സിംസാറുള്‍ ഹഖ് ഹുദവി യുടെ “അഹ് ലന്‍ റമദാന്‍” ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍

July 4th, 2013

simsarul-haq-hudawi-ePathram
അബുദാബി : എസ്. കെ. എസ്. എസ്. എഫ്. അബുദാബി – കോഴിക്കോട് ജില്ലാ ക്കമ്മിറ്റി സംഘടിപ്പിക്കുന്ന, പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിംസാറുള്‍ ഹഖ് ഹുദവി യുടെ “അഹ് ലന്‍ റമദാന്‍” എന്ന പ്രഭാഷണ സദസ്സ് ജൂണ്‍ 5 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ഇഫ്താര്‍ ടെന്റുകളും ഒരുങ്ങി

July 4th, 2013

ramadan-iftar-tent-abudhabi-ePathram
അബുദാബി : പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഒപ്പം രാജ്യമെങ്ങു മുള്ള പള്ളി കളോട് ചേര്‍ന്ന് നോമ്പ് തുറക്കാനുള്ള സൌകര്യ ങ്ങള്‍ ഒരുക്കി ടെന്റുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

സ്വകാര്യ വ്യക്തി കളുടെയും റെഡ്‌ ക്രസന്റ് പോലെയുള്ള സംഘടന കളുടെയും ടെന്റുകളില്‍ ഇഫ്താറിനും തുടര്‍ന്ന് അത്താഴ ത്തിനുമുള്ള വിഭവങ്ങള്‍ ഒരുക്കും. ഈ റമദാനില്‍ ശൈഖ് ഖലീഫാ ഫൌണ്ടേഷന്‍ യു. എ. ഇ. യിലെ എല്ലാ എമിരേറ്റുക ളിലുമായി 58 700 ഇഫ്താര്‍കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.

ശൈഖ് സായിദ്‌ ഗ്രാന്‍ഡ്‌ മസ്ജിദിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ടെന്റുകളില്‍ ദിവസവും അമ്പതിനായിരത്തോളം ആളുകള്‍ക്ക് ഇഫ്താര്‍ വിരുന്നൊ രുക്കുന്നുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പട്ടിണി നേരിടുന്ന കുട്ടികള്‍ക്ക് യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ സഹായം

July 4th, 2013

y-sudhir-kumar-shetty-epathram

ദുബായ് : ആഫ്രിക്കയിലെ കെനിയ, സാംബിയ, ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഹാരം ലഭ്യമാക്കാനുള്ള ഐക്യ രാഷ്ട്ര സഭ യുടെ ലോക ഭക്ഷ്യ പരിപാടി ക്കായി പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ . എക്‌സ്‌ചേഞ്ച് ഒരു ലക്ഷം ദിര്‍ഹം കൈമാറി.

ഇതിന്റെ ആദ്യ ഘട്ടമായി ഒരു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് വൈ. സുധീര്‍കുമാര്‍ ഷെട്ടി, യു. എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാ മിന്റെ മേഖലാ തലവന്‍ അഷ്‌റഫ് ഹമൂദയ്ക്ക് കൈമാറി.

ആഫ്രിക്ക യില്‍ ഇപ്പോള്‍ 830 ദശ ലക്ഷം ആളു കളാണ് പട്ടിണി നേരിടുന്നത്. ഇവരെ സഹായി ക്കാന്‍ ഐക്യ രാഷ്ട്ര സഭ പല നിലയിലും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നേരത്തെ 970 ദശ ലക്ഷം പേരായിരുന്നു പട്ടിണി അനുഭവിച്ചിരുന്നത്. ആ നിലയില്‍ ചെറിയ മാറ്റം കൊണ്ടു വരാന്‍ കഴിഞ്ഞതായി ഹമൂദി പറഞ്ഞു.

യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ ഈ സഹായം വരും വര്‍ഷ ങ്ങളിലും തുടരുമെന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് സി. ഇ. ഒ. സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു. ഉത്തരാഖണ്ഡിലെ പ്രളയ ദുരിത ബാധിതരെ സഹായി ക്കാനായി 50 ലക്ഷം രൂപ പ്രധാന മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് നല്‍കി യതായും അദ്ദേഹം അറിയിച്ചു.

ദുബായ് ഖിസൈസിലെ യു. എ. ഇ. എക്‌സ്‌ചേഞ്ച് കണ്‍ട്രി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മാങ്ങാട് ഉള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ചു

July 4th, 2013

അബുദാബി : യു എന്‍ അവാര്‍ഡ് ലഭിച്ച മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയെ ഓ ഐ സി സി അബുദാബി കമ്മിറ്റി അഭിനന്ദിച്ചു. മുഖ്യമന്ത്രിക്കും കേരള സര്‍ക്കാറിനും അബുദാബി ഓ ഐ സി സി യുടെ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം യോഗം പാസാക്കി.

കെ. കരുണാകരന്‍ ജയന്തി ആഘോഷിക്കുവാന്‍ യോഗം തീരുമാനിച്ചു. ജൂലായ് അഞ്ചിന് വൈകീട്ട് എട്ടിന് അബുദാബി മലയാളി സമാജ ത്തില്‍ നടക്കുന്ന പരിപാടി യില്‍ കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ. സി. അബു മുഖ്യാതിഥി ആയിരിക്കും.

അനുമോദന യോഗ ത്തില്‍ പ്രസിഡന്റ് ഡോ. മനോജ് പുഷ്‌ക്കര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ചാവക്കാട് സ്വാഗതവും സെക്രട്ടറി അബ്ദുല്‍ഖാദര്‍ തിരുവത്ര നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ. പി. ഷെഫീഖിന് യാത്രയയപ്പ് നല്‍കി

July 2nd, 2013

gulf-madhyamam-ep-shefeek-imf-sent-off-ePathram
ദുബായ് : കൊച്ചി യിലേക്ക് സ്ഥലംമാറി പ്പോകുന്ന ഗള്‍ഫ് മാധ്യമം ദിനപ്പത്ര ത്തിന്റെ സീനിയര്‍ കറസ്‌പോണ്ടന്‍റ് ഇ. പി. ഷെഫീഖിന് ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) യാത്രയയപ്പ് നല്‍കി.

ഐ. എം. എഫ്. പ്രസിഡന്‍റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയോ രാധാകൃഷ്ണന്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, ശ്രീജിത്ത് ലാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.  ഇ. പി. ഷെഫീഖ് മറുപടി പ്രസംഗം നടത്തി.

ഗള്‍ഫ് മാധ്യമം അബുദാബി ബ്യൂറോ ചീഫ്‌ ആയിരുന്ന ഇ. പി. ഷെഫീഖ്, ഇന്ത്യന്‍ മീഡിയ അബുദാബി യിലും (ഇമ) സജീവ മായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള ത്തില്‍ നഷ്ടപ്പെടുന്ന പൊതു ഇടങ്ങള്‍ പ്രവാസി കള്‍ തിരിച്ചു പിടിക്കുന്നു : സലാം ബാപ്പു
Next »Next Page » മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ചു »



  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine