അബുദാബി : ഔഖാഫിന്റെ നിര്‍ദ്ദേശം അനുസരിച്ച് റമദാനിലെ എല്ലാ രാത്രികളിലും ദുബായ് നായിഫിലെ ഖലീഫ മസ്ജിദിൽ നിസ്കാര ത്തിനു നേതൃത്വം നല്കിയ (ഇമാം) ദുബായ് എൻ. ഐ. മോഡൽ സ്കൂൾ വിദ്യാർഥിയും എസ്. കെ. എസ്. എസ്. എഫ്. പ്രവർത്ത കനുമായ ഹാഫിസ് ഹസം ഹംസ യെ അബൂദാബി എസ്. കെ. എസ്. എസ്. എഫ്. കമ്മറ്റി ആദരിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ഈദ് പ്രോഗ്രാമിൽ വെച്ച് പല്ലാർ മുഹമ്മദ് കുട്ടി മുസ്ലിയാർ ഉപഹാരം സമ്മാനിച്ചു. ചെറു പ്രായത്തിൽ തന്നെ ഒരു പള്ളിയിൽ ഇമാമത്ത് നില്കാൻ നിയോഗിക്ക പ്പെടുക വഴി മലയാളി കളുടെ മുഴുവൻ അഭിമാനമായി തീര്‍ന്ന ഹസം ഹംസ മറ്റു വിദ്യാർഥി കൾക്ക് മാതൃക യാണ് എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
സയ്യിദ് അബ്ദു റഹ്മാൻ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദു റഹ്മാൻ മൗലവി ഒളവട്ടൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ജലീൽ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. ഉസ്മാൻ ഹാജി, സയ്യിദ് നൂറുദ്ധീൻ തങ്ങൾ, അബ്ദുൽ ഖാദർ ഒളവട്ടൂർ എന്നിവർ സംബന്ധിച്ചു. ഹാരിസ് ബാഖവി സ്വാഗതവും സമീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതു പരീക്ഷയിൽ യു. എ. ഇ. തല ത്തിൽ രണ്ടാം റാങ്ക് നേടിയ ഫസൽ ഇർഷാദ്, മദ്രസ തലത്തിൽ അഞ്ചാം തരത്തിൽ ഒന്നാം സ്ഥാനം നേടിയ മറിയം ബി, ഏഴാം തര ത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ റഷ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
മൂന്നു പേരും അബുദാബി മാലിക് ബിൻ അനസ് മദ്രസ്സ വിദ്യാർഥികളാണ്.