
ദുബായ് : പ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്‌സിന്റെ 2014 പതിപ്പില്‍, കവര്‍ ചിത്രമായി മലയാളി യായ യുവ വ്യവസായി ഡോ. ഷംസീര്‍ വയലില്‍ സ്ഥാനം നേടി.
‘മെഡിസിന്‍ മാന്‍’ എന്ന തലക്കെട്ടോടെയാണ് മാഗസി ന്റെ കവര്‍ പുറത്തിറ ക്കിയത്. അറബ് ലോകത്തെ പ്രമുഖ ഇന്ത്യ ക്കാരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്തിറ ക്കിയ ചടങ്ങില്‍ വെച്ചാ യിരുന്നു ഡോ. ഷംസീറിന്റെ മുഖചിത്ര മുള്ള ഫോബ്‌സ് മാഗസിന്‍ കവര്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം പ്രകാശനം ചെയ്തത്.
യു. എ. ഇ. കേന്ദ്ര മായുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ മാനേജിംഗ് ഡയറക്ട റാണ് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവു കൂടി യായ ഡോ. ഷംസീര്‍ വയലില്‍.

































