അന്താക്ഷരി മല്‍സരം മാറ്റി വെച്ചു

December 26th, 2013

അബുദാബി : കുറ്റ്യാടി മണ്ഡലം കെ. എം. സി. സി. കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ഡിസംബര്‍ 26 വ്യാഴാഴ്ച, ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്താനിരുന്ന അന്താക്ഷരി മല്‍സരം ജനുവരി ഒന്ന് ബുധനാഴ്ച യിലേക്ക് മാറ്റി വെച്ചു എന്ന് കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 – 580 50 80, 050- 437 33 20

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മലയാളി സമാജ ത്തില്‍ വിന്റര്‍ ക്യാംപ്

December 25th, 2013

അബുദാബി : സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി മുസ്സഫയിലെ അബുദാബി മലയാളി സമാജ ത്തില്‍ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന വിന്റര്‍ ക്യാംപ് സംഘടിപ്പിക്കും.

5 വയസ്സു മുതല്‍ 15 വയസ്സു വരെ യുള്ള കുട്ടി കള്‍ക്കു വേണ്ടി യാണ് വിന്റര്‍ ക്യാംപ് ഒരുക്കുന്നത്. ജവഹര്‍ ബാല ജന വേദി ചെയര്‍മാന്‍ ജി. വി. ഹരി യുടെ നേതൃത്വത്തിലാണ് ജനുവരി രണ്ടു വരെ ക്യാംപ് നടക്കുക. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കു വിന്റര്‍ ക്യാമ്പില്‍ പങ്കെടുക്കാം.

വിശദ വിവരങ്ങള്‍ക്ക്: 055 22 42 732 , 050 67 26 493.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കടലില്‍ മുങ്ങി മരിച്ചു

December 25th, 2013

ദുബായ് : മലയാളി വിദ്യാര്‍ത്ഥി കടലില്‍ മുങ്ങി മരിച്ചു. അമേരിക്കന്‍ യൂണിവേഴ്സിറ്റി യിലെ എം. ബി. എ. വിദ്യാര്‍ത്ഥി അമീന്‍ അബ്ദുല്‍ റഹിമാന്‍ (22) ആണ് ബുധനാഴ്ച രാവിലെ ഫുജൈറ യില്‍ വെച്ച് മരണപ്പെട്ടത്.

ameen-puthoor-rahiman-kmcc-ePathram

കെ. എം. സി. സി. യു. എ. ഇ. യുടെ പ്രസിഡന്റ് പുത്തൂര്‍ റഹ്മാ ന്‍റെ മകനാണ് അമീന്‍ അബ്ദുല്‍ റഹിമാന്‍.

ഫുജൈറ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ പ്പോഴാണ് അമീന്‍ അപകട ത്തില്‍ പെട്ടത്. നിയമ നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടി ലേക്ക് കൊണ്ടു പോകും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടകോല്‍സവം : ‘പന്തയം’ ശ്രദ്ധേയമായി

December 25th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഭരത് മുരളി സ്മാരക നാടകോല്‍സവ ത്തില്‍ രാജീവ് മുളക്കുഴ സംവിധാനം ചെയ്ത പന്തയം എന്ന നാടകം, വിഷയ ത്തിലെ പ്രത്യേകത കൊണ്ടും അവതരണ ത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയ മായി. ആന്റണ്‍ ചെക്കോവിന്റെ ദി ബെറ്റ് എന്ന കഥ യുടെ നാടകാ വിഷ്കാര മായിരുന്നു പന്തയം.

അധികാര ത്തിനു വേണ്ടി പണവും പണ ത്തിനു വേണ്ടി അധികാരവും ദുർവ്യയം ചെയ്യ പ്പെടുന്ന കച്ചവട സംസ്കാര ത്തിൽ, ദാരിദ്ര്യം കൊടും പാപമായി ചുമത്തി മനുഷ്യനെ പാർശ്വ വൽക്കരി ക്കുന്ന ജീർണ്ണ വ്യവസ്ഥിതിക്ക് എതിരെ തിരിച്ചറിവിന്റെ തീപ്പന്തവു മായി ഒരൊറ്റ യാനായി ജീവിതം തന്നെ പണയം വെക്കുന്ന ഇവാൻ. പണമാണ് ലോകത്തില്‍ എല്ലാം എന്നു കരുതി പന്തയ ത്തില്‍ മുഴുകുന്ന അലക്സാണ്ടര്‍ ബലനോവ്, ഭാര്യ ആഡ്രിയ എന്നിവരുടെ ജീവിത മായിരുന്നു പന്തയം. അലക്സാണ്ടര്‍ ബലനോവ് ആയി ഷംഹാസും ഇവാനായി അന്‍വര്‍ ബാബുവും ആഡ്രിയ യായി ശീതളും അരങ്ങിലെത്തി.

പ്രമുഖ രായ സംവിധായ കരുടെ നാടക ങ്ങള്‍ മത്സരിക്കുന്ന നാടകോത്സവ ത്തില്‍ ഈ രംഗത്തെ പുതുമുഖ മായ രാജീവ് മുളക്കുഴ രചനയും സംവിധാനവും ചെയ്ത നാടകം ഏറെ ശ്രദ്ധിക്ക പ്പെട്ടു.

നാടകോല്‍സവ ത്തിന്റെ അഞ്ചാം ദിവസ മായ വ്യാഴാഴ്ച രാത്രി 8.30 ന് മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതം, സംവിധായകന്‍ സാംകുട്ടി പട്ടങ്കരി ചിത്രീകരിച്ച് ‘കവിയച്ഛന്‍’ അരങ്ങിലെത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൂന്നു പതിറ്റാണ്ട് പിന്നിട്ട പ്രവാസികളെ ആദരിച്ചു

December 25th, 2013

ഉമ്മുല്‍ ഖുവൈന്‍ : മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പാതായ്ക്കര നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ ‘പാതായ്ക്കര പ്രവാസി സംഘം‘ ഒരുക്കിയ കുടുംബ സംഗമ ത്തില്‍ മൂന്നു പതിറ്റാണ്ട് പിന്നിട്ട പ്രവാസികളെ ആദരിച്ചു.

പാതായ്ക്കര പ്രദേശത്തു നിന്നും യു. എ. ഇ. യില്‍ എത്തി മുപ്പതു വര്‍ഷം ജോലി ചെയ്ത കുന്നത്ത് ഹംസ, എം. ടി. ഷംസുദ്ദീന്‍, കുന്നത്ത് അബു, കുറ്റീരി മുസ്തഫ, സി. മൊയ്തീന്‍ കുട്ടി, കുന്നത്ത് അബ്ദു ഹാജി, പൊതിയില്‍ മുഹമ്മദ് എന്നീ ഏഴു പ്രവാസി കളെയാണ് ആദരിച്ചത്.

ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടി കളില്‍ പങ്കെടുത്ത് വിജയിച്ച പാതായ്ക്കര പ്രവാസി സംഘം അംഗ ങ്ങളുടെ കുട്ടി കള്‍ക്ക് സമ്മാന ങ്ങളും വിതരണം ചെയ്തു. പ്രവാസി സംഘം പ്രസിഡന്റ് കുന്നത്ത് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.

ഉമ്മുല്‍ ഖുവൈനില്‍ നടത്തിയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണ മെന്റിന്റെ വിലയിരുത്തലും യോഗ ത്തില്‍ വെച്ച് നടന്നു. സെക്രട്ടറി മേലെതില്‍ ആഷിക് സ്വാഗതവും ട്രഷറര്‍ എം. സൈതലവി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ കരുണാകരന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു
Next »Next Page » നാടകോല്‍സവം : ‘പന്തയം’ ശ്രദ്ധേയമായി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine