ദുബായ് : ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സര ങ്ങള്‍ ജൂലായ് 16 ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. അനുബന്ധ മായി നടക്കുന്ന ഖുര്‍ആന്‍ പ്രഭാഷണ പരമ്പര റമദാന്‍ ഒന്നിന് തുടങ്ങി.
യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് 1997-ല്‍ ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍മത്സര ത്തിന് തുടക്കം കുറിച്ചത്. ഇത്തവണ 88 രാജ്യ ങ്ങളില്‍നിന്നുള്ള പ്രതിനിധി കളാണ് ഖുര്‍ആന്‍ പാരായണ മത്സര ത്തില്‍ പങ്കെടു ക്കുന്നത്.
ഖുര്‍ആന്‍ പൂര്‍ണമായും അര്‍ഥം ഉള്‍ക്കൊണ്ട് മനഃപാഠ മാക്കുകയും അത് കൃത്യത യോടെ അവതരിപ്പി ക്കുകയും വിധി കര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും ചെയ്യുന്ന മത്സരാര്‍ഥി ആയിരിക്കും വിജയി. വിജയിയാകുന്ന യുവ പണ്ഡിതന് രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാന ങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം രണ്ട് ലക്ഷം, ഒന്നര ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിക്കും.
എല്ലാവര്‍ഷവും ഇന്ത്യ യില്‍നിന്നുള്ള പ്രതിനിധികള്‍ ഖുര്‍ആര്‍ പാരായണ മത്സര ത്തില്‍ പങ്കെടുക്കാറുണ്ട്. 2009 ല്‍ ഇന്ത്യയില്‍ നിന്നുള്ള ഇബ്രാഹിം ഹാഫിസ് സയ്യിദ് അഹമ്മദ് എന്ന മല്‍സരാര്‍ത്ഥി ഒന്നാം സ്ഥാനം നേടിയിരുന്നു.
അറബി ഭാഷയ്ക്ക് പുറമേ മലയാളം, തമിഴ്, ബംഗാളി, ഭാഷകളിലും വര്‍ഷംതോറും പ്രഭാഷണ ങ്ങള്‍ നടക്കാറുണ്ട്.
ഖിസൈസിലെ ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയ ത്തിലാണ് വിദേശ ഭാഷ കളിലുള്ള പ്രഭാഷണ ങ്ങള്‍ നടക്കുന്നത്.
പ്രഭാഷണങ്ങള്‍ ജൂലായ് 18 ന് ആരംഭിച്ചു 27 ന് അവസാനിക്കും.