അപകടം ഇല്ലാത്ത ചൂടുകാലം : ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷാ ക്ലാസ്സുകള്‍

June 20th, 2013

abudhabi-traffic-police-camp-for-taxi-drivers-ePathram
അബുദാബി : ചെറുതും വലുതു മായി നടക്കുന്ന അപകട ങ്ങളിലൂടെ നിരവധി പേരുടെ ജീവനും ആരോഗ്യ ത്തിനും ഭീഷണി സംഭവിക്കുന്ന സാഹചര്യം കുറയ്ക്കുക എന്ന ഉദ്ധേശ വുമായി അബുദാബി പോലീസ്‌ സംഘടിപ്പിച്ച ‘അപകടം ഇല്ലാത്ത ചൂടുകാലം’കാമ്പയിന്‍ ശ്രദ്ധേയമായി.

സിഗ്നലില്‍ ചുവന്ന വെളിച്ചം തെളിഞ്ഞു കിടക്കുമ്പോള്‍ വാഹനം നിര്‍ത്താതിരിക്കുക, റോഡിന്റെ അവസ്ഥ മനസി ലാക്കാതെ യുള്ള വേഗം കൂട്ടല്‍, വാഹന ങ്ങള്‍ക്കിട യില്‍ നിര്‍ബന്ധ മായും വേണ്ട അകലം പാലിക്കാതിരിക്കല്‍, അശ്രദ്ധമായ മറി കടക്കല്‍ എന്നീ കാര്യ ങ്ങളാണ് പ്രധാന മായും അപകട ങ്ങളെ ക്ഷണിച്ചു വരുത്താറുള്ളത്. ഇതെ ക്കുറിച്ചുള്ള മുന്നറിയിപ്പുകളും ബോധ വല്‍കരണ വുമാണ് ‘അപകടം ഇല്ലാത്ത ചൂടുകാലം’ എന്ന കാമ്പയിന്റെ മുഖ്യ ലക്‌ഷ്യം.

ആവര്‍ത്തിച്ച് വരുന്ന റോഡപകട ങ്ങളുടെ പശ്ചാത്തല ത്തില്‍ ടാക്‌സി ഡ്രൈവര്‍മാ ര്‍ക്കായി ഒരുക്കിയ വിവിധ ക്ലാസ്സു കളില്‍ തവാസുല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി യിലെ 277 ഡ്രൈവര്‍മാ രാണ് പങ്കെടുത്തത്. ഗതാഗത നിയമ ങ്ങള്‍ പരിപൂര്‍ണ മായും പാലിക്കുന്ന തിലൂടെ അപകട ങ്ങളുടെ തോത് കുറയ്ക്കുക എന്ന താണ് പദ്ധതി യിലൂടെ ലക്ഷ്യ മാക്കുന്നത് എന്ന് അബുദാബി പോലീസിന്റെ ഗതാഗത വകുപ്പ് തലവന്‍ ലഫ്റ്റനന്‍റ് കേണല്‍ ജമാല്‍ സലീം അല്‍ അംറി അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘തിയറ്റര്‍ ദുബായ്’ അഞ്ചാംവാര്‍ഷികം : സുവീരനെ ആദരിക്കും

June 20th, 2013

ദുബായ് : തീയറ്റര്‍ ദുബായ്’ അഞ്ചാം വാര്‍ഷികം ജൂണ്‍ 21ന് ആഘോഷി ക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് ദുബായ് അല്‍ഖിസ്സൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ‘തീയറ്റര്‍ ദുബായ്’ സ്ഥാപകനും ദേശീയ അവാര്‍ഡ് കരസ്ഥ മാക്കിയ ‘ബ്യാരി’യുടെ സംവിധായകനും പ്രമുഖ നാടക കലാകാരനുമായ സുവീരന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ദുബായ് ഫോക്കലോര്‍ തീയറ്റര്‍ ഡയരക്ടര്‍ അബ്ദുള്ളസാലെ, സുവീരനെ ആദരിക്കും. ചടങ്ങിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര സംബന്ധിക്കും.

തുടര്‍ന്ന് കെ. ആര്‍. മീരയുടെ നോവലിനെ അടിസ്ഥാനമാക്കി തീയറ്റര്‍ ദുബായ് സ്ഥാപകരില്‍ ഒരാളായ ഒ. ടി. ഷാജഹാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘മീരാസാധു’ എന്ന നാടകവും അബുദാബി ‘നാടക സൗഹൃദ’ത്തിന്റെ ‘കുടുംബയോഗം’ എന്ന ലഘു നാടകവും അരങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ രക്തദാന ക്യാമ്പ് ജൂണ്‍ 21ന്‌

June 20th, 2013

logo-angamaly-nri-association-ePathram

അബുദാബി : പ്രവാസി കൂട്ടായ്മയായ അങ്കമാലി എൻ. ആർ. ഐ. അസോസിയേഷന്‍ (ANRIA) അബുദാബി ചാപ്ടർ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. അബുദാബി ബ്ലഡ് ബാങ്കു മായി സഹകരിച്ച് ജൂണ്‍ 21 വെള്ളിയാഴ്ച ഖാലിദിയ മാളിനു സമീപമുള്ള അബുദാബി ബ്ലഡ് ബാങ്കില്‍ രാവിലെ 9 മുതൽ 4 മണി വരെ രക്തദാന ക്യാമ്പ് നടക്കുന്നത്.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : റിജു : 055 50 14 942, ജസ്റ്റിന്‍ : 050 29 16 865

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

‘പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസികളുടെ ആശങ്കകളും’ സെമിനാര്‍

June 20th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ‘പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസി കളുടെ ആശങ്കകളും’ എന്ന വിഷയ ത്തില്‍ ജൂണ്‍ 26-ന് വൈകിട്ട് 8.30-ന് സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഡോ. എ. പി. അഹമദ്, ടി. എ. അബ്ദുല്‍സമദ് എന്നിവര്‍ സംസാരിക്കും. പകര്‍ച്ചപ്പനി കാരണ ങ്ങള്‍ വിവരിക്കുന്ന സ്ലൈഡ് ഷോ, ചര്‍ച്ച എന്നിവ ഉണ്ടാകും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥന സദസ്സ് വ്യാഴാഴ്ച രാത്രി

June 20th, 2013

അബുദാബി : അബുദാബി കണ്ണൂര്‍ ജില്ലാ എസ്. കെ. എസ്. എസ്. എഫ്. കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ മാസാന്ത ദിഖ്‌റും പ്രാര്‍ത്ഥന സംഗമവും ജൂണ്‍ 20 വ്യാഴാഴ്ച രാത്രി 9 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ടി. കെ. എം. ബാവ മുസ്‌ല്യാര്‍ തുടങ്ങിയ വര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന യ്ക്കും പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. വനിതാ വിഭാഗം പ്രവര്‍ത്തനോദ്ഘാടനം
Next »Next Page » ‘പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസികളുടെ ആശങ്കകളും’ സെമിനാര്‍ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine