കുമാര്‍ സാനു- അല്‍കാ യാഗ്നിക് ലൈവ് ഷോ

November 6th, 2013

singer-alka-yagnik--kumar-sanu-ePathram
ദോഹ : ബോളിവൂഡിലെ പ്രമുഖ ഗായകരായ കുമാര്‍ സാനു, അല്‍ക്കാ യാഗ്‌നിക് എന്നിവര്‍ പങ്കെടുക്കുന്ന ലൈവ് ഷോ നവംബര്‍ 15 വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് ഖത്തറി ലെ കർവ ഹെഡ് ക്വാർട്ടേഴ്സിന് അടുത്തുള്ള വെസ്റ്റ്‌ എൻഡ് പാർക്ക് ആംഫി തിയറ്ററിൽ നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

kumar-sanu-qatar-stage-show-ePathram

പരിപാടി യുടെ ടിക്കറ്റ് പ്രകാശനം സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം. ഡി അബൂബക്കർ മടപ്പാട്ടും ജനറൽ മാനേജർ സൈനുൽ ആബിദീനും ചേർന്ന് ഷറഫ് ഡി. ജി. കണ്‍ട്രി ഹെഡ്, ഗണേഷ് മിത്രയ്ക്ക് നൽകി ക്കൊണ്ട് നിർവ്വഹിച്ചു.

ചലച്ചിത്ര സംഗീത ലോക ത്തിന് എന്നും മൂളി നടക്കാൻ ശ്രവണ സുന്ദരമായ ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഈ ഗായകർ, മൂന്നര മണിക്കൂറിലേറെ നീണ്ടു നില്ക്കുന്ന പരിപാടി യില്‍ ഹിന്ദി ഗാന ങ്ങൾക്ക് പുറമെ ഇവർ ആലപിച്ചിട്ടുള്ള വിവിധ ഭാഷ കളിലുള്ള ഗാന ങ്ങളും അവതരിപ്പിക്കും. മുപ്പത്തിയഞ്ച് അംഗ ങ്ങള്‍ അടങ്ങുന്ന സംഘ ത്തിന്റെ നൃത്തങ്ങളും അരങ്ങേറും.

റഹീം ആതവനാട് റാമി പ്രൊഡക്ഷന്‍സ് ബാനറില്‍ അവതരിപ്പിച്ച ശ്രേയാ ഘോഷാല്‍ ഷോയ്ക്ക് ശേഷം നടത്തുന്ന ‘കുമാര്‍ സാനു – അല്‍ക്കാ യാഗ്‌നിക് ലൈവ് ഷോ’ കാണാന്‍ ഇന്ത്യന്‍ ഉപ ഭൂഖണ്ഡ ത്തിലെ വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള സംഗീത പ്രേമി കളെ യാണ് പ്രതീക്ഷിക്കുന്നത്.

റെഡ് കാര്‍പ്പറ്റ് 600, വി. വി. ഐ. പി. 250, ഡയമണ്ട് 200, ഗോള്‍ഡ് (മൂന്നു പേര്‍) 400, ഗോള്‍ഡ് (അഡ്മിറ്റ് വണ്‍) 150, സില്‍വര്‍ 75, ബ്രോണ്‍സ് 50 റിയാല്‍ വീതമാണ് ടിക്കറ്റ് നിരക്ക്.

അബൂബക്കർ മടപ്പാട്ട്, സൈനുൽ ആബിദീൻ, ടോണി ജോർജ് തോമസ്‌, റഹീം ആതവനാട്, ഹസ്സൻ കുഞ്ഞി, ഗണേഷ് മിത്ര, മൊയ്ദീൻ എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു .

കൂടുതല്‍ വിവര ങ്ങള്‍ക്ക് 33 610 929, 44 626 700, 55 314 684, 66 647 267 നമ്പറു കളില്‍ ബന്ധപ്പെടാം.

– കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനുവാദമില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്താല്‍ ശിക്ഷ

November 6th, 2013

facebook-thumb-down-epathram
അബുദാബി : മറ്റുള്ളവരുടെ പടങ്ങളും ദൃശ്യ ങ്ങളും അവരുടെ അനുവാദം ഇല്ലാതെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് സൈറ്റുകളിലോ ഓണ്‍ ലൈന്‍ മാധ്യമ ങ്ങളിലോ പ്രസിദ്ധ പ്പെടു ത്തുന്ന വര്‍ക്ക് അഞ്ചു ലക്ഷം ദിര്‍ഹംവരെ പിഴയ്ക്ക് സാധ്യത എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ് ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് തുടങ്ങിയ മാധ്യമ ങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന രീതി ഇപ്പോള്‍ വ്യാപക മായ സാഹചര്യ ത്തിലാണ് നിയമം കര്‍ശന മാക്കുന്നത്.

സൈബര്‍ കുറ്റ നിയമ പ്രകാരം ഓണ്‍ലൈന്‍ മാധ്യമ ങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും വ്യക്തി കളുടെ സ്വകാര്യത യെ ഹനിക്കും വിധം പ്രചാരണ ങ്ങള്‍ നടത്തുന്ന വര്‍ക്ക് ആറു മാസത്തെ തടവോ ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയോ അടക്കണം എന്നുള്ള കടുത്ത ശിക്ഷ യാണ് നിശ്ചയി ച്ചിരിക്കുന്നത് എന്ന് ലഫ്റ്റനന്‍റ് കേണല്‍ സലാഹ് അല്‍ ഗൂല്‍ വ്യക്ത മാക്കി.

വാഹന അപകടങ്ങ ളുടെയോ അപകടങ്ങളില്‍ പെട്ട ഇര കളുടെയോ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതും സമാനമായ കുറ്റ കൃത്യം തന്നെ എന്നും മന്ത്രാലയം അറിയിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. ‘ഹരിത കേരളം’ സംഘടിപ്പിച്ചു

November 4th, 2013

അബുദാബി: കെ. എം. സി. സി. ഹരിത കേരളം പരിപാടി സംഘടിപ്പിച്ചു. കേരള പ്പിറവി ആഘോഷ ത്തിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടി അബുദാബി കെ. എം. സി. സി. സെക്രട്ടറി ഹമീദ് ഉദ്ഘാടനം ചെയ്തു. ഹസ്സന്‍കുട്ടി മാസ്റ്റര്‍, അബ്ദുള്‍ ഫത്താഹ്, വി. ടി. വി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ആകാശ വാണി മുന്‍ അവതാരകന്‍ വിനോദ് നമ്പ്യാര്‍ ‘കാര്‍ഷിക ചിന്തകള്‍’ എന്ന വിഷയ ത്തില്‍ സംസാരിച്ചു.

വീടു കളിലെ ജൈവ വള പ്ലാന്‍റുകളെയും കൃഷി വകുപ്പുകള്‍ വഴി നല്‍കി വരുന്ന സബ്‌സിഡി കളെ ക്കുറിച്ചും കൃഷി സംബന്ധമായ വിഷയം ചര്‍ച്ച ചെയ്യുന്ന ‘കിസാന്‍’ എന്ന വെബ്‌സൈറ്റു കളെക്കുറിച്ചും പരിചയ പ്പെടുത്തി. ഗള്‍ഫ് മലയാളികള്‍ ഫ്ലാറ്റില്‍ നടത്തുന്ന പച്ചക്കറി വിപ്ലവ ത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

കെ. എം. സി. സി. കുന്നംകുളം മണ്ഡലം പ്രസിഡന്‍റ് ഫസലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ നന്ദി പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കേരളോത്സവം സമാപിച്ചു

November 4th, 2013

kalabhavan-jenson-with-fire-dance-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. മൂന്നു ദിവസ ങ്ങളിലായി നടന്ന പരിപാടി യില്‍ ആയിരങ്ങള്‍ സന്ദര്‍ശകരായി എത്തി.

കേരളോത്സവ ത്തിലെ പ്രവേശന കൂപ്പണ്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാന മായ കിയ കാര്‍ കൊല്‍ക്കത്ത സ്വദേശി ബിശ്വജിത്ത് ദാസിന് ലഭിച്ചു. പ്രവീണ്‍, അനി വിജയന്‍ വി. എന്നിവര്‍ രണ്ടും മൂന്നും സമ്മാന ങ്ങള്‍ നേടി.

നടനും യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജറു മായ കെ. കെ. മൊയ്തീന്‍കോയ യാണ് ആദ്യ നറുക്കെടുത്തത്. തുടര്‍ന്നുള്ള അമ്പതോളം സമ്മാന ങ്ങള്‍ക്കുള്ള നറുക്കെടുപ്പും കൂടെ നടന്നു. വിവിധ അമേച്വര്‍ സംഘടനകള്‍ ഒരുക്കിയ സ്റ്റാളുകളില്‍ വന്‍ തിരക്കാണ് അനുഭവ പ്പെട്ടത്.

നൃത്ത സംവിധായകനും നിരവധി കോമഡി മ്യൂസിക്‌ ആല്‍ബ ങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാറ്റിക് ഡാന്‍സര്‍ കലാഭവന്‍ ജെൻസണ്‍ (ജെന്‍സണ്‍ ജോയ്) നേതൃത്വം നല്കിയ ഫയര്‍ ഡാന്‍സ്‌ അബുദാബി യിലെ കലാ പ്രേമികള്‍ക്ക് ഒരു പുത്തന്‍ കാഴ്ച ആയിരുന്നു.

ഹന ഷെഫീര്‍ അവതരിപ്പിച്ച മാജിക്‌ഷോ, ഒപ്പന, സംഘ നൃത്തം, ദഫ്മുട്ട് , മാപ്പിള പ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങി വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.

കെ. എസ്. സി. യും ഫ്രണ്ട്‌സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച ‘ഐസോണിനെ വരവേല്‍ക്കാം’ എന്ന ശാസ്ത്ര പ്രദര്‍ശനവും മേളയ്ക്ക് മാറ്റു കൂട്ടി.
പത്തോളം സ്‌കൂളിലെ കുട്ടികളാണ് മേള യില്‍ പങ്കെടുത്തത്.

യൂണിവേഴ്‌സല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസുവും സെക്രട്ടറി ബി. ജയകുമാറും മറ്റു മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചരിത്ര നാടകം ശ്രദ്ധേയമായി

November 4th, 2013

sharaf-nemam-shabnam-shereef-salim-anarkali-ePathram
അബുദാബി : അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ കലാ വിഭാഗം അവതരിപ്പിച്ച ‘സലിം അനാര്‍ക്കലി – ഒരു മുഗള്‍ പ്രണയഗാഥ’ എന്ന നാടകം ശ്രദ്ധേയമായി. ​

പ്രശസ്ത സിനിമ താരം കൊച്ചു ​ ​പ്രേമൻ ഉത്ഘാടനം ചെയ്ത ഈ ചരിത്ര നാടകം ​അഭിനേതാ ക്കളുടെ മത്സരിച്ചുള്ള പ്രകടനം കൊണ്ടും ​ആകര്‍ഷക മായ നൃത്ത രംഗങ്ങള്‍ കൊണ്ടും കാണി ​കളെ രണ്ടു മണിക്കൂര്‍ പിടിച്ചിരുത്തി.

salim-anarkali-dance-in-isc-drama-ePatrham

ഇതിലെ പ്രണയ രംഗങ്ങളും സംഘട്ടന രംഗങ്ങളും നിറഞ്ഞ കൈയ്യടി യോടെയാണ് സദസ്സ് ആസ്വദിച്ചത് .​ സാജിദ് കൊടിഞ്ഞി സംവിധാനം ചെയ്ത ഈ നാടക ​ത്തിൽ, സംവിധായ കനെ കൂടാതെ ബൈജു പട്ടാളി, ഷറഫ് നേമം, വിജയ​ന്‍​ ​തിരൂ​ര്‍​, റസ്സൽ എം സാലി, ഷബ്നം ഷെരിഫ്, സനം ഷെരിഫ്, ഷംസു പാവറട്ടി എന്നിവര്‍ വിവിധ കഥാപാത്ര ങ്ങള്‍ക്ക് ജീവനേകി. ​

കുട്ടികൾ ഉൾപ്പെടെ ഇരുപതോളം നർത്തകരും അണി​ ​നിരന്ന ഈ നാടക ​ ​ത്തിന്റെ ​രംഗ സജ്ജീകരണവും ​വേഷ വിധാനവും ചമയവും പ്രകാശ ക്രമീകരണവും സംഗീത സംവിധാനവും ആകര്‍ഷകമായി.

ക്ളിന്റ്പവിത്രന്‍, ഷെരിഫ് പുന്നയൂർക്കുളം, ​ഉല്ലാസ് തറയിൽ,​ ​സലിം ഹനീഫ ​എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. ​

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുല്ലൂറ്റ് അസ്സോസിയേഷൻ കുടുംബ സംഗമം
Next »Next Page » കേരളോത്സവം സമാപിച്ചു »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine