കുട്ടികള്‍ക്കായി നാടകോല്‍സവം കെ എസ് സി യില്‍

November 15th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ബാല വേദി യുടെ ഇരുപത്തി അഞ്ചാം വര്‍ഷികത്തോട് അനുബന്ധിച്ച് ശിശു ദിനാചാരണ ത്തിന്റെ ഭാഗ മായി കുട്ടികള്‍ക്കായി സംഘടി പ്പിക്കുന്ന ‘നാടകോല്‍സവം‘ നവംബര്‍ 15 നു വൈകീട്ട് 7.45 നു കെ എസ് സി അങ്കണ ത്തില്‍ വെച്ചു നടക്കും.

ഭരത് മുരളി സ്മാരക നാടകോത്സവ ത്തിന്റെ മുന്നോടി യായി നടത്തുന്ന കുട്ടി കളുടെ നാടകോത്സവ ത്തിൽ യു എ ഇ യിലെ വിവിധ എമിരേറ്റുകളിൽ നിന്നും നാടക സംഘങ്ങൾ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജല- വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു

November 15th, 2013

അബുദാബി : 14 ശതമാനം മുതല്‍ 17 ശതമാനം വരെ ജല – വൈദ്യുതി നിരക്ക് വര്‍ദ്ധി പ്പിച്ചു കൊണ്ട് ഫെഡറല്‍ ഇലക്‌ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഫേവ) ഉത്തരവിറക്കി. യു. എ. ഇ. പൗരന്മാരുടെ വീടുകള്‍ക്ക് നിരക്ക് വര്‍ദ്ധനവ്‌ ബാധകമല്ല.

ഫേവ ജല – വൈദ്യുതി വിതരണം നടത്തുന്ന അബുദാബി, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, കിഴക്കന്‍ തീര പ്രദേശ ങ്ങള്‍ തുടങ്ങിയ ഭാഗ ങ്ങളില്‍ നിരക്ക് കൂടും.

താമസ, വ്യാവസായിക, വാണിജ്യ, ഗവണ്‍മെന്റ് മേഖല കളില്‍ നിരക്ക് വര്‍ദ്ധന ബാധകം ആണെന്ന് ഫേവ വ്യക്തമാക്കി. യു. എ. ഇ. യിലെ ജല, വൈദ്യുത ഉപഭോഗ തോത് ഉയരുന്ന സാഹചര്യ ത്തിലാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് എന്ന് ഫേവ സൂചിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. നാടകോത്സവം : രചനകള്‍ ക്ഷണിച്ചു

November 14th, 2013

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ നടത്തുന്ന ഭരത് മുരളി സ്മാരക നാടകോത്സവം ഈ വർഷം ഡിസംബര്‍ അവസാന വാരം അബുദാബി യില്‍ നടക്കും. ഈ നാടക മത്സര ത്തില്‍ പങ്കെടുക്കുന്ന തിനായി സമിതി കളില്‍ നിന്നും രചന കള്‍ ക്ഷണിച്ചു. ഒരു മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെയാണ് നാടകങ്ങൾ അവതരി പ്പിക്കുന്ന തിനുള്ള സമയം ലഭി ക്കുക. സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ച സ്‌ക്രിപ്റ്റു കള്‍ക്കായിരിക്കും അവതരണാനുമതി ലഭിക്കുക. യു. എ. ഇ. റസിഡന്‍റ് വിസ യിലുള്ള വര്‍മാത്രമേ നാടക ത്തില്‍ അഭിനയിക്കാന്‍ പാടുള്ളൂ. ഒരു വ്യക്തിക്കോ സംഘടനക്കോ ഒന്നില്‍ കൂടുതല്‍ നാടക ങ്ങളുടെ പ്രാതിനിധ്യം അനുവദിക്കില്ല യു. എ. ഇ. യില്‍ നിന്നുള്ള സംവിധായകനും രചനയ്ക്കും പ്രത്യക സമ്മാനവും നല്‍കും. രചന കള്‍ നവംബര്‍ 15 നു മുമ്പായി കേരള സോഷ്യല്‍ സെന്‍ററില്‍ ലഭിച്ചിരിക്കണം.

അന്തരിച്ച പ്രമുഖ നടന്‍ ഭരത് മുരളി യുടെ സ്മരണാര്‍ത്ഥം വര്‍ഷം തോറും നടത്തി വരുന്ന ഭരത് മുരളി സ്മാരക നാടകോത്സവ ത്തിൽ എല്ലാ വര്‍ഷവും യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കള്‍ നാടക ങ്ങള്‍ അവതരിപ്പിക്കാറുണ്ട്. കൂടുതല്‍ വിവര ങ്ങള്‍ക്ക് 02- 631 44 55 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓ ഐ സി സി യുടെ അച്ചടക്ക നടപടി

November 14th, 2013

അബുദാബി : ഓ ഐ സി സി അബുദാബി ആലപ്പുഴ ജില്ലാ കമ്മിറ്റി യുടെ നേതൃത്വ ത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി ബാബു പ്രസാദ്‌ പങ്കെടുത്ത ഇന്ദിര ഗാന്ധി അനുസ്മരണ ചടങ്ങ് അലങ്കോല പ്പെടുത്താൻ ശ്രമിച്ചതിനു ഓ ഐ സി സി അബുദാബി കമ്മിറ്റി യുടെ സെക്രട്ടറി എ എം അൻസാറിനെ സംഘടന യുടെ പ്രാഥമിക അംഗത്വ ത്തിൽ നിന്നും കെ പി സി സി പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ദശ പുത്രനെ താക്കീത് ചെയ്യുകയും ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. കെ. ജി. സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്

November 14th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിക്കുന്ന എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് നവംബര്‍ 29, 30 തിയ്യതി കളില്‍ കെ. എസ്. സി. അങ്കണ ത്തില്‍ നടക്കും.

12 മുതല്‍ 18 വയസ്സു വരെ ജൂനിയര്‍, 18 വയസ്സിന് മുകളില്‍ സീനിയര്‍ എന്നിങ്ങനെ രണ്ട് വിഭാഗ ങ്ങളിലായി അമ്പതോളം ടീമുകള്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ കേരള സോഷ്യല്‍ സെന്‍ററുമായി ബന്ധപ്പെടണം.

ഫോണ്‍ – 02 631 44 55, 050 79 20 963

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘എക്സ്പോ – ഇഫിയ 2013 – 14’
Next »Next Page » ഓ ഐ സി സി യുടെ അച്ചടക്ക നടപടി »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine