അബുദാബി : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അനുസ്മരിക്കുന്നു.
ശൈഖ് സായിദിന്റെ ഒമ്പതാം ചരമ വാര്‍ഷിക ദിന ത്തോട് അനുബന്ധി ച്ചുള്ള അനുസ്മരണവും ചിത്ര പ്രദര്‍ശനവും ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന് നമൃതാ കുമാര്‍ ചിത്രകാരന് ഖലീലുല്ല ചെംനാട് രൂപ കല്പന ചെയ്ത ശൈഖ് സായിദിന്റെ ചിത്രം പ്രകാശനം ചെയ്ത് ഉദ്ഘാടനം ചെയ്യും.
യു. എ. ഇ. എക്സ്ചേഞ്ച് സി. ഓ. ഓ. വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി എന്നിവര്‍ ശൈഖ് സായിദ് അനുസ്മരണം നടത്തും. ശൈഖ് സായിദിന്റെ സ്മരണ പകരുന്ന അത്യപൂര്‍വ ചിത്ര ശേഖര ങ്ങളുമായി വിവിധ കലാ കാരന്മാര് പങ്കെടുക്കും.
കെ. എം. സി. സി. അബുദാബി സംസ്ഥാന കമ്മിറ്റി യുടെ ശൈഖ് സായിദിന്റെ അത്യപൂര്‍വ ചിത്ര ശേഖര ങ്ങളും ചിത്രകാരന് ഖലീലുല്ല ചെംനാട്, ഉദയ് റസല്‍പുരം, ഷീനാ ബിനോയ്, ബോബന്, കുമാര്‍ ചടയമംഗലം, റിഷാദ് കെ. അലി, ഷിബു പ്രഭു, അബുദാബി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി ആമിന അഫ്റാഹ് തുടങ്ങിയ വരുടെ ചിത്ര ങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക.