എ. വി. വോളി ബോള്‍ മേള : മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി

December 12th, 2013

അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന പ്രഥമ എ. വി. ഹാജി സ്മാരക വോളി ബോള്‍ മേള ഡിസംബര്‍ 12, 13 തീയതി കളില്‍ അബുദാബി ഖാലിദിയ സ്പിന്നീസിനു സമീപ ​ മുള്ള കോര്‍ണീഷിലെ മലായിബ് സ്റ്റേഡിയ ത്തില്‍ നടക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയിരിക്കും.

ഡിസംബര്‍ 12 വ്യാഴാഴ്ച രാത്രി 7 മണി മുതല്‍ 11. 30 വരെയും 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1. 30 മുതല്‍ രാത്രി 12 മണി വരെയും നടക്കുന്ന വോളി ബോള്‍ മേള യില്‍ യു. എ. ഇ. യിലെ പ്രമുഖ ക്ലബ്ബുകള്‍ പങ്കെടുക്കും. നവംബർ 21 ന് നടക്കേണ്ടി യിരുന്ന വോളി ബോള്‍ മേള മഴ കാരണം മാറ്റി വെച്ച തായിരുന്നു എന്നു സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 – 3 1 4 51 60

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

20 – 20 ക്രിക്കറ്റ് മത്സരം അബുദാബിയില്‍

December 11th, 2013

logo-angamaly-nri-association-ePathram
അബുദാബി: അങ്കമാലി എന്‍ ആര്‍ ഐ അസോസിയേഷന്‍ അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തുന്നു. മത്സരം അബുദാബി യാസ് ഐലന്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഡിസംബര്‍ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് യു എ ഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമംഗം ഹഫ്‌സ ഫൈസല്‍ ഉത്ഘാടനം ചെയ്യും.

അങ്കമാലി എന്‍ ആര്‍ ഐ അസോസി യേഷന്‍ അബുദാബി ടീമും, ദുബായ് ടീമും തമ്മിലായിരിക്കും മത്സരം എന്നു ഭാരവാഹി കളായ റിജു കാവലിപ്പാടനും രൂപേഷ് അനന്തകൃഷ്ണനും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 50 14 942

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൃശൂര്‍ ജില്ലാ കെ. എം. സി. സി. പ്രതിഭാ സംഗമം വ്യാഴാഴ്ച

December 10th, 2013

ദുബായ് : കെ. എം. സി. സി. തൃശൂര്‍ ജില്ലാ കമ്മിററി സംഘടി പ്പിക്കുന്ന പ്രതിഭാ സംഗമം ഡിസംബര്‍12 വ്യാഴാഴ്ച രാത്രി 8 മണിക്കു് അല്‍ ബറാഹ കെ. എം. സി. സി. ഓഡിറ്റോറി യ ത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. കലാ- കായിക സഹിത്യ രംഗ ങ്ങളിലെ വിവിധ മത്സര ങ്ങളില്‍ വിജയിച്ച അംഗ ങ്ങളെ ചടങ്ങില്‍ വെച്ച് ആദരിക്കുകയും ചെയ്യും. കെ. എം. സി. സി നേതാക്കളും സാമൂഹ്യ – സാംസ്കാരിക പ്രവര്‍ത്ത കരും സംബന്ധിക്കും.

വിശദ വിവരങ്ങള്‍ക്ക് : അഷറഫ് കൊടുങ്ങല്ലൂര്‍ – 050 37 67 871

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ശാഖ അല്‍ വത് ഭയില്‍

December 10th, 2013

abudhabi-indian-school-new-building-in-al-watba-ePathram
അബുദാബി : ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ശാഖ അടുത്ത അധ്യയന വര്‍ഷം അല്‍ വത് ഭയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 3, 450 വിദ്യാര്‍ ത്ഥി കള്‍ക്ക് പഠന സൗകര്യം ലഭ്യമാകും.

27, 500 ചതുരശ്ര മീറ്ററില്‍ പുതിയ ക്യാമ്പസ് നിര്‍മിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ സ്‌കൂള്‍ അധികൃതരും നിര്‍മാണ കമ്പനി യായ എയര്‍ ലിങ്ക് ഇന്‍റര്‍നാഷണലും ഒപ്പു വെച്ചു.

രണ്ടു ഘട്ട മായാണ് സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തി യാക്കുക. ഇതില്‍ ആദ്യ ഘട്ടം 2014 ഏപ്രിലില്‍ പൂര്‍ത്തിയാകും. ഇതോടെ കിന്‍റര്‍ഗാര്‍ട്ടന്‍ മുതല്‍ ആറു വരെ യുള്ള ക്ലാസു കളില്‍ പ്രവേശനം ലഭിക്കും. തുടര്‍ന്ന് രണ്ടാം ഘട്ട നിര്‍മാണം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.

അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബി. ആര്‍. ഷെട്ടിയും എയറോലിങ്ക് കമ്പനി സി. ഇ. ഒ. അനില്‍ പിള്ളയും ധാരണാ പത്ര ത്തില്‍ ഒപ്പു വെച്ചു. സ്‌കൂള്‍ ഡയറക്ടര്‍മാരായ പി. ബാവ ഹാജി, സര്‍വോത്തം ഷെട്ടി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. സി. വിജയ ചന്ദ്ര എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇ – നെസ്റ്റ് ദേശീയ ദിനം ആഘോഷിച്ചു

December 10th, 2013

enest-national-day-celebration-ePathram
ദുബായ് : കൊയിലാണ്ടി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി യുടെ കീഴിലുള്ള ‘നെസ്റ്റ്’ ആതുര ലയ ത്തിനു വേണ്ടി യു. എ. ഇ. യില്‍ പ്രവര്‍ത്തി ക്കുന്ന വളന്‍റിയര്‍മാരുടെ കൂട്ടായ്മ യായ എമിറേറ്റ്‌സ് നെസ്റ്റ് (ഇ നെസ്റ്റ്) യു. എ. ഇ. യുടെ ദേശീയ ദിനം ആഘോഷിച്ചു.

ദുബായ് ഖിസൈസ് പോണ്ട് പാര്‍ക്കില്‍ നടന്ന പരിപാടി റേഡിയോ അവതാരക ശാലു ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഇ നെസ്റ്റ് പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. യാസിര്‍ ഹമീദ് മുഖ്യാതിഥി ആയിരുന്നു. പി. എം. അബ്ദുള്‍ ഖാദര്‍, അബൂബക്കര്‍ സിദ്ദിക്ക്, ഹാഷിം പുന്നക്കല്‍, രാജന്‍ കൊളാവി പാലം, അഫ്‌സല്‍ കൊയിലാണ്ടി, സി. എച്ച്. അബൂബക്കര്‍, കെ. എം. പ്രവീണ്‍, ഫൈസല്‍ മേലടി, റാബിയ ഹുസൈന്‍, യു. സത്യന്‍ എന്നിവര്‍ സംസാരിച്ചു. മുജീബ് റഹ്മാന്‍ സ്വാഗതവും നബീല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : ബ്രോഷര്‍ പ്രകാശനം ചെയ്തു
Next »Next Page » അബുദാബി ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ശാഖ അല്‍ വത് ഭയില്‍ »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine