അബുദാബി : കേരള സോഷ്യല്‍ സെന്‍ററിന്റെ വനിതാ വിഭാഗം പ്രവര്‍ത്തനോ ദ്ഘാടനം വ്യാഴാഴ്ച രാത്രി 8.30-ന് വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ നടക്കും.
അബുദാബി : ഫെബ്രുവരി നാലിന് അല്‍ഐനിൽ നടന്ന ബസ്സ് അപകട ത്തില്‍ മരിച്ച 21 പേര്‍ക്ക് നഷ്ട പരിഹാരമായി രണ്ട് ലക്ഷം ദിര്‍ഹം വീതം നല്‍കാന്‍ അല്‍ഐന്‍ ക്രിമിനല്‍ കോടതി യുടെ ഉത്തരവ്. യു. എ. ഇ. യിലെ ഏറ്റവും വലിയ വാഹന അപകട ങ്ങളില്‍ ഒന്നായിരുന്നു അല്‍ ഐനില്‍ ഫെബ്രുവരി യില്‍ നടന്ന ബസ്സപകടം.
സംഭവ ത്തിന് ഉത്തരവാദി യായ ട്രക്ക് ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവും 52000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ബോധ പൂര്‍വമല്ലാത്ത നരഹത്യക്ക് 50000 ദിര്‍ഹവും അമിത വേഗതക്കും അമിത ഭാര ത്തിനും 1000 ദിര്‍ഹം വീത വുമാണ് പിഴ വിധിച്ചത്.
അബുദാബി – അല്‍ഐന്‍ ട്രക്ക് റോഡില്‍ തൊഴിലാളി കളുമായി ജോലി സ്ഥല ത്തേക്ക് പോവുക യായിരുന്ന ബസില്‍ ട്രക്ക് ഇടിക്കുക യായിരുന്നു.
- pma
അബുദാബി : യു. എ. ഇ. യുടെ ദേശീയ റയില്‍വേ കമ്പനി യായ ഇത്തിഹാദ് റയില്‍ ആദ്യഘട്ട ത്തില്‍ ദുബായ് മുതല്‍ സൌദി അതിര്‍ത്തി യിലെ ഗുവൈഫാത്ത് വരെ യുള്ള പ്രധാന മേഖല കളെയും വ്യവസായ കേന്ദ്ര ങ്ങളെയും ബന്ധിപ്പിക്കും.
അബുദാബി, ദുബായ്, അല്‍ ഐന്‍ എന്നിവയുമായി ബന്ധിച്ച് 628 കിലോ മീറ്റര്‍ വരുന്ന പാത രാജ്യ ത്തിന്റെ വ്യവസായ കേന്ദ്ര ങ്ങളായ ജബല്‍ അലി, മുസഫ, ഖലീഫ തുറമുഖം എന്നിവയും ത്വവീല വ്യവസായ മേഖല, ഫുജൈറ തുറമുഖം എന്നിവയും ഇത്തിഹാദ് റയില്‍ വഴി ബന്ധിക്കും.
അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) യുമായി സഹകരിച്ചാണ് ആദ്യഘട്ടം പൂര്‍ത്തി യാക്കുന്നത്. ഷാ, ഹബ്ഷാന്‍ മേഖല യില്‍നിന്ന് റുവൈസ് തുറമുഖ ത്തേക്കു പ്രതിദിനം 22,000 ടണ്‍ സള്‍ഫര്‍ ഇതുവഴി കൊണ്ടു പോകാന്‍ ലക്ഷ്യമിടുന്നു.
ജി. സി. സി. രാജ്യ ങ്ങളിലേക്ക് കൂടി പാത വ്യാപിപ്പിക്കുന്ന തോടെ വ്യാപാര മേഖല യില്‍ വലിയൊരു മുന്നേറ്റം ഉണ്ടാവും. 1,200 കിലോ മീറ്റര്‍ നീളുന്ന റെയില്‍പാത 2018 ല്‍ എല്ലാ ഘട്ടവും പൂര്‍ത്തി യാവുമ്പോ ഴേക്കും ഏകദേശം 40 ബില്യണ്‍ ദിര്‍ഹം ചെലവ് വരും.
- pma
ദുബായ് : പത്ര പ്രവര്‍ത്തന ത്തില്‍ താത്പര്യ മുള്ള അംഗ ങ്ങള്‍ക്കായി ദുബായ് കെ. എം. സി. സി. ഹ്രസ്വ കാല മാധ്യമ പഠന കോഴ്‌സ് ആരംഭിക്കും.
‘എഴുത്തി ലേക്ക് പ്രഥമ കാല്‍വെപ്പ്’എന്ന പേരിൽ ആരംഭിക്കുന്ന കോഴ്‌സ്, ജേണലിസം തൊഴിലായി സ്വീകരിക്കുന്നവര്‍ക്കും ഫ്രീലാന്‍സ് ജേണലിസം ആഗ്രഹിക്കുന്ന വര്‍ക്കും ഉപകരിക്കുന്ന രീതി യിലാണ് ചിട്ട പ്പെടുത്തി യിട്ടുള്ളത്.
ആധുനിക പത്ര പ്രവര്‍ത്തന ലോകത്തേക്ക് ആദ്യത്തെ കാല്‍വെപ്പായ ഈ ഹ്രസ്വ കാല കോഴ്‌സില്‍ ക്രിയാത്മക രചന, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, മാധ്യമ നിയമ ങ്ങള്‍, മാധ്യമ ധര്‍മ്മം എന്നിവ പ്രാഥമിക പഠന ത്തില്‍ ഉള്‍പ്പെടും.
തുടര്‍ന്നുള്ള കോഴ്‌സു കളില്‍ പ്രാദേശിക മാധ്യമ നിയമ ങ്ങള്‍ തുടങ്ങിയ വിവിധ മോഡ്യൂളു കളായി വര്‍ക്ക് ഷോപ്പുകളും ലഭ്യ മാക്കും. കോഴ്‌സില്‍ മികവ് പുലര്‍ത്തുന്ന രണ്ട് പേര്‍ക്ക് ദുബായ് കെ. എം. സി. സി. മൈ ഫ്യൂച്ചര്‍ വിംഗ് തുടര്‍പഠന ത്തിനുള്ള സ്‌കോളര്‍ഷിപ്പ് നല്കും.
വിസ്ഡം മീഡിയ ആന്‍ഡ് ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക, ഇന്ത്യന്‍ മീഡിയ ഫോറം എന്നിവരുടെ സഹകരണ ത്തോടെ സംഘടി പ്പിക്കുന്ന കോഴ്‌സില്‍ ഇലക്‌ട്രോണിക്, അച്ചടി മാധ്യമ രംഗത്തെ പ്രമുഖര്‍ ക്ലാസ്സെടുക്കും.
താത്പര്യമുള്ള അംഗ ങ്ങള്‍ക്ക് ജില്ലാ കമ്മിറ്റി മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന് 050 42 64 624 എന്ന നമ്പരിൽ ബന്ധപ്പെടാം.
- pma
വായിക്കുക: കെ.എം.സി.സി., മാധ്യമങ്ങള്‍, വിദ്യാഭ്യാസം
ദുബായ് : അക്കാഫ് (ഓള്‍ കേരള കോളേജസ് അലംമ്‌നി ഫോറം) ലോഗോ ഡിസൈനുകള്‍ ക്ഷണിക്കുന്നു.
ഐക്യം, കലാലയ സൗഹൃദം, സാംസ്‌കാരിക ഔന്നത്യം എന്നീ ആശയ ത്തില്‍ അടിസ്ഥാന മാക്കിയാണ് ലോഗോ തയ്യാറാ ക്കേണ്ടത്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 2,000 ദിര്‍ഹം സമ്മാന മായി നല്കും.
ഒരാള്‍ക്ക് 3 എന്‍ട്രികള്‍ അയയ്ക്കാം. എന്‍ട്രികള്‍ ജൂലായ് ഒന്നിന് മുമ്പായി അയയ്ക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് : 055 88 65 718, 050 52 89 239.
- pma
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, സംഘടന