അബുദാബി : നാടക ത്തോട് വിദേശ മലയാളി കളിൽ കാണുന്ന താല്പര്യം ഇന്ന് കേരള ത്തിൽ കാണുന്നില്ല എന്നും ഗള്‍ഫിലെ ഈ നാടക കാലം ആശാവഹ മാണെന്നും കുട്ടി കളിൽ നാടകത്തെ പ്രോത്സാഹി പ്പിക്കുവാൻ പാകത്തിലുള്ള ക്യാമ്പുകൾ സംഘടി പ്പിക്കണം എന്നും നാടക പ്രവർത്തകയും സ്കൂൾ ഓഫ് ഡ്രാമ വനിതാ വകുപ്പ് മുൻ മേധാവി യുമായ നജ്മുൽ ഷാഹി (അമ്പിളി) പറഞ്ഞു.
കേരള സോഷ്യൽ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ ഈ വര്‍ഷത്തെ പ്രവർത്തനോദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു അവർ.
സിന്ധു ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. പ്രസിഡന്റ് എം യു വാസു, തനു താരിഖ്, ദേവിക സുധീന്ദ്രൻ, ഷക്കീല സുബൈർ, സാഹിത മെഹബൂബ് അലി, അറഫ താജുദ്ദീൻ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സീന അമർ കുമാർ സ്വാഗതവും പ്രീതാ വസന്ത് നന്ദിയും പറഞ്ഞു.
കെ. എസ്. സി. വനിതാ വിഭാഗം അവതരിപ്പിച്ച ‘ശരണാലയ ത്തിലെ അമ്മ’ എന്ന നാടകം അവതരണ രീതി കൊണ്ടും സമകാലിക പ്രസക്തി യുള്ള വിഷയം കൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ നേടി. സംഘഗാനം, ബാലവേദി കുട്ടികൾ അവതരിപ്പിച്ച സംഘ നൃത്തം തിരുവാതിരക്കളി തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറി.