ഇനി മുതല്‍ എമിറേറ്റ്‌സ് ഐ. ഡി. യി ലും ഇ – ഗേറ്റ്

August 1st, 2013

abudhabi-emigration-e-gate-ePathram
അബുദാബി : യു. എ. ഇ. യിലെ താമസക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ക്യൂ നില്‍ക്കാതെ എളുപ്പ ത്തില്‍ പുറത്ത് കടക്കാനാവുന്ന പുതിയ സംവിധാനം ഇ – ഗേറ്റ് ഇനി എമിറേറ്റ്‌സ് ഐ. ഡി. കാര്‍ഡു കളില്‍ ലഭ്യമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. 150 ദിര്‍ഹം നല്‍കി യാല്‍ രണ്ടു വര്‍ഷ ത്തേക്ക് ഇ – ഗേറ്റ് സൗകര്യം എമിറേറ്റ്‌സ് ഐ. ഡി. കാര്‍ഡു കളില്‍ ലഭ്യമാകും. പുതുക്കാനുള്ള ചെലവും 150 ദിര്‍ഹം ആയിരിക്കും.

ഇ – ഗേറ്റ് സംവിധാനം നിയന്ത്രി ക്കുന്ന ആഭ്യന്തര മന്ത്രാലയ ത്തിന്റെ കേന്ദ്ര ങ്ങളില്‍ ഈ സൗകര്യം എമിറേറ്റ്‌സ് ഐ. ഡി. കാര്‍ഡുകളില്‍ ഏര്‍പ്പെടുത്താം. ഇപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡു കളായി ഉപയോഗിക്കുന്ന എമിറേറ്റ്‌സ് ഐ. ഡി, ഇ – ഗേറ്റ് സൗകര്യം കൂടി ഇതില്‍ ബന്ധിപ്പിക്കുന്നതോടെ യാത്രയ്ക്കും ഉപയോഗിക്കാം.

യാത്ര യ്ക്കായി ഇ – ഗേറ്റ് കാര്‍ഡു കള്‍ നേരത്തേ ത്തന്നെ വാങ്ങിയ വര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം എന്ന് എമിറേറ്റ്‌സ് ഐഡന്‍റിറ്റി അതോറിറ്റി അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ പെരുന്നാള്‍ അവധി ആഗസ്ത് 7 മുതല്‍

August 1st, 2013

അബുദാബി : യു. എ. ഇ. യില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്മെന്‍റ് ജീവന ക്കാര്‍ക്ക് റമദാന്‍ 29 (ആഗസ്റ്റ്‌ 7 ബുധന്‍) മുതല്‍ ശവ്വാല്‍ 3 വരെ യാണ് അവധി.

റമദാന്‍ 29 നു രാത്രി ശവ്വാല്‍ മാസ പ്പിറവി ദൃശ്യ മായാല്‍ ആഗസ്റ്റ്‌ 8 വ്യാഴാഴ്ച പെരുന്നാള്‍ ആയിരിക്കും. എങ്കില്‍ ശവ്വാല്‍ മൂന്ന് ആഗസ്റ്റ്‌ 10 വരെ അവധി ആയിരിക്കും.

എന്നാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ആഗസ്റ്റ്‌ 9 വെള്ളിയാഴ്ച യാണ് ഈദുല്‍ ഫിത്വര്‍ എങ്കില്‍ ശവ്വാല്‍ 3 (ആഗസ്റ്റ് 11) വരെ ഓഫീസു കള്‍ക്ക് അവധി ആയിരിക്കും. ആഗസ്റ്റ്‌ 12 തിങ്കളാഴ്ച മുതല്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമദാനി അബുദാബി നാഷണല്‍ തിയ്യേറ്ററില്‍

August 1st, 2013

samadani-iuml-leader-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ സംഘടിപ്പിക്കുന്ന റമദാന്‍ പരിപാടി യില്‍ പ്രമുഖ പണ്ഡിതനും വാഗ്മി യുമായ അബ്ദു സമദ്‌ സമദാനി പ്രഭാഷണം നടത്തും.

ആഗസ്റ്റ്‌ 1 വ്യാഴാഴ്ച രാത്രി 10 മണിക്ക് അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ നടക്കുന്ന പരിപാടി യില്‍ “വിശ്വ വിമോചകനാം വിശുദ്ധ പ്രവാചകന്‍” എന്ന വിഷയ ത്തിലാണ് പ്രഭാഷണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുടുംബകം യു. എ. ഇ. ഇഫ്താർ സംഗമം ഷാര്‍ജയില്‍

August 1st, 2013

ഷാർജ : വെഞ്ഞാറമൂട് സ്വദേശികളുടെ യു. എ. ഇ. യിൽ പ്രവർത്തി ക്കുന്ന സൗഹ്യദ കൂട്ടായ്മ യായ കുടുംബകം സംഘടി പ്പിക്കുന്ന ഇഫ്താർ സംഗമം 2013 ആഗസ്റ്റ് രണ്ടാം തീയതി വൈകുന്നേരം അഞ്ച് മണി മുതൽ ഷാർജ കെ. ആർ. ബിൽഡിംഗ് ഹാളിൽ വച്ച് നടക്കുന്നു.

കൂടുതൽ അന്വേഷണങ്ങൾക്ക് : 055 51 57 495, 050 39 51 755

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാഗേജ് അലവന്‍സ് കുറച്ചു; എയരിന്ത്യ എക്സ്പ്രസ്സിന്റെ നിലപാടില്‍ പ്രവാസലോകത്ത് പ്രതിഷേധം

July 31st, 2013

ദുബായ്‌:എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ബാഗേജ് അലവന്‍സ് കുറച്ചതില്‍ പ്രവാസ ലോകത്ത് കനത്ത പ്രതിഷേധം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
നിരവധി പ്രവാസ സംഘടനകള്‍ രംഗത്തെത്തി.രണ്ടു വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്ന സാധാരണക്കാരായ പ്രവാസികളേയും കുടുമ്പവുമൊത്ത് പോകുന്നവരേയുമാണ് ഈ തീരുമാനം ഏറെ വലച്ചത്. മൂ‍ന്നുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍ ഉള്ള പ്രവാസികുടുമ്പുങ്ങള്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പോലെ ഉള്ള ബഡ്ജറ്റ് എയര്‍ ലൈനുകളെ ആണ്.സ്കൂള്‍ അവധിക്കാലത്ത് ടിക്കറ്റ് ചാര്‍ജ്ജ് കുതിച്ചുയരുന്നതും പോരാഞ്ഞ് ബാഗേജ് അലവന്‍സ് കുറച്ചത് കനത്ത ആഘതമായി മാറി. നാട്ടില്‍ തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കൊച്ചു കുട്ടികള്‍ക്ക് വാങ്ങുന്ന കളിപ്പാട്ടങ്ങള്‍ക്ക് കിലോക്ക് 40 ദിര്‍ഹം വച്ച് നല്‍കേണ്ടിവരുമ്പോള്‍ പിടയ്ക്കുന്ന ഹൃദയവുമായാണ് പലരും അത് എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കുന്നത്. ഉപജീവനത്തിനായി ഉറ്റവരേയും ഉടയവരേയും വിട്ട് നില്‍ക്കുന്ന പ്രവാസികള്‍

രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്നത്. കഠിനമായ കാലാവസ്ഥയോട് മല്ലിട്ട് പരിമിതമായ സൌകര്യങ്ങളില്‍ കഴിയുന്ന അവരെ സംബന്ധിച്ച് അവധിക്ക് നാട്ടില്‍ പോകുമ്പോല്‍ ഉറ്റവര്‍ക്ക് നല്‍കുവാനുള്ള പാരിതോഷികങ്ങള്‍ ശേഖരിച്ചു വെക്കുക പതിവാണ്. മിക്ക ലേബര്‍ ക്യാമ്പുകളിലും ഇത്തരത്തില്‍ ഉള്ള ശേഖരങ്ങള്‍ കാണുവാന്‍ ആകും. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ നിലപാട് ഇത്തരക്കാര്‍ക്ക് കനത്ത വേദനയാണ് സമ്മാനിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യ നിലപാട് അപലപനീയം : കോഴിക്കോട് പ്രവാസി അസോസിയേഷന്‍
Next »Next Page » കുടുംബകം യു. എ. ഇ. ഇഫ്താർ സംഗമം ഷാര്‍ജയില്‍ »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine