അബുദാബി : എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് വെട്ടി ക്കുറക്കാനുള്ള നീക്കം പിന്‍വലിക്കണം എന്ന് ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
പ്രവാസി ഇന്ത്യ ക്കാരില്‍ വരുമാനം കുറഞ്ഞ ഭൂരി ഭാഗവും ഏറ്റവുമധികം ആശ്രയിക്കുന്നത് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബജറ്റ്എയര്‍ വിമാന ങ്ങളെ യാണ്. ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്നും ഈ മാസം 22 മുതല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ ഇന്ത്യ യിലേക്കുള്ള ബാഗേജ് പരിധി 30 കിലോ ഗ്രാമില്‍ നിന്ന് 20 കിലോ ഗ്രാമായി വെട്ടി ക്കുറക്കുന്നത് സാധാരണ ക്കാരായ ഗള്‍ഫ് മലയാളി കളെ യാണ് പ്രതികൂല മായി ബാധിക്കുന്നത്.
ലഗേജ് കുറച്ച് കൂടുതല്‍ യാത്രക്കാരെ കൊണ്ടു പോകാന്‍ തീരുമാന മെടുക്കുമെന്ന എയര്‍ ഇന്ത്യയുടെ വിശദീകരണം തൃപ്തി കരമല്ല. ബഗേജ് വെട്ടിക്കുറക്കാനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നീക്കം ഉടന്‍ പിന്‍വലിക്കണ മെന്ന് ഇന്ത്യന്‍ മീഡിയ അബുദാബി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്കും സഹമന്ത്രിക്കും നിവേദനം സമര്‍പ്പിക്കും.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗ ത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, ജോയിന്റ് സെക്രട്ടറി സിബി കടവില്‍, പ്രസ് സെക്രട്ടറി പി. എം. അബ്ദുല്‍ റഹ്മാന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജോണി ഫൈനാര്‍ട്‌സ്, മനു കല്ലറ, അബ്ദുല്‍ റഹ്മാന്‍ മണ്ടായപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.