രണ്ടാം പെരുന്നാളിന് ‘ഈദിന്‍ ഇശല്‍ മര്‍ഹബ’

October 14th, 2013

basheer-thikkodi-eid-ishal-marhaba-brochure-release-ePathram
അബുദാബി : ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഇശല്‍ എമിറെറ്റ്സ് അബുദാബി ഒരുക്കുന്ന ‘ഈദിന്‍ ഇശല്‍ മര്‍ഹബ’ എന്ന സംഗീത ആല്‍ബ ത്തിന്റെ ബ്രോഷര്‍ പ്രകാശനം അബുദാബി യില്‍ നടന്നു. ഗള്‍ഫ് എയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് പ്രശാന്ത് നായര്‍, പ്രവാസി ഗായകനും ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി യുമായ ബഷീര്‍ തിക്കൊടി, റാസിഖ് തിക്കോടി, നൗഷാദ്‌ കൊയിലാണ്ടി, ജിഹാദ്‌, മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.

eid-ishal-marhaba-basheer-thikkodi-ePathram

രണ്ടാം പെരുന്നാള്‍ ദിവസം മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ഈദിന്‍ ഇശല്‍ മര്‍ഹബ’ യില്‍ മാപ്പിളപ്പാട്ട് ഗാന ശാഖ യിലെ പുതു തലമുറക്കാരായ അന്‍വര്‍ സാദത്ത്‌, താജുദീന്‍ വടകര, സജല സലിം, ബഷീര്‍ തിക്കോടി, ജമാല്‍ തിരൂര്‍ തുടങ്ങിയ വരുടെ ഇമ്പമാര്‍ന്ന പാട്ടുകളുടെ ദൃശ്യാവിഷ്കാരം ചെയ്തു യു. എ. ഇ. യിലെ കലാ കാരന്മാര്‍ വേഷമിടുന്നു.

സത്താര്‍ കാഞ്ഞങ്ങാട്, സജി മില്ലേനിയം, മുഹമ്മദ്‌ സഹല്‍, പി. എം. അബ്ദുല്‍ റഹിമാന്‍, താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം തുടങ്ങിയവര്‍ ഇതിന്റെ പിന്നണി യില്‍ പ്രവര്‍ത്തിക്കുന്നു.

പതിനാലു വര്‍ഷമായി മാപ്പിളപ്പാട്ടു ഗാനാസ്വാദകരുടെ മനസ്സറിഞ്ഞു ടെലിവിഷന്‍ പ്രോഗ്രാ മുകളും സ്റ്റേജ് ഷോകളും അവതരിപ്പിച്ചു വരുന്ന ഇശല്‍ എമിറെറ്റ്സ് അബുദാബി യുടെ ‘ഈദിന്‍ ഇശല്‍ മര്‍ഹബ’ കേരളത്തിലും ഗള്‍ഫിലുമായിട്ടാണ് ചിത്രീകരി ച്ചിരിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഒപ്പന മല്‍സരം ഒക്ടോബര്‍ 18 ന്

October 14th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ഈദ് ആഘോഷ ങ്ങളുടെ ഭാഗമായി ഒപ്പന മത്സരം നടത്തുന്നു. ഒക്ടോബര്‍ 18 വെള്ളിയാഴ്ച 6 മണിക്ക് കെ. എസ്. സി. അങ്കണ ത്തില്‍ നടക്കുന്ന മത്സര ത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നു സംഘങ്ങള്‍ പങ്കെടുക്കും. വിജയി കള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് കലാവിഭാഗം സെക്രട്ടറി അറിയിച്ചു.

ഒപ്പന മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 02 631 44 55, 02 631 44 56, 050 58 03 209 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയില്‍ ബ്രദേഴ്സ് കുടുംബ സംഗമം ബുധനാഴ്ച

October 14th, 2013

അബുദാബി : തൃത്താല നിയോജക മണ്ഡല ത്തിലെ മലയില്‍ നിവാസി കളുടെ കൂട്ടായ്മയായ മലയില്‍ ബ്രദേഴ്സ് യു. എ. ഇ. യുടെ കുടുംബ സംഗമം ഒക്ടോബര്‍ 16 ബുധനാഴ്ച ഷാര്‍ജ നാഷനല്‍ പാര്‍ക്കില്‍ രാവിലെ ഒന്‍പതു മുതല്‍ വിവിധ കലാകായിക പരിപാടികളോടെ നടക്കും.

വിവരങ്ങള്‍ക്ക് : 050 56 65 264, 050 36 50 726.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൂന്നാം പെരുന്നാളിന് “ഈദ്‌ നൈറ്റ്‌ ” ഇസ്ലാമിക്‌ സെന്ററില്‍

October 13th, 2013

stars-abudhabi-eid-night-2013-ePathram
അബുദാബി : പ്രമുഖ ഗായകനായ കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വ ത്തില്‍ യുവ ഗായക നിരയിലെ ശ്രദ്ധേയരായ പാട്ടുകാരെ അണി നിരത്തി സ്റ്റാര്‍സ്‌ ഓഫ് അബുദാബി മൂന്നാം പെരുന്നാള്‍ ദിന ത്തില്‍ ഒരുക്കുന്ന ”ഈദ്‌ നൈറ്റ്‌”എന്ന സ്റ്റേജ് ഷോ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ അരങ്ങേറും.

വൈകുന്നേരം ആറര മണിക്ക് തുടങ്ങുന്ന പരിപാടി യില്‍ കണ്ണൂര്‍ ഷെരീഫിനെ കൂടാതെ ആദില്‍ അത്തു, പ്രദീബ്‌ ബാബു തുടങ്ങിയവരും പങ്കെടുക്കും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് : 050 49 15 241, 055 87 11 647

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈദ്‌ സംഗമം ഇസ്ലാമിക്‌ സെന്ററില്‍

October 13th, 2013

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ ഒരുക്കുന്ന ഈദ്‌ സംഗമം, ഈദ്‌ ദിന ത്തില്‍ ​രാത്രി ഏഴര മണിക്ക് ഇസ്ലാമിക്‌ സെന്ററില്‍ ആകര്‍ഷക ങ്ങളായ പരിപാടി കളോടെ നടക്കും.

മാപ്പിളപ്പാട്ട് ഗായകനായ ഹബീബ്‌ കാസര്‍ഗോഡ്‌, എടരിക്കോട് കോല്‍ക്കളി സംഘം, സെന്റര്‍ ബാലവേദി എന്നിവരുടെ വിവിധ കലാ പരിപാടികളും സെന്സായ്‌ മുനീര്‍ അവ തരിപ്പിക്കുന്ന കരാട്ടെ പ്രകടന ങ്ങളും ഉണ്ടായിരിക്കും എന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊച്ചന്നൂര്‍ നിവാസികളുടെ ഈദ്‌ സംഗമം അബുദാബിയില്‍
Next »Next Page » മൂന്നാം പെരുന്നാളിന് “ഈദ്‌ നൈറ്റ്‌ ” ഇസ്ലാമിക്‌ സെന്ററില്‍ »



  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine