രജത നിലാവ് ദോഹ യിൽ

June 5th, 2013

ദോഹ : കാസർഗോഡ്‌ മണ്ഡലം കെ. എം. സി. സി. യുടെ ഇരുപത്തി അഞ്ചാം വാർഷികവും രജതരേഖ സുവനീർ പ്രകാശനവും രജത നിലാവ് സംഗീത സന്ധ്യയും ജൂണ്‍ 7 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് മിഡ്മാക് റൌണ്ട് എബൌട്ടിന് അടുത്തുള്ള പഴയ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.

ഇതോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ മുഖ്യ അതിഥിയായി കാസർഗോഡ്‌ എം. എൽ. എ. എൻ. എ. നെല്ലിക്കുന്ന്, കെ. എം. സി. സി. സംസ്ഥാന പ്രസിഡണ്ട് പി. എച്ച്. എ. തങ്ങൾ എം. പി. ഷാഫി ഹാജി, എസ്. എ. എം. ബഷീർ എന്നിവർ പങ്കെടുക്കും.

സംഗീത സന്ധ്യ യിൽ മൈലാഞ്ചി യുടെ മത്സര വേദിയിലൂടെ വ്യത്യസ്തമായ ഗാനാ ലാപന മികവു മായി തിളങ്ങിയ കാസർ ഗോഡിന്റെ അഭിമാന താരമായ നവാസും സംസ്ഥാന സ്കൂൾ യുവ ജനോത്സവ വിജയി യായ അഷ്ഫഖ് തളങ്കരയും പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക സൂര്യ സന്തോഷും ദോഹയുടെ സംഗീത വേദികളിൽ നിറഞ്ഞു നിൽക്കുന്ന മൈലാഞ്ചി താര ങ്ങളായ റിയാസ് കരിയാടും സിംമിയ ഹംദാനും ദോഹ യിൽ നിന്നുള്ള പ്രശസ്ത ഗായകരായ അനഘ രാജഗോപാലും മജീദ്‌ ചെമ്പരിക്കയും ഗാനങ്ങൾ ആലപിക്കുന്നു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. വിശദ വിവരങ്ങള്‍ക്ക് :
77 66 99 59 – 33 03 71 13 – 55 67 78 10

കെ. വി. അബ്ദുൽ അസീസ്‌ – ചാവക്കാട്, ദോഹ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദോഹയിൽ സ്മരണ 2013 ജൂണ്‍ 7 ന്

June 5th, 2013

smarana-live-orchestra-collage-alumni-ePathram
ദോഹ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അലുംനി ഖത്തർ ചാപ്റ്റർ സംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ ‘സ്മരണ 2013’ ജൂണ്‍ 7 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് ദോഹ യിലുള്ള അൽ ഗസാൽ ക്ലബ് ഓഡിറ്റോറിയ ത്തിൽ അരങ്ങേറും.

പ്രശസ്ത പിന്നണി ഗായകരായ ദേവാനന്ദ്, രമേശ്‌ ബാബു, ജ്യോത്സ്ന എന്നിവർ ഗാനങ്ങൾ ആലപിക്കുന്ന ‘സ്മരണ 2013’യിൽ പ്രശസ്ത നടിയും നർത്തകിയുമായ ഷംന കാസിം നൃത്ത ച്ചുവടു കളുമായി എത്തുന്നു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന പരിപാടിയുടെ ടിക്കറ്റ് നിരക്ക് – 1000 (വി. വി. ഐ. പി), 500 (വി. ഐ. പി.),200 (ഫാമിലി),100 (ഒരാൾക്ക്‌), 50 (ഒരാൾക്ക്‌) എന്നിങ്ങനെയാണ്

കൂടുതൽ വിവരങ്ങൾക്ക് ; 30 29 96 27 ( കബീർ), 55 54 78 94 (ലതേഷ്).

കെ. വി. അബ്ദുൽ അസീസ്‌ – ചാവക്കാട്, ദോഹ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലൈവ് ആയഞ്ചേരി : വിദ്യാഭ്യാസ പ്രൊജക്റ്റ് സമര്‍പ്പണം വ്യാഴാഴ്ച

June 5th, 2013

അബുദാബി : ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധി യിൽ മാനവ വിഭവ ശേഷിയുടെ വികസന ത്തിന്‌ മുൻഗണന നല്കി പ്രവര്‍ത്തി ക്കാനായി അബുദാബി കെ. എം. സി. സി. ആയഞ്ചേരി പഞ്ചായത്ത് കമ്മറ്റി യുടെയും മുസ്ലിം ലീഗിന്റെയും നേതൃത്വ ത്തിൽ രൂപീകൃത മായ ലൈവ് ആയഞ്ചേരി യുടെ വിദ്യാഭ്യാസ പദ്ധതി സമര്‍പ്പണം വ്യാഴാഴ്ച ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ രാത്രി 8.30 നു നടക്കും.

ആറു മാസമായി ലൈവ് ആയഞ്ചേരി നാട്ടിൽ നടത്തുന്ന ഇടപെടലു കളെ പരിചയ പ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശന ത്തോടെ പരിപാടി തുടങ്ങും. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും വാഗ്മിയുമായ അഡ്വക്കറ്റ് ബക്കർ അലി പ്രഭാഷണം നടത്തും.

കെ. എം. സി. സി. കേന്ദ്ര കമ്മറ്റി യുടെയും സംസഥാന കമ്മറ്റി യുടെയും ഭാരവാഹികൾ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നെല്‍സന്‍ മണ്ടേലയെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

June 4th, 2013

book-release-of-nelsan-mandela-ePathram
അബുദാബി : സൗത്താഫ്രിക്കന്‍ സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ പ്രസിഡന്റുമായ നെല്‍സന്‍ മണ്ടേലയുടെ ജന്മ ദിനാഘോഷ ങ്ങളുടെ ഭാഗമായി അദ്ദേഹത്തോടുള്ള ആദര സൂചകമായി മണ്ടേല യെക്കുറിച്ച് തയ്യാറാക്കിയ ലേഖനങ്ങള്‍ സമഹരിച്ച് പുറത്തിറക്കിയ ’67 ഇന്‍സ്പെയ റിംഗ് സ്റ്റോറീസ് ‘എന്ന പുസ്തകം പ്രകാശനം ചെയ്തു.

അബുദാബി സോഫി ടെല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് എം. ഡി. എം. എ. യൂസുഫലിക്ക് യു. എ. ഇ. യിലെ സൗത്താഫ്രിക്കന്‍ അംബാസ്സിഡര്‍ പുസ്തകം നല്‍കി കൊണ്ടാണ് പ്രകാശനം ചെയ്തത്.

മൂവായിരത്തില്‍ ഏറെ അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത 67 ലേഖന ങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

francis-cleettus-receiving-award-from-nahtam-ePathram

ബെസ്റ്റ് പാര്‍ട്ടിസിപ്പെന്‍സിനുള്ള സ്കൂള്‍ ലെവല്‍ അവാര്‍ഡ് ബ്രിട്ടീഷ് അംബാസ്സിഡറില്‍ നിന്നും എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് ഏറ്റു വാങ്ങി. ചടങ്ങില്‍ നാഹ്ഥം ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ഹദ്ദാര്‍, സി. ഇ. ഓ. ജോര്‍ജ്ജ് വി. ഇട്ടി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഗ്നി ബാധയില്‍ മൂന്നു പേര്‍ മരിച്ചു

June 4th, 2013

fire-in-abudhabi-ePatrham
അബുദാബി : തിങ്കളാഴ്ച രാവിലെ ആറര മണിയോടെ അബുദാബി യിലെ ടൂറിസ്റ്റ്‌ ക്ലബ്ബ്‌ ഏരിയയിലും ഉച്ചക്ക് ശേഷം ഇലക്ട്ര റോഡിലെയും കെട്ടിട ങ്ങളില്‍ ഉണ്ടായ അഗ്നി ബാധ യില്‍ മൂന്നു പേര്‍ മരിക്കുകയും അഗ്നി ശമന സേനാ അംഗങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രണ്ടു അപകടങ്ങളുടെയും കാരണ ങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്ന് കരുതപ്പെടുന്നു. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനു ഒടുവിലാണ് തീ നിയന്ത്രണ വിധേയ മായത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അറബി ഭാഷ യുടെ പ്രാധാന്യം ഏറി വരുന്നു : പത്മശ്രീ അഡ്വ. സി. കെ. മേനോൻ
Next »Next Page » നെല്‍സന്‍ മണ്ടേലയെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine