമായ അളവും വലുപ്പവും നിശ്ചയിച്ചിട്ടുണ്ട്. കാരിയോൺ ബാഗ് 55 സെന്റി മീറ്റർ (22 ഇഞ്ച്‌ ) X 40 സെന്റി മീറ്റർ(16 ഇഞ്ച്‌ ) X 20 സെന്റി മീറ്റർ ( 8 ഇഞ്ച്‌ ) വലുപ്പ ത്തില്‍ ഉള്ളതായിരിക്കണം.

- pma

വായിക്കുക: , , ,

Comments Off on എയർ ഇന്ത്യ : ഡ്യൂട്ടി ഫ്രീ ഉൾപ്പെടെ ഹാൻഡ് ബാഗേജ് 8 കിലോ മാത്രം

ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ക്ക് തുടക്കമായി

June 28th, 2015

isc-hafiz-ul-quran-2015-competition-ePathram അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററും അബുദാബി മത കാര്യ വകുപ്പും സംയുക്തമായി സംഘടി പ്പിക്കുന്ന ഖുര്‍ ആന്‍ പാരായണ മത്സരങ്ങള്‍ക്ക് തുടക്ക മായി. ദുബായ് രാജ കുടുംബാംഗ മായ ശൈഖ് മുഹമ്മദ്‌ ബിൻ സുഹൈൽ ബിൻ ഒബൈദ് അൽ മഖ്തൂം, ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഖുര്‍ആന്‍ പാരായണ മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാ ര്‍ത്ഥം സംഘടി പ്പിക്കുന്ന പരിപാടി യില്‍ അഞ്ച് വിഭാഗ ങ്ങളി ലായി സ്വദേശി കളും വിദേശി കളു മായി എണ്‍പ തോളം പേര്‍ മത്സരിക്കും.

ഒൗഖാഫ് മന്ത്രാലയ ത്തിന്‍െറ മേല്‍നോട്ട ത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റി യാണ് വിജയികളെ പ്രഖ്യാപി ക്കുക. നിരവധി പ്രമുഖര്‍ ഉത്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ജൂലായ് ആറിനു ഖുര്‍ആന്‍ പാരായണ മത്സര ങ്ങള്‍ക്ക് സമാപനമാവും

- pma

വായിക്കുക: , ,

Comments Off on ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ക്ക് തുടക്കമായി

ചിത്രങ്ങള്‍ സമ്മാനിച്ചു

June 28th, 2015

അബുദാബി : മുസ്സഫ യിലെ എമിരേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷ ണല്‍ അക്കാദമി യിലെ സീനിയര്‍ വിദ്യാര്‍ത്ഥി കള്‍ തയ്യാറാ ക്കിയ ‘ലീഡര്‍ ഷിപ്പ് ഓഫ് യു. എ. ഇ.’ എന്ന പേരിലുള്ള ശൈഖ് സായിദിന്റെയും ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദി ന്റെയും പോര്‍ട്രയിറ്റു കള്‍ അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബിലേക്കു സമ്മാനിച്ചു.

ക്ലബ്ബ് ചെയര്‍മാന്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ്‌ ഹിലാല്‍ സുറൂര്‍ അല്‍ കഅബി ചിത്ര ങ്ങള്‍ ഏറ്റുവാങ്ങി. സ്കൂള്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് ക്ലീറ്റസ്സ്, നൂറോളം സീനിയര്‍ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചിത്രങ്ങള്‍ സമ്മാനിച്ചു

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അബുദാബിയില്‍

June 25th, 2015

അബുദാബി : യു. എ. ഇ. പ്രസിഡന്റിന്റെ റമദാന്‍ അതിഥിയും സുന്നി യുവ ജന സംഘം സംസ്‌ഥാന സെക്രട്ടറി യുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ജൂണ്‍ 25 വ്യാഴാഴ്ച രാത്രി തറാവീഹ് നിസ്കാര ശേഷം അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ പ്രസംഗിക്കും. പ്രഭാഷണം ശ്രവിക്കാന്‍ സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഷാര്‍ജ, അല്‍ഐന്‍, അജ്‌മാന്‍ എന്നിവിടങ്ങളില്‍ അദ്ദേഹ ത്തിന്റെ പ്രഭാഷണം നടക്കും.

അബ്ദുസ്സമദ്പൂക്കോട്ടൂര്‍ ജൂണ്‍ 30 ന് വീണ്ടും അബുദാബി യില്‍ വിവിധ സ്‌ഥലങ്ങ ളില്‍ പ്രസംഗിക്കും എന്ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികൾ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അബുദാബിയില്‍

റമദാന്‍ പ്രഭാഷണം ഉമ്മുല്‍ ഖുവൈനില്‍

June 25th, 2015

dubai-international-holy-quran-award-ePathram
ഉമ്മുല്‍ ഖുവൈന്‍ : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെയും എസ്. കെ. എസ്. എസ്. എഫി ന്റെയും സംയുക്താഭി മുഖ്യ ത്തില്‍ ഉമ്മുല്‍ ഖുവൈനില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പി ക്കുന്നു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അതിഥി കളായി എത്തിയ പ്രമുഖ പണ്ഡിതരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നൗഷാദ് ബാഖവി എന്നിവര്‍ പങ്കെടുക്കുന്ന റമദാന്‍ പ്രഭാഷണം രണ്ടു ദിവസ ങ്ങളിലായി നടക്കും.

ജൂണ്‍ 26 വെള്ളിയാഴ്ച ജുമുഅ നിസ്കാര ശേഷം ഉമ്മുല്‍ ഖുവൈനിലെ കോര്‍ണീഷി ലുള്ള മസ്ജിദ് ഇമാം അബു ഹനീഫ യില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ റമദാന്‍ പ്രഭാഷണം നടത്തും.

ജൂലൈ 1 ബുധനാഴ്ച രാത്രി തറാവീഹ് നിസ്കാര ശേഷം ജമിയ്യ മദീന പോലീസ് സ്റ്റേഷനു പിന്നിലുള്ള ശൈഖ് അഹ്മദ് ബിന്‍ റാഷിദ് അല്‍ മുഅല്ല മസ്ജിദില്‍ നൗഷാദ് ബാഖവി പ്രഭാഷണം നടത്തും. പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കി യിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

വിശദ വിവര ങ്ങള്‍ക്ക് 055 420 14 84, 050 72 61 521

- pma

വായിക്കുക: , , ,

Comments Off on റമദാന്‍ പ്രഭാഷണം ഉമ്മുല്‍ ഖുവൈനില്‍


« Previous Page« Previous « ദുബായില്‍ വ്യാഴാഴ്ച സമദാനിയുടെ ഖുര്‍ആന്‍ പ്രഭാഷണം
Next »Next Page » അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അബുദാബിയില്‍ »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine