ദുബായ് : പ്രവാസി ഇന്ത്യ ക്കാരുടെ മൃതദേഹമോ, ചിതാ ഭസ്മമോ നാട്ടില്‍ കൊണ്ടു പോകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് അറിയിപ്പ് നല്‍കണം എന്ന എയര്‍ ഇന്ത്യ സര്‍ക്കുലര്‍ മര്യാദ കളുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ് എന്ന് ദല അഭിപ്രായപ്പെട്ടു.
കാലങ്ങളായി പ്രവാസി ഇന്ത്യ ക്കാരോട് കാണിക്കുന്ന തല തിരിഞ്ഞ സമീപനങ്ങള്‍ ഇന്ത്യക്കാരായ യാത്രക്കാരെ എയര്‍ ഇന്ത്യയുടെ ശത്രു ക്കളാക്കി നിര്‍ത്തുന്ന തിനുള്ള ഉന്നത തല ഗൂഡാലോചന യാണ്. സ്വകാര്യ വിമാന കമ്പനികളെ സഹായിക്കുന്ന ഇത്തരം രഹസ്യ അജണ്ടകള്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്റെ ഒത്താശ യോടെ നടക്കുന്ന തട്ടിപ്പാണ്. വിദേശ രാജ്യങ്ങളില്‍ മരണം സംഭവിച്ചു കഴിഞ്ഞാല്‍ മൃതശരീരം എത്രയും വേഗ ത്തില്‍ നാട്ടില്‍ എത്തിക്കുന്ന തിനുള്ള നടപടി വിദേശ രാജ്യ ങ്ങളിലെ സര്‍ക്കാറുകള്‍ സ്വീകരിക്കുമ്പോള്‍, അതിനു കടക വിരുദ്ധമായ രീതിയില്‍ ഒരു തര ത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത നിലപാടാണ് എയര്‍ ഇന്ത്യ കൈ ക്കൊണ്ടിരിക്കുന്നത്.
പ്രവാസികളെ അവഹേളിക്കുകയും മൃത ദേഹത്തോടു പോലും അനാദരവ് കാണിക്കുകയും ചെയ്യുന്ന എയര്‍ ഇന്ത്യയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും നയം തിരുത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ദല അഭ്യര്‍ഥിച്ചു.