അബുദാബി : ശൈഖ് സായിദ് ഉള്‍പ്പെടെ യുള്ള പൂര്‍വ്വിക രുടെ അര്‍പ്പണ ബോധ ത്തിന്റെയും കഠിനാധ്വാന ത്തിന്റെയും ഫല ങ്ങളാണു രാജ്യം ഇന്ന് അനുഭവി ക്കുന്നത്. വിവിധ മേഖല കളില്‍ ലോക രാജ്യ ങ്ങളുടെ മുന്‍പന്തി യിലാണ് രാജ്യം എന്നും ശാന്തിയും സമാധാനവും ജീവിത സുരക്ഷിതത്വവും നല്കുന്ന രാജ്യമാണ് യു. എ. ഇ. എന്നും പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്.
നിഷ്പക്ഷ നീതി നിര്‍വ്വഹണം, സാമൂഹിക സമത്വം, മെച്ച പ്പെട്ട ജീവിതം എന്നിവ ഒരു സമൂഹ ത്തിന്റെ അടിസ്ഥാന മായ അനിവാര്യത കളാണ്. മാനുഷിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുള്ള ഭരണ സംവിധാനമാണ് ഇതിന് ഊര്‍ജം പകരുന്നത് എന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
ഇന്നു കാണുന്ന വികസനം എളുപ്പ ത്തില്‍ നേടിയതല്ല. പ്രതീക്ഷ യോടെ ഏറ്റവും മികച്ച വൃക്ഷ ത്തൈ തെരഞ്ഞെടുത്തു വളര്‍ത്തി ഫലം നേടുക യായിരുന്നു. ഇതിനു രാജ്യം മുന്‍ഗാമി കളോടു കടപ്പെട്ടി രിക്കുന്നു. അഭിമാനകര മായി മുന്നേറാന്‍ രാജ്യത്തിനു കഴിഞ്ഞു.
പരിസ്ഥിതി യെ ഹനിക്കാത്ത വികസന പദ്ധതി കളാണ് അദ്ദേഹം വിഭാവന ചെയ്തത്. പരുക്കന്‍ മരുഭൂമി യെ പച്ച ത്തുരുത്താക്കാന് കഴിഞ്ഞു. കാടുകള്പോലും സൃഷ്ടിച്ചു. വിശാല മായ ഉദ്യാനങ്ങള്‍, ജലാശയ ങ്ങള് എന്നിവയും യാഥാര്‍ഥ്യമാക്കി. പ്രകൃതിയെ മറക്കുന്നതല്ല വികസനം എന്നു തെളിയിച്ചു.
യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഒന്‍പതാം ചരമ വാര്‍ഷിക ദിന മായ ജൂലായ് 28 (റമദാന് 19) മാനവ സ്നേഹ ദിന മായി ആചരി ക്കാനുള്ള യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രഖ്യാപന ത്തെ സ്വാഗതം ചെയ്യുക യായിരുന്നു അദ്ദേഹം.
നന്മ യുടെയും കാരുണ്യ ത്തിന്റെയും സന്ദേശം ഉയര്‍ത്തി പ്പിടിച്ചു കൊണ്ടുള്ള പ്രഖ്യാപന മാണത്. യു. എ. ഇ. യുടെ മുഖം നന്മ യുടേതു കൂടിയാണ്. ശൈഖ് സായിദ് ഉയര്‍ത്തി പ്പിടിച്ചത് സ്നേഹ ത്തിന്റെയും കാരുണ്യ ത്തിന്റെയും സഹവര്‍ത്തിത്വ ത്തിന്െയും സന്ദേശ മാണ്. ആ മഹാനെ ഓര്‍ക്കുന്ന ദിനം നാം ആ മൂല്യ ങ്ങള്‍ക്കു വേണ്ടി കൂടി നിലകൊള്ളുന്നു എന്ന പ്രതിജ്ഞ പുതുക്കുക കൂടിയാണ് ചെയ്യുന്നത്.
ദരിദ്രര്‍ക്കും അവശ വിഭാഗ ക്കാര്‍ക്കുമായി എന്നും കാരുണ്യ ഹസ്തം നീട്ടുന്ന രാജ്യത്തിനു വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു.