അബുദാബി : മദീനാ സയിദിലെ ടാലന്റ് ഡാന്‍സ് അക്കാദമി യുടെ ഉല്‍ഘാടനം അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഒക്ടോബര്‍ 19 ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക് ‘നൃത്ത കലാ സന്ധ്യ’ എന്ന പേരില്‍ വിവിധ കലാ പരിപാടി കളോടെ നടക്കും.
പ്രമുഖ കര്‍ണ്ണാടക സംഗീത വിദ്വാനും സംവിധായകനു മായ വിദ്യാധരന്‍ മാസ്റ്റര്‍ ചടങ്ങില്‍ മുഖ്യാഥിതി ആയിരിക്കും. പൊതു സമ്മേളന ത്തിന് ശേഷം അക്കാദമി യിലെ അദ്ധ്യാപ കരും കുട്ടികളും മറ്റു പ്രമുഖ കലാകാരന്മാരും പങ്കെടുക്കുന്ന നൃത്ത നൃത്യങ്ങളും മാസ്റ്ററുടെ നേതൃത്വ ത്തിലുള്ള ഗാനമേളയും നടക്കും.
വിദ്യാധരന്‍ മാസ്റ്ററുടെ രക്ഷാ കര്‍തൃത്വ ത്തിലുള്ള ടാലന്റ് ഡാന്‍സ് അക്കാദമി യില്‍ സംഗീത പഠനവും നൃത്ത പഠനവും കൂടാതെ ചിത്ര കലാ പഠനവും യോഗാ ക്ലാസുകളും ഉണ്ടായിരിക്കു മെന്ന് അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു. നാട്ടില്‍ നിന്നും വരുന്ന പ്രഗല്‍ഭരായ അദ്ധ്യാപകരുടെ ശിക്ഷണ ത്തിലാണ് ക്ലാസ്സുകള്‍ നടക്കുക.
മാസത്തില്‍ നാല് ദിവസം വിദ്യാധരന്‍ മാസ്റ്ററുടെ സന്ദര്‍ശനവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്ലാസുകള്‍ ലഭ്യമാണ് എന്നും മാനേജിംഗ് ഡയരക്ടര്‍ മുരളീ ശങ്കര്‍ അറിയിച്ചു. വിദ്യാധരന്‍ മാസ്റ്റര്‍, ഷിജില്‍ കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.